Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Document

അ​വ​യ​വ ക​ച്ച​വ​ട​ത്തി​ന് വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സ്: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചു

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചു. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷെ​ഹി​ൻ​ഷാ​യു​ടെ​യും തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മ​നോ​ജ്‌​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത്.

അ​മ്പ​ല​മേ​ട്, ഇ​ൻ​ഫോ​പാ​ർ​ക്ക്, ഉ​ദ​യം​പേ​രൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, നാ​ല് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളും ഉ​ന്ന​ത​ത​ല​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​ക​ളും ഈ ​സം​ഘം അ​ന്വേ​ഷി​ക്കും.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യാ​യ ഗാ​സി​യാ​ബാ​ദി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ മു​ഖ്യ​പ്ര​തി ന​ജീ​ബ് ക​ല്ല​ട്ര​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഇ​യാ​ൾ മൂ​ന്നു​വ​ർ​ഷ​മാ​യി അ​ന​ധി​കൃ​ത അ​വ​യ​വ​ദാ​ന ഇ​ട​പാ​ട് ശൃം​ഖ​ല​യു​ടെ ഭാ​ഗ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ന​ജീ​ബി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ന​ട​ന്ന പ​ത്തി​ലേ​റെ അ​വ​യ​വ​ദാ​ന​ങ്ങ​ളി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

ന​ജീ​ബ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ​ട​ക്കം 12 കേ​സു​ക​ളി​ൽ പ്ര​തി​യെ​ന്ന വി​വ​ര​വും പോ​ലീ​സി​ന് കി​ട്ടി. അ​വ​യ​വ കൈ​മാ​റ്റ​ത്തി​നാ​യി ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ച​മ​ച്ചു എ​ന്ന​താ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്.

Latest News

Corehub Up