Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extremist Channel

Europe

ഫ്രാ​ന്‍​സി​ല്‍ വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തീ​വ്ര​വാ​ദ ചാ​ന​ലി​നെ​തി​രെ പ​ട​യോ​ട്ടം

പാ​രി​സ്: കു​ടി​യേ​റ്റ വി​രു​ദ്ധ വി​ദ്വേ​ഷ​വും വ​ര്‍​ഗീ​യ​ത​യും പ​ര​ത്തു​ന്ന ഫ്ര​ഞ്ച് വാ​ര്‍​ത്താ ചാ​ന​ലാ​യ 'സി ​ന്യൂ​സി​നെ​തി​രെ' (CNews) ന​ട​പ​ടി ശ​ക്ത​മാ​ക്കി ജ​നം. ചാ​ന​ല്‍ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ പെ​റ്റീ​ഷ​നി​ല്‍ ഇ​തി​ന​കം അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഒ​പ്പു​വ​ച്ചു. ഫ്രാ​ന്‍​സി​ലെ പ്ര​മു​ഖ മാ​ധ്യ​മ​മാ​യ ഡി.​ഡ​ബ്ള്യു റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഈ ​വാ​ര്‍​ത്ത, യൂ​റോ​പ്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലും വ​ലി​യ ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം പാ​രി​സ്പ്രാ​ന്ത പ്ര​ദേ​ശ​ത്ത് കോം​ഗോ വം​ശ​ജ​നാ​യ ഒ​രു ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​ന്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ചാ​ന​ലി​നെ​തി​രെ​യു​ള്ള ജ​ന​രോ​ഷം ആ​ളി​ക്ക​ത്തി​യ​ത്.​ പി​ടി​യി​ലാ​യ പ്ര​തി, ഈ ​വാ​ര്‍​ത്താ ചാ​ന​ലിനെതിരേ​ സ്ഥി​രം കാ​ഴ്ച​ക്കാ​ര​നാ​ണെ​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ചാ​ന​ലി​ന്‍റെ വ​ര്‍​ഗീ​യ അ​ജ​ണ്ട​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​യ​ത്.​അ​മേ​രി​ക്ക​യി​ലെ 'ഫോ​ക്സ് ന്യൂ​സി​നോ​ട്' ഉ​പ​മി​ക്ക​പ്പെ​ടു​ന്ന ഈ ​ചാ​ന​ല്‍, ഫ്രാ​ന്‍​സി​ല്‍ തീ​വ്ര​വ​ല​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളും വി​ദ്വേ​ഷ​വും കു​ത്തി​വെ​യ്ക്കു​ന്ന ഒ​രു "പ്രൊ​പ്പ​ഗാ​ണ്ട മെ​ഷീ​ന്‍" മാ​ത്ര​മാ​ണെ​ന്നാ​ണ് വി​മ​ര്‍​ശ​ക​രു​ടെ പ​ക്ഷം.

ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും പാ​ര്‍​ല​മെ​ന്‍റും

പെ​റ്റീ​ഷ​ന്‍ അ​ഞ്ച് ല​ക്ഷം ക​ട​ന്ന​തോ​ടെ ഫ്ര​ഞ്ച് ദേ​ശീ​യ അ​സം​ബ്ളി​യു​ടെ നി​യ​മ​പ്ര​കാ​രം വി​ഷ​യം പാ​ര്‍​ല​മെ​ന്‍റിൽ ഔ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച​യ്ക്കെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് . എ​ന്നാ​ല്‍, ആ​ദ്യം ഒ​രു പാ​ര്‍​ല​മെ​ന്‍ററി ക​മ്മീ​ഷ​ന്‍ ഇ​ത് പ​രി​ശോ​ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തേ​ണ്ട​തു​ണ്ടോ എ​ന്ന് തീ​രു​മാ​നി​ക്കും.

"സി~​ന്യൂ​സ് കൊ​ല്ലു​ന്നു" എ​ന്ന പ്ള​ക്കാ​ര്‍​ഡു​ക​ളു​മാ​യി നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പാ​രി​സ് തെ​രു​വി​ലി​റ​ങ്ങി​യ​ത്. ചാ​ന​ലി​ന്‍റെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ​യും പ്ര​ക്ഷോ​ഭ​ക​ര്‍ പ്ര​തി​ഷേ​ധം തീ​ര്‍​ത്തി​രു​ന്നു.​അ​തേ​സ​മ​യം, രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ഈ ​നീ​ക്ക​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ചാ​ന​ല്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണ് ത​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും ത​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു​മാ​ണ് സി~​ന്യൂ​സി​ന്റെ മു​ന്‍ നി​ല​പാ​ട്.

2017~ല്‍ ​വെ​റും ഒ​രു ശ​ത​മാ​നം മാ​ത്രം പ്രേ​ക്ഷ​ക​രു​ണ്ടാ​യി​രു​ന്ന ഈ ​ചാ​ന​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷം ഫ്രാ​ന്‍​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കാ​ണു​ന്ന സ്വ​ത​ന്ത്ര വാ​ര്‍​ത്താ ചാ​ന​ലാ​യി മാ​റി​യി​രു​ന്നു എ​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ് പു​രോ​ഗ​മ​ന വാ​ദി​ക​ള്‍ നോ​ക്കി​ക്കാ​ണു​ന്ന​ത്.​യൂ​റോ​പ്പി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന വം​ശീ​യ​ത​യ്ക്കും തീ​വ്ര​വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​നും എ​തി​രെ​യു​ള്ള ഫ്ര​ഞ്ച് ജ​ന​ത​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​യാ​ണ് ഈ ​ജ​ന​കീ​യ മു​ന്നേ​റ്റം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up