Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fall Ill

Kollam

അറുപതോളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

കൊ​ട്ടി​യം: ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കൊ​ട്ടി​യം ഓ​ക്‌​സി​ലി​യം ഐ​എ​സ്‌സി സ്‌​കൂ​ളി​ലെ അ​റു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളേ​യും ര​ണ്ട് അ​ധ്യാ​പ​ക​രെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ശ്വാ​സം​മു​ട്ട​ല്‍, ത​ല​വേ​ദ​ന, ഛര്‍​ദി, ശ​രീ​ര​ത്തി​ല്‍ ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ സ​മീ​പ​ത്തെ ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നെ​ത്തി​യ ആം​ബു​ല​ന്‍​സു​ക​ളി​ലാ​ണ് ആ​ദ്യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വീ​ണ്ടും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ല്‍ അ​സ്വ​സ്ഥ​ത പ്ര​ക​ട​മാ​യ​തോ​ടെ പാ​ല​ത്ത​റ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വി​ഷ​പ്പുക പ​ര​ന്ന​താ​യി പ​രി​ഭ്രാ​ന്തി പ​ര​ന്ന​തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നെ​ത്തി​യ മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍ സ​ഹാ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​കി​ത്സ ന​ല്‍​കു​ക​യും എ​ട്ട് ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ അ​സ്വ​സ്ഥ​യു​ണ്ടാ​ക്കു​ന്ന പു​ക സ്‌​കൂ​ളി​ലേ​ക്കു പ​ര​ക്കു​ക​യാ​യി​രു​ന്നു. ഓ​ക്‌​സി​ലി​യം സ്‌​കൂ​ളി​ന് സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​വ​ധി ന​ല്കി. ടാ​ര്‍​മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ രൂ​ക്ഷ​മാ​യ ഗ​ന്ധ​വും മ​ഞ്ഞി​നൊ​പ്പം ശ​ക്ത​മാ​യ പു​ക​യും ക​ട്ട പി​ടി​ച്ചു നി​ന്നി​രു​ന്ന​താ​യി ടാ​ര്‍ മി​ക്‌​സിം​ഗ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ പ​റ​ഞ്ഞു. പ​തി​നൊ​ന്ന​ര​യോ​ടെ കാ​റ്റി​ന്‍റെ ഗ​തി മാ​റു​ക​യും കാ​റ്റ് ശ​ക്ത​മാ​വു​ക​യും ചെ​യ്ത​പ്പോ​ള്‍ ക​ന​ത്ത പു​ക സ്‌​കൂ​ള്‍ കാ​മ്പ​സി​ലാ​കെ പ​ട​ര്‍​ന്നു. അ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. ക്ലാ​സു​ക​ളി​ല്‍ ക​യ​റി​യി​ട്ടും കു​ട്ടി​ക​ളി​ല്‍ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു.

സ്‌​കൂ​ളി​ല്‍ നി​ന്ന് 400 മീ​റ്റ​റോ​ളം അ​ക​ലെ ചൂ​ര​ല്‍ പൊ​യ്ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക​യാ​ണ് കൊ​ട്ടി​യം ഓ​ക്‌​സി​ലി​യം ഐ​എ​‌സി സ്‌​കൂ​ളി​ലേ​ക്ക് പ​ര​ന്ന് കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്. മൂ​ന്ന് മാ​സം മു​മ്പ് ഇ​തേ സ്‌​കൂ​ളി​ലെ ഇ​രു​പ​തി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മാ​ന​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ്ലാ​ന്‍റിന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്പി​ച്ചി​രു​ന്നു.
കോ​ട​തി അ​നു​മ​തി​യെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സം മു​മ്പാ​ണ് പ്ലാ​ന്‍റ് വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​ട​തി​യി​ല്‍ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വ​കു​പ്പു​ക​ളി​ലെ​യും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​ര്‍ ഹാ​ജ​രാ​യി​ല്ലെ​ന്ന് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് പ്ലാ​ന്‍റിനു സ​മീ​പ​മു​ള്ള​വ​ര്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. പ്ലാ​ന്‍റിലെ പു​ക​യാ​ണ് ശ്വാ​സം മു​ട്ട​ലി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് സ​മീ​പ വാ​സി​ക​ളി​ല്‍ മി​ക്ക​വ​ര്‍​ക്കും നേ​ര​ത്തേ അ​റി​യി​ല്ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച​തു​കൊ​ണ്ട​ല്ലെ​ന്ന് പ്ലാ​ന്‍റ് ന​ട​ത്തി​പ്പു​കാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പൊ​ലിസും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ത​രാ​യി എ​ത്തി​യ​തോ​ടെ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​ച്ചി​രി​ക്കുകയാ​ണ്.

മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി ആ​യി​രി​ക്കു​ന്ന ടാ​ര്‍ മി​ക്‌​സി​ംഗ് പ്ലാ​ന്‍റ് അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നും പ​രി​ക്കേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ ചി​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കൊ​ട്ടി​യം പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ മ​റി ക​ട​ന്ന് പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് കൂ​ട്ട് നി​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ക​യും ഉ​ത്ത​ര​വാ​ദി​ക​ള്‍ ആ​യ​വ​രെ അ​ടി​യ​ന്തര​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യും വേ​ണം. പൗ​ര​വേ​ദി സെ​ക്ര​ട്ട​റി ജോ​സ​ഫ് സ്റ്റാ​ന്‍​സി​ലാ​വോ​സ്, ട്ര​ഷ​റ​ര്‍ രാ​ജു ന​ന്ദ​നം, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ക്ല​മ​ന്‍റ് ലോ​റ​ന്‍​സ് എ​ന്നി​വ​രും മ​റ്റ് അം​ഗ​ങ്ങ​ളും പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.
പരിസരം മുഴുവൻ പുക
കൊ​ല്ലം: ചൂ​ര​ല്‍ പൊ​യ്ക ടാ​ര്‍ മി​ക്‌​സിം​ഗ് കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കൊ​ട്ടി​യം ഹോ​ളി​ക്ലോ​സ് ആ​ശു​പ​ത്രി, കൊ​ട്ടി​യം ഓ​ക്‌​സി​ലി​യം സ്‌​കൂ​ള്‍, വൈ​ദി​ക മ​ന്ദി​രം എ​ന്നി​വ​യ്ക്കു സ​മീ​പ​മാ​ണ്.

കൊ​ട്ടി​യം ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി ക​ഴി​ഞ്ഞ് ഇ​ട​റോ​ഡ് ചെ​ന്ന​വ​സാ​നി​ക്കു​ന്ന​ത് അ​ഗാ​ധ ഗ​ര്‍​ത്ത​മാ​യ വ​യ​ല്‍ പ്ര​ദേ​ശ​ത്താ​ണ് .വ​യ​ലി​ലാ​ണ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​യ​രം പു​ക കു​ഴ​ലി​നു​ണ്ട്. എ​ന്നാ​ല്‍ പ്ലാ​ന്‍റില്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പു​ക കു​ഴ​ല്‍ അ​തി​നു സ​മീ​പ​ത്തെ ഒ​രു നി​ല വീ​ടി​നേ​ക്കാ​ള്‍ താ​ഴ്ന്ന നി​ല​യി​ലാ​ണു​ള്ള​ത്. അ​തി​നാ​ല്‍ പു​ക മു​ഴു​വ​ന്‍ പ​രി​സ​ര​ത്ത് പ​ട​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ഞ്ഞു​കൂ​ടി​യാ​യ​തോ​ടെ പു​ക പ​രി​സ​രം വി​ട്ടൊ​ഴി​യു​ന്നി​ല്ല. പ​ര​ന്നു പോ​കാ​തെ പ്ര​ദേ​ശ​ത്ത് ത​ങ്ങി നി​ന്ന പു​ക സ്‌​കൂ​ളി​ലേ​ക്ക് പ​ര​ന്ന​താ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് വ​ഴി​വ​ച്ച​ത്. ഇ​തേ​ക്കു​റി​ച്ച് ദീ​പി​ക നേ​ര​ത്തേ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു.
നി​യ​മ​ങ്ങ​ള്‍ വ​ഴി​മാ​റു​ന്ന​ത് എ​ന്‍​എ​ച്ച്
റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെപേ​രി​ല്‍
കൊ​ല്ലം: ജി​ല്ലാ ക​ള​ക്ട​ര്‍ മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് ത​ലം വ​രെ​യും എം​എ​ല്‍​എ​മാ​രും പ്ലാ​ന്‍റിനൊ​പ്പ​മെ​ന്നാ​ണ് സ​മ​ര സ​മി​തി​യു​ടെ ആ​ക്ഷേ​പം. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി വേ​റൊ​രി​ട​ത്തും പ്ലാ​ന്‍റ് തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​തി​നാ​ല്‍ തു​റ​ന്ന പ്ലാ​ന്‍റിന് അ​നു​കൂ​ല​മാ​യി ക​ള​ക്ട​റേ​റ്റും ദേ​ശീ​യ​പാ​ത അഥോറി​റ്റി​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി സ​മ​ര സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

പാ​ക​പ്പിഴ​ക​ള്‍ ക​ണ്ടെ​ത്ത​ണം:
ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ

കൊ​ട്ടി​യം : പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ലാന്‍റിന് പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി ന​ല്‍​കു​ന്ന​തി​ലെ പാ​ക​പ്പി​ഴ​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ്‌​കൂ​ള്‍,ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും ക​ണ്ട് വി​വ​ര​മാ​രാ​ഞ്ഞ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഭി​ഭാ​ഷ​ക​ര്‍ ഹാ​ജ​രാ​യി​ല്ല:
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്

കൊ​ട്ടി​യം: ചൂ​ര​ല്‍ പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റിനെ​തി​രെ​യു​ള്ള കേ​സി​ല്‍ ര​ണ്ട് പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ലെ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ജി​നോ​ക്കി എ​ഡ്വേ​ര്‍​ഡ് ആ​രോ​പി​ച്ചു. ഈ ​ഒ​റ്റ​ക്കാ​ര​ണ​ത്താ​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ദം അം​ഗീ​ക​രി​ക്കാ​തെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റി​ന് കോ​ട​തി അ​നു​മ​തി ന​ല്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം തു​ട​ര്‍​ന്നാ​ല്‍ ഇ​ത്ത​ര​മോ അ​ല്ലെ​ങ്കി​ല്‍ ഇ​തി​ലും വ​ലു​തോ ആ​യ ദു​ര​ന്ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന്
ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

കൊ​ട്ടി​യം: ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സം, ചൊ​റി​ച്ചി​ൽ, ഓ​ക്കാ​നം തു​ട​ങ്ങി​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഒാ​ക്സീ​ലി​യം സ്കൂ​ളി​ലെ 54 വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഹോളിക്രോസ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ഉ​ട​ൻ​ത​ന്നെ മാ​സ് കാ​ഷ്വാ​ലി​റ്റി പ്രോ​ട്ടോ​കോ​ൾ സ​ജീ​വ​മാ​ക്കു​ക​യും വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രു വി​ദ്യാ​ർ​ത്ഥി​യു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ല. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നി​ടെ അ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നാ​യി ചി​ല വ്യ​ക്തി​ക​ൾ ശ്ര​മി​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധ​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ഓ​രോ രോ​ഗി​യു​ടെ​യും ജീ​വ​നും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യു​മാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്നും പ്ര​ത്യേ​കി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ സ്വ​കാ​ര്യ​ത​യും അ​ന്ത​സ്സും സം​ര​ക്ഷി​ക്കേ​ണ്ട​ത് ആ​ശു​പ​ത്രി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി​യെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന.
അ​ടി​യ​ന്ത​ര ചി​കി​ത്സാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം മ​റ്റു​വ്യ​ക്തി​ക​ളു​ടെ പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up