കഴക്കൂട്ടം : പാങ്ങപ്പാറയിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരണമടഞ്ഞു. പാങ്ങപ്പാറ എകെജി നഗർ പുതുവൽ പുത്തൻ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജി.സുപ്രിയ (61) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാങ്ങപ്പാറ ഏകെ ജി നഗറിൽ പഴയ റോഡിലാണ് അപകടം.
ചെറുമകനോടൊപ്പം ബൈക്കിനു പിറകിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ സുപ്രിയ റോഡിലേയ്ക്ക് വീഴുകയായിരുന്നു. അപകടം കണ്ടു നിന്ന നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുപ്രിയ രാത്രി ഏഴിന് മരണമടയുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം കഴക്കൂട്ടം ശാന്തി തീരത്ത് സംസ്കരിച്ചു.മക്കൾ : ആർ.എസ്.സുരേഷ്, ആർ.എസ്.രമ്യ. മരുമക്കൾ: ദീപ്തി സുരേഷ്,സാബു.