Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expresses Concerns

കൂ​​​റു​​​മാ​​​റ്റം: സ്പീ​​​ക്ക​​​റെ ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച് ഉ​​​ദ്ധ​​​വ് വി​​​ഭാ​​​ഗം

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ കൂ​​​റു​​​മാ​​​റ്റം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് താ​​​ക്ക​​​റെ ക്യാ​​​ന്പി​​​ലെ മു​​​തി​​​ർ​​​ന്ന എം​​​പി​​​മാ​​​ർ ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യു​​​മാ​​​യി ഇ​​​ന്ന​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഏ​​​ഴ് എം​​​പി​​​മാ​​​ർ കൂ​​​റു​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ലോ​​​ക്സ​​​ഭാ എം​​​പി​​​മാ​​​രാ​​​യ അ​​​ര​​​വി​​​ന്ദ് സാ​​​വ​​​ന്ത്, അ​​​നി​​​ൽ ദേ​​​ശാ​​​യി, രാ​​​ജ്യ​​​സ​​​ഭാ എം​​​പി സ​​​ഞ്ജ​​​യ് റൗ​​​ത്ത് എ​​​ന്നി​​​വ​​​ർ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ കൂ​​​റു​​​മാ​​​റ്റ​​​ങ്ങ​​​ൾ ത​​​ട​​​യ​​​ണ​​​മെ​​​ന്ന് സ്പീ​​​ക്ക​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നി​​​വേ​​​ദ​​​ന​​​വും എം​​​പി​​​മാ​​​ർ സ്പീ​​​ക്ക​​​ർ​​​ക്കു കൈ​​​മാ​​​റി.

മൂ​​​ന്നി​​​ൽ ര​​​ണ്ട് എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ങ്കി​​​ൽ​​​പ്പോ​​​ലും ഒ​​​രു ഗ്രൂ​​​പ്പി​​​നു മാ​​​ത്ര​​​മാ​​​യി മ​​​റ്റൊ​​​രു പാ​​​ർ​​​ട്ടി​​​യി​​​ൽ ല​​​യി​​​ക്കാ​​​ൻ നി​​​യ​​​മം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. മൂ​​​ന്നി​​​ൽ ര​​​ണ്ട് ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക പാ​​​ർ​​​ട്ടി​​​ക്കു മാ​​​ത്ര​​​മേ ല​​​യ​​​നം സാ​​​ധ്യ​​​മാ​​​കൂ​​​വെ​​​ന്നാ​​​ണ് നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് സ്പീ​​​ക്ക​​​റാ​​​ണെ​​​ന്നും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം അ​​​നി​​​ൽ ദേ​​​ശാ​​​യി പ​​​റ​​​ഞ്ഞു. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച​​​ ശേ​​​ഷ​​​മേ ഏ​​​തൊ​​​രു തീ​​​രു​​​മാ​​​ന​​​വു​​​മെ​​​ടു​​​ക്കൂ​​​ എ​​​ന്ന് സ്പീ​​​ക്ക​​​ർ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​യും നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up