വൈത്തിരി: അധികൃതരുടെ അവഗണനമൂലം ചേലോട് ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും കാടുമൂടി നശിക്കുന്നു. ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടവും തെരുവ് നായ്ക്കളുടെ താവളമായി മാറിയ പരിസരവും ആളുകളെയും വിദ്യാര്‍ഥികളെയും ആശ്രയിക്കുന്നവരെ ഭീതിയിലാഴ്ത്തുകയാണ്.
കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്തായി സ്കൂളും പ്രമുഖ ആശുപത്രിയും പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി കുട്ടികളും രോഗികളുമാണ് ഇവിടെയെത്തുന്നത്. എന്നാല്‍ നിലവില്‍ ഇവിടം കാടുമൂടുകയും തെരുവ് നായ്ക്കള്‍ താവളമാക്കുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് നില്ക്കാന് പോലും കഴിയാത്ത സാഹചര്യമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും ജീര്‍ണിച്ച് ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പുല്ലും വള്ളികളും പടര്‍ന്നു കയറിയതിനെ തുടര്‍ന്ന് പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്തുണ്ട്. \
സന്ധ്യ മയങ്ങിയാല്‍ ഇവിടെ വെളിച്ചമില്ലാത്തതും വന്യജീവി ഭീതിയും കാരണം ആളുകള്‍ക്ക് നില്ക്കാന് കഴിയുന്നില്ല. പലതവണ പരാതിപ്പെട്ടിട്ടും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനോ കാടുവെട്ടി ശുചീകരിക്കാനോ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെ നിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് ബസ് കാത്തുനില്ക്കാന് സൗകര്യമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച കാത്തിരിപ്പുകേന്ദ്രം ഇതുവരെ പുനഃസ്ഥപിച്ചിട്ടില്ല. ഇത് കാരണം മഴയും വെയിലും കൊണ്ടാണ് വര്‍ഷങ്ങളായി യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി തകര്‍ന്നു വീഴാറായ കെട്ടിടം പുനര്‍നിര്‍മിക്കാനും പരിസരം ഉടന്‍ ശുചീകരിക്കാനും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.