Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ezhukamvayal

Idukki

എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല ച​വി​ട്ടി​ പ​തി​നാ​യി​ര​ങ്ങ​ൾ

എ​ഴു​കും​വ​യ​ൽ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ നോ​മ്പി​ലെ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥനാ​പൂ​ർ​വം മ​ല​ക​യ​റി. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച മാ​ത്രം കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം പേ​ർ മ​ല​ക​യ​റി. നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന രൂ​പ​ത കാ​ൽ​ന​ട തീ​ർ​ത്ഥാ​ട​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മ​ല​ക​യ​റി​യ​ത്.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ മു​ത​ൽ മ​ല​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കാ​യി​രു​ന്നു. രാ​വി​ലെ ഏ​ഴി​നു ഏ​ഴു​കും​വ​യ​ൽ ക​പ്പേ​ള​യി​ൽനി​ന്നു മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ച്ചു. മ​ല​മു​ക​ളി​ലെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​ത കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​രും മ​റ്റു വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി.

ഇ​ടു​ക്കി രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു അ​ഴ​ക​നാ​ക്കു​ന്നേ​ൽ വ​ച​നസ​ന്ദേ​ശം ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ലിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. തീ​ർ​ഥാട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചു​ന​യ​ന്മാ​ക്ക​ൽ, അ​സി. വി​കാ​രി ഫാ. ​നി​ർ​മ​ൽ ക​ള​ത്തി​ൽ​ക്കാ​ട്ടി​ൽ, സു​നി​ൽ ജോ​സ് ഈ​ഴ​ക്കു​ന്നേ​ൽ, ഷാ​ജി മാ​ത്യു ഓ​വേ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 500 പേ​ര​ട​ങ്ങു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ എ​ഴു​കും​വ​യ​ലി​ൽ തീ​ർ​ഥാ​ട​ന​ത്തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

Latest News

Corehub Up