Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilyWorried

കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം; കുടുംബം ആശങ്കയിൽ

വൈ​​​​​​പ്പി​​​​​​ൻ: വി​​​​​ദേ​​​​​ശ ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ലി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യ മ​​​​​ല​​​​​യാ​​​​​ളി യു​​​​​വാ​​​​​വി​​​​​നെ കാ​​​​​ണാ​​​​​താ​​​​​യെ​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ അ​​​​​റി​​​​​യി​​​​​പ്പ് ല​​​​​ഭി​​​​​ച്ച് അ​​​​​ഞ്ചു ദി​​​​​വ​​​​​സം പി​​​​​ന്നി​​​​​ട്ടി​​​​​ട്ടും മ​​​​​റ്റു വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളൊ​​​​​ന്നും ല​​​​​ഭി​​​​​ക്കാ​​​​​തെ കു​​​​​ടും​​​​​ബം ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ൽ.

ഞാ​​​​​റ​​​​​യ്ക്ക​​​​​ൽ കെടിഎ​​​​​ക്സ് റോ​​​​​ഡി​​​​​ലെ പാ​​​​​ലി​​​​​ശേ​​​​​രി വീ​​​​​ട്ടി​​​​​ൽ ബെ​​​​​ന്നി​​​​​യു​​​​​ടെ​​​​​യും ഷീ​​​​​ജ​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​ൻ ഷി​​​​​ന്‍റോ​​​​​ണി​​​​​നെ​​​​​യാ​​​​​ണ് (24) ദു​​​​​രൂ​​​​​ഹ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. ദ​​​​​ക്ഷി​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്നു കാ​​​​​​റു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി സിം​​​​​​ഗ​​​​​​പ്പു​​​​​​രി​​​​​​ലേ​​​​​​ക്ക് പു​​​​​​റ​​​​​​പ്പെ​​​​​​ട്ട ജ​​​​​​പ്പാ​​​​​​നി​​​​​​ലെ എം​​​​​​ഒ​​​​​​എ​​​​​​ൽ എ​​​​​​ന്ന ക​​​​​​മ്പ​​​​​​നി​​​​​​യു​​​​​​ടെ വി​​​​​​ക്‌​​​​ടോ​​​​​​റി​​​​​​യ​​​​​​സ് എ​​​​​​യ്സ് എ​​​ന്ന ച​​​​​​ര​​​​​​ക്കു​​​​​ക​​​​​​പ്പ​​​​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ഷി​​​ന്‍റോൺ​​​.

ക​​​പ്പ​​​ൽ സിം​​​​​​ഗ​​​​​​പ്പു​​​​​​ർ തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്ത് എ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ വി​​​​​​വ​​​​​​രം. യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ ​ക​​​ഴി​​​ഞ്ഞ 12ന് ​​​ ​​​നേ​​​​​​രം​​​​​​വെ​​​​​​ളു​​​​​​ത്ത​​​​​​പ്പോ​​​​​​ഴാ​​​​​​ണ് ഷി​​​​​​ന്‍റോ​​​​​​ണി​​​​​​നെ കാ​​​​​​ണാ​​​​​​താ​​​​​​യ​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ത​​​​​​ലേ​​​​​​ന്നു രാ​​​​​​ത്രി​​​​​​യി​​​​​​ൽ ഏ​​​​​​റെ​​​​​​നേ​​​​​​രം ഷി​​​​​​ന്‍റോ​​​​​​ൺ വീ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​മാ​​​​​​യി ഫോ​​​​​​ണി​​​​​​ൽ സം​​​​​​സാ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല രാ​​​​​​ത്രി​​​​​യി​​​​​ൽ മു​​​​​​റി​​​​​​യി​​​​​​ൽ ക​​​​​​ണ്ട സ​​​​​​ഹ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രു​​​​​​മു​​​​​​ണ്ട്.

രാ​​​​​​വി​​​​​​ലെ ഡ്യൂ​​​​​​ട്ടി​​​​​​യി​​​​​​ൽ എ​​​​​​ത്താ​​​​​​തെ വ​​​​​​ന്ന​​​​​​തി​​​​​​നെ​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ച​​​​​​പ്പോ​​​​​​ഴാ​​​​​​ണ് ആ​​​​​​ളെ കാ​​​​​​ണാ​​​​​​നി​​​​​​ല്ലെ​​​​​​ന്ന് അ​​​​​​റി​​​​​​യു​​​​​​ന്ന​​​​​​തെ​​​​​​ന്നാ​​​​​​ണ് ല​​​​​​ഭി​​​​​​ച്ച വി​​​​​​വ​​​​​​രം. ക​​​​​​പ്പ​​​​​​ൽ ക​​​​​​മ്പ​​​​​​നി​​​​​​യു​​​​​​ടെ ചെ​​​​​​ന്നൈ​​​​​​യി​​​​​​ലു​​​​​​ള്ള ഓ​​​​​​ഫീ​​​​​​സി​​​​​​ൽ​​​​​നി​​​​​​ന്നാ​​​​​​ണ് വീ​​​​​​ട്ടു​​​​​​കാ​​​​​​രെ വി​​​​​​വ​​​​​​രം അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്.

കൂ​​​​​​ടു​​​​​​ത​​​​​​ൽ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യാ​​​​​​ൻ ക​​​​​​മ്പ​​​​​​നി​​​​​​യു​​​​​​ടെ മും​​​​​​ബൈ​​​​​​യി​​​​​​ലു​​​​​​ള്ള ഓ​​​​​​ഫീ​​​​​​സു​​​​​​മാ​​​​​​യും ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ലും ഒ​​​​​​ന്നും അ​​​​​​റി​​​​​​യാ​​​​​​നാ​​​​​​യി​​​​​​ട്ടി​​​​​​ല്ല.

ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം ഹൈ​​​​​​ബി ഈ​​​​​​ഡ​​​​​​ൻ എം​​​​​​പി ഷി​​​​​​ന്‍റോ​​​​​​ണി​​​​​​ന്‍റെ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ആ​​​​​​രാ​​​​​​ഞ്ഞി​​​​​രു​​​​​ന്നു. സ​​​​​​ഹാ​​​​​​യം അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ച് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ, കേ​​​​​​ന്ദ്ര​​​​​​മ​​​​​​ന്ത്രി സു​​​​​​രേ​​​​​​ഷ് ഗോ​​​​​​പി എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കു നി​​​​​​വേ​​​​​​ദ​​​​​​നം ​ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up