Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extend

വാ​ഹ​നത്തിന് മറ്റു സം​സ്ഥാ​ന​ത്ത് റീ-​ര​ജി​സ്ട്രേ​ഷ​ൻ: സാ​വ​കാ​ശം നീ​ട്ടാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്വ​​​​കാ​​​​ര്യ​​​​വാ​​​​ഹ​​​​നം മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ റീ-​​​​ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ കൂ​​​​ടാ​​​​തെ തു​​​​ട​​​​രാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന കാ​​​​ലാ​​​​വ​​​​ധി നി​​​​ല​​​​വി​​​​ലെ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​നി​​​​ന്നും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ച​​​​ന.

ഈ​​​​സ് ഓ​​​​ഫ് ലി​​​​വിം​​​​ഗ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ ക​​​​ര​​​​ട് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക സ​​​​മി​​​​തി മു​​​​ന്പാ​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ഔ​​​​ദ്യോ​​​​ഗി​​​​ക തീ​​​​രു​​​​മാ​​​​നം വൈ​​​​കാ​​​​തെ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തു ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വാ​​​​ഹ​​​​നം മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​വി​​​​ടെ പു​​​​തി​​​​യ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ എ​​​​ടു​​​​ക്ക​​​​ൽ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്.

എ​​​​ന്നാ​​​​ൽ ജോ​​​​ലി​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യി ര​​​​ണ്ടോ മൂ​​​​ന്നോ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു മാ​​​​ത്രം മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പോ​​​​യി തി​​​​രി​​​​കെ സ്വ​​​​ന്തം നാ​​​​ട്ടി​​​​ലേ​​​​ക്കു​​​​ത​​​​ന്നെ മ​​​​ട​​​​ങ്ങാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് റീ-​​​​ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തും പി​​​​ന്നീ​​​​ട് അ​​​​തു റ​​​​ദ്ദാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തു​​​​മാ​​​​യ വ​​​​ലി​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണ് സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ലു​​​​ള്ള ഭാ​​​​ര​​​​ത് (ബി​​​​എ​​​​ച്ച്) സീ​​​​രീ​​​​സ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​പു​​​​റ​​​​മെ​​​​യാ​​​​ണ് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ഗു​​​​ണം ചെ​​​​യ്യു​​​​ന്ന ഈ ​​​​പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശം.

Latest News

Corehub Up