Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extinguished

എ​ട്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ്, അ​ഞ്ചു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ്ര​യ​ത്നം; പ്ലൈ​വു​ഡ് സ്ഥാ​പ​ന​ത്തി​ലെ തീ​യ​ണ​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ വെ​ങ്ങോ​ല​യി​ലെ പ്ലൈ​വു​ഡ് സ്ഥാ​പ​ന​ത്തി​ലെ തീ​യ​ണ​ച്ചു. പു​ളി​യാം​മ്പി​ള്ളി​യി​ല്‍ മ​ക്കാ​ര്‍ സ​ണ്‍​സ് പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ര്‍, ആ​ലു​വ, തൃ​ക്കാ​ക്ക​ര, കോ​ത​മം​ഗ​ലം മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എ​ട്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് അ​ഞ്ചു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ല്‍ തീ​യ​ണ​ച്ച​ത്.

സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​എ​ച്ച്. അ​സൈ​നാ​ര്‍ (പ​ട്ടി​മ​റ്റം), ടി.​കെ സു​രേ​ഷ് (പെ​രു​മ്പാ​വൂ​ര്‍), ബി ​ബൈ​ജു (തൃ​ക്കാ​ക്ക​ര), കെ.​എ​ന്‍ സ​തീ​ഷ് (മൂ​വാ​റ്റു​പു​ഴ) എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ല്‍ 60 സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​ക്കാ​ന്‍ എ​ത്തി​യ​ത്. പെ​രി​യാ​ര്‍ വാ​ലി ക​നാ​ലി​ല്‍ നി​ന്ന് വെ​ള​ളം ല​ഭി​ച്ച​തി​നാ​ല്‍ തീ ​അ​ണ​ക്ക​ല്‍ എ​ളു​പ്പ​മാ​യി.

അ​തേ​സ​മ​യം, പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. വി​നി​യ​ര്‍, പ്ലൈ​വു​ഡ്, പാ​ന​ല്‍ ബോ​ര്‍​ഡ്, ഡ്ര​യ​ര്‍ മോ​ട്ടോ​ര്‍ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. ക​മ്പ​നി​യു​ടെ അ​ടു​ത്ത് മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളോ വീ​ടു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

Latest News

Corehub Up