Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expresse

ഗർഭഛിദ്രം ഉത്തരവിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: 30 ആ​​​ഴ്ച പ്രാ​​​യ​​​മു​​​ള്ള ഗ​​​ർ​​​ഭം നീ​​​ക്കം ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഉ​​​ത്ത​​​ര​​​വ് മെ​​​ഡി​​​ക്ക​​​ൽ ധാ​​​ർ​​​മി​​​ക​​​തയും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വി​​​ക്കാ​​​നു​​​ള്ള മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​വും സംബന്ധിച്ച് ഗൗ​​​ര​​​വ​​​മേ​​​റി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്ന് സി​​​ബി​​​സി​​​ഐ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഭ്രൂ​​​ണം ഇ​​​ത്ര​​​യും പു​​​രോ​​​ഗ​​​മി​​​ച്ച ഘ​​​ട്ട​​​ത്തി​​​ൽ ഗ​​​ർ​​​ഭം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത് വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി പ്രാ​​​യോ​​​ഗി​​​ക​​​ല്ലെ​​​ന്നു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന് ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വെ​​​ന്ന് സി​​​ബി​​​സി​​​ഐ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ഷ​​​യ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് സു​​​ര​​​ക്ഷി​​​ത​​​വും കൂ​​​ടു​​​ത​​​ൽ മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​വു​​​മാ​​​യ ഒ​​​രു ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

സാ​​​ധാ​​​ര​​​ണ പ്ര​​​സ​​​വം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​സ​​​വം ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന അ​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യും ആ​​​രോ​​​ഗ്യ​​​മു​​​ള്ള ഒ​​​രു കു​​​ഞ്ഞി​​​ന് ജ​​​ന്മം ന​​​ൽ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ദ​​​ത്തെ​​​ടു​​​ക്ക​​​ൽ സൗ​​​ക​​​ര്യം ഉ​​​ൾ​​​പ്പെ​​​ടെ കു​​​ട്ടി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത സ​​​ർ​​​ക്കാ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളും ധാ​​​ർ​​​മി​​​ക​​​ത​​​യും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കാ​​​നും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കാ​​​നും വേ​​​ണ്ടി ഉ​​​ത്ത​​​ര​​​വ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം ​​​സി​​​ബി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up