Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Express Emotions

Europe

നൃ​ത്ത​ത്തി​ലൂ​ടെ ഭാ​വ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ

നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ഒ​രു​പോ​ലെ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ABHINAYA – The Art of Expression Through Dance’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

നൃ​ത്ത​ത്തി​ലൂ​ടെ വി​കാ​ര​ങ്ങ​ൾ, ചി​ന്ത​ക​ൾ, ആ​ശ​യ​ങ്ങ​ൾ, ക​ഥ​ക​ൾ എ​ന്നി​വ പ്രേ​ക്ഷ​ക​രി​ലേ​ക്ക് മ​നോ​ഹ​ര​മാ​യും അ​ർ​ത്ഥ​വ​ത്താ​യും ഫ​ല​പ്ര​ദ​മാ​യും എ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ അ​ഭി​ന​യ സ​ങ്കേ​ത​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​വ​ർ​ക്ക്‌​ഷോ​പ്പിന്‍റെ​ പ്ര​ധാ​ന ല​ക്ഷ്യം.

സം​സ്കൃ​ത​ത്തി​ലെ ‘അ​ഭി​ന​യ’ (Abhinaya) എ​ന്ന പ​ദ​ത്തി​ന്റെ ആ​ശ​യം അ​ർ​ഥ​ത്തെ​യും വി​കാ​ര​ങ്ങ​ളെ​യും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ്. മു​ഖ​ഭാ​വ​ങ്ങ​ൾ, നേ​ത്ര​ച​ല​ന​ങ്ങ​ൾ, ഹ​സ്ത​മു​ദ്ര​ക​ൾ, അം​ഗ​ച​ല​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ മ​ന​സിലെ വി​കാ​ര​ങ്ങ​ളും ഭാ​വ​ങ്ങ​ളും ക​ലാ​പ​ര​മാ​യി ആ​വി​ഷ്ക​രി​ക്കു​ന്ന​താ​ണ് അ​ഭി​ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്വം. നൃ​ത്ത​ത്തെ കേ​വ​ലം ശാ​രീ​രി​ക ച​ല​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ൽ നി​ന്ന് ആ​ഴ​മേ​റി​യ​തും അ​ർ​ത്ഥ​വ​ത്തു​മാ​യ ക​ലാ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​തി​ൽ അ​ഭി​ന​യ​ത്തി​ന് സു​പ്ര​ധാ​ന​മാ​യ പ​ങ്കു​ണ്ട്.

നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും അ​ഭി​രു​ചി​യു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കാ​നും അ​വ​ത​ര​ണ മി​ക​വ് മെ​ച്ച​പ്പെ​ടു​ത്താ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കും. പ്ര​ത്യേ​കി​ച്ച്, ന​ർ​ത്ത​ക​ർ​ക്ക് ത​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ളി​ൽ ഭാ​വ​സ​മ്പ​ന്ന​ത​യും വൈ​കാ​രി​ക​മാ​യ ആ​ഴ​വും ആ​ശ​യ​വ്യ​ക്ത​ത​യും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യി​രി​ക്കും ഈ ​വ​ർ​ക്ക്‌​ഷോ​പ്പ്.

യു​കെ​യി​ലെ വി​വി​ധ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​മാ​സം മു​ത​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. യു​കെ​യി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ ജി​താ രാ​ജ്ആ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നൃ​ത്ത​ക​ല​യി​ലെ അ​ഭി​ന​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നും, സ്വ​ന്തം ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും, മി​ക​ച്ച അ​വ​ത​ര​ണ​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തി​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​വ​ർ​ക്ക്‌​ഷോ​പ്പ് ഒ​രു സ​വി​ശേ​ഷ പ​രി​ശീ​ല​നാ​നു​ഭ​വ​മാ​യി​രി​ക്കും. ക​ലാ​പ​ര​മാ​യ മി​ക​വി​നും സ​ർ​ഗാ​ത്മ​ക വ​ള​ർ​ച്ച​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് പു​തി​യ പ​രി​ശീ​ല​നാ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ സം​രം​ഭ​മാ​ണി​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ബ​ന്ധ​പ്പെ​ടു​കKALABHAVAN LONDON07841 [email protected]

Latest News

Corehub Up