Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exudes Enthusiasm

Kannur

ആ​വേ​ശം പ​ക​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജില്ലയിലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ലെ പ്ര​ത്യേ​ക വേ​ദി​യി​ൽ രാ​വി​ലെ പ​ത്ത​ര​യോ​ടെ രാ​ഹു​ൽ ഗാ​ന്ധി എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​തെ​ങ്കി​ലും ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി തൊ​ട്ട​ടു​ത്ത ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ​ത്.

രാ​വി​ലെ ത​ന്നെ പോ​ലീ​സ് മൈ​താ​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ന​ട​ക്കു​ന്ന സ​ദ​സി​ൽ പ്ര​വ​ർ​ത്ത​ക​ർ തി​ങ്ങി നി​റ​ഞ്ഞി​രു​ന്നു. 11. 20 ഓ​ടെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നൊ​പ്പം ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി വാ​ഹ​ന​ത്തി​ൽ നേ​രെ വേ​ദി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​റ്റ​ത്. വേ​ദി​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പേ​രാ​വൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ണ്ണി ജോ​സ​ഫ് ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി വേ​ദി​യി​ലെ​ത്തു​ന്പോ​ഴേ​ക്കും പോ​ലീ​സ് മൈ​താ​നി​യി​ലെ സ​മ്മേ​ള​ന ഹാ​ളി​നു പു​റ​ത്തും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തി​ങ്ങി നി​റ​ഞ്ഞു.

ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​മാ​യി​രു​ന്നു ഇ​വി​ടെ ഒ​രു​ക്കി​യ​ത്. സ​മ്മേ​ള​ന ന​ഗ​ര​യി​ലേ​ക്ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞാ​ണ് ഓ​രോ​രു​ത്ത​രെ​യും ക​ട​ത്തി​വി​ട്ട​ത്. സ്വാ​ഗ​ത​പ്ര​സം​ഗ​ക​നാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ന് ശേ​ഷം അ​ധ്യ​ക്ഷ​ത വ​ഹി​ക്കാ​നാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് വി​ളി​ച്ച​ത്.

എ​ന്നാ​ൽ അ​തി​നു മു​ന്പ് രാ​ഹു​ൽ ഗാ​ന്ധി കെ. ​സു​ധാ​ക​ര​നോ​ട് താ​ങ്ക​ൾ പ്ര​സം​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം വി​സ​മ്മ​തി​ച്ചെ​ങ്കി​ലും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ബ​ന്ധ​ത്തി​നു മു​ന്നി​ൽ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. കെ. ​സു​ധാ​ക​ര​ന്‍റെ​യും കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും ഹ്ര​സ്വ​മാ​യ പ്ര​സം​ഗ​ത്തി​ന് ശേ​ഷ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​റോ​ള​മു​ള്ള പ്ര​സം​ഗ​ത്തി​ൽ ബി​ജെ​പി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും സി​പി​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ക​ട​ന്നാ​ക്ര​മി​ച്ചു. അ​തോ​ടൊ​പ്പം ഇ​ന്ത്യാ മു​ന്ന​ണി​യും യു​ഡി​എ​ഫും ജ​യി​ക്കേ​ണ്ട​ത് രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന​ത് കാ​ര്യ​കാ​ര​ണം സ​ഹി​തം വി​ശ​ദീ​ക​രി​ച്ചു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ കെ​എ​സ്ആ​ർ​ടി​സി യാ​ത്ര, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ്ര​തി​മാ​സം ആ​യി​രം രൂ​പ, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള പ​ലി​ശ​ര​ഹി​ത വാ​യ്പ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ ക്ഷേ​മ പെ​ൻ​ഷ​ൻ 3,000 ആ​ക്കി ഉ​യ​ർ​ത്ത​ൽ, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ക്ഷേ​മ പെ​ൻ​ഷ​ൻ വ​കു​പ്പ് എ​ന്നി​വ​യു​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇം​ഗ്ലീ​ഷി​ലു​ള്ള പ്ര​സം​ഗം സ​ണ്ണി ജോ​സ​ഫ് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. റി​ജി​ൽ മാ​ക്കു​റ്റി, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി, സി​പി​എം വി​ട്ട് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, അ​ബ്ദു​ൾ ക​രീം ചേ​ലേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി​സി​സി ട്ര​ഷ​റ​ർ വി.​എ. നാ​രാ​യ​ണ​ൻ, ജി​ല്ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ, നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ടി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം: കെ. ​സു​ധാ​ക​ര​ൻ


ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ടി​ന് വേ​ണ്ടി​യു​ള്ള തീ​ക്ഷ്ണ​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് ന​മ്മ​ളെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം കെ.​സു​ധാ​ക​ര​ൻ എം​പി. ജ​നാ​ധി​പ​ത്യ​ത്തെ ഹ​നി​ക്കു​ന്ന​വ​രി​ൽ നി​ന്ന് ജ​നാ​ധി​പ​ത്യം അ​തി​ന്‍റേ ശ​രി​യാ​യ നി​ല​യി​ൽ സം​ര​ക്ഷി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക​യു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം.

സാ​ധാ​ര​ണ​ക്കാ​രെ ക്രോ​ഡീ​ക​രി​ച്ച് നാ​ടി​നെ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള പോ​രാ​ട്ട​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തി വ​രു​ന്ന​ത്. ഒ​പ്പം ത​ന്നെ പ​ത്തു വ​ർ​ഷ​മാ​യ കേ​ര​ള​ത്തി​ലെ ദു​ർ​ഭ​ര​ണ​ത്തി​നും അ​റു​തി വ​രു​ത്ത​ണം. ഒ​ത്തു തീ​ർ​പ്പ് വ്യ​വ​സ്ഥ​യി​ലു​ള്ള ബി​ജെ​പി-​സി​പി​എം സ​ഖ്യ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up