Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake User

മൂ​ന്ന് കോ​ടി​യി​ല​ധി​കം വ്യാ​ജ യൂ​സ​ർ ഐ​ഡി​ക​ൾ റ​ദ്ദാ​ക്കി ഐ​ആ​ർ​സി​ടി​സി

ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത ടി​ക്ക​റ്റ് ബു​ക്കിം​ഗ് ത​ട​യു​ന്ന​തി​നാ​യി മൂ​ന്ന് കോ​ടി​യി​ല​ധി​കം സം​ശ​യാ​സ്പ​ദ​മാ​യ യൂ​സ​ർ ഐ​ഡി​ക​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിംഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ (ഐ.​ആ​ർ.​സി.​ടി.​സി) പ്ര​വ​ർ​ത്ത​ന​ര​ഹി​മാ​ക്കി. ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

ടി​ക്ക​റ്റ് ബു​ക്കിം​ഗ് ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ആ​റു​കോ​ടി യൂ​സ​ർ ഐ​ഡി​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. വ്യാ​ജ ഡി​ജി​റ്റ​ൽ ഐ.​ഡി​ക​ൾ വ​ഴി​യു​ള്ള ബു​ക്കിം​ഗ് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 13,343 സം​ശ​യാ​സ്പ​ദ​മാ​യ ഇ​മെ​യി​ൽ ഡൊ​മെ​യ്നു​ക​ൾ ബ്ലോ​ക്ക് ചെ​യ്തു. കൂ​ടാ​തെ നാ​ഷ​ന​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ 4.2 ല​ക്ഷം സം​ശ​യാ​സ്പ​ദ​മാ​യ പി​എ​ൻ​ആ​റു​ക​ളെ സം​ബ​ന്ധി​ച്ച് 501 പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​താ​യും ഐ.​ആ​ർ.​സി.​ടി.​സി അ​റി​യി​ച്ചു. വ്യാ​ജ ഐ​ഡി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ തു​ട​ർ​ന്ന് തി​ര​ക്കേ​റി​യ ത​ൽ​കാ​ൽ ബു​ക്കിം​ഗ് സ​മ​യ​ങ്ങ​ളി​ൽ യ​ഥാ​ർ​ഥ യാ​ത്ര​ക്കാ​ർ​ക്ക് നി​ര​വ​ധി ത​ട​സ​ങ്ങ​ൾ പ​ല​പ്പോ​ഴും നേ​രി​ടേ​ണ്ടി​വ​രാ​റു​ണ്ട്.

Latest News

Corehub Up