Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fans Meet

സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ആ​രാ​ധ​ക സ്നേ​ഹം: വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ ഫാ​ൻ​സി​നൊ​പ്പം സ​മ​യം ചെ​ല​വി​ട്ട് അ​ല്ലു അ​ർ​ജു​ൻ

ത​ന്‍റെ ആ​രാ​ധ​ക​രെ വെ​റും ആ​രാ​ധ​ക​രാ​യ​ല്ല, മ​റി​ച്ച് ത​ന്‍റെ 'ആ​ർ​മി' എ​ന്ന് വി​ളി​ക്കു​ന്ന താ​ര​മാ​ണ് ഐ​ക്ക​ൺ സ്റ്റാ​ർ അ​ല്ലു അ​ർ​ജു​ൻ. ദേ​ശീ​യ അ​വാ​ർ​ഡ് നേ​ട്ടം മു​ത​ൽ ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ൾ വ​രെ ത​ന്‍റെ എ​ല്ലാ വി​ജ​യ​ങ്ങ​ളും ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന താ​രം, വീ​ണ്ടും അ​വ​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

സ​ഹോ​ദ​ര​ൻ അ​ല്ലു സി​രീ​ഷി​ന്‍റെ വി​വാ​ഹ റി​സ​പ്ഷ​നി​ലേ​ക്ക് ആ​രാ​ധ​ക​രെ നേ​രി​ട്ട് ക്ഷ​ണി​ച്ച് കൊ​ണ്ടാ​ണ് താ​രം മാ​തൃ​ക​യാ​യി​രി​ക്കു​ന്ന​ത്.

അ​ല്ലു സി​രീ​ഷും ന​യ​നി​ക റെ​ഡ്ഡി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​സ​പ്ഷ​ൻ അ​ല്ലു സ്റ്റു​ഡി​യോ​യി​ലാ​ണ് ന​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത ല​ളി​ത​വും എ​ന്നാ​ൽ മ​നോ​ഹ​ര​വു​മാ​യ ച​ട​ങ്ങാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഈ ​സ്വ​കാ​ര്യ ച​ട​ങ്ങി​ലും ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് ഇ​ടം ന​ൽ​കാ​ൻ അ​ല്ലു അ​ർ​ജു​ൻ മ​റ​ന്നി​ല്ല.

സാ​ധാ​ര​ണ സി​നി​മാ താ​ര​ങ്ങ​ൾ കു​ടും​ബ​വു​മൊ​ത്തു​ള്ള ച​ട​ങ്ങു​ക​ൾ അ​തീ​വ ര​ഹ​സ്യ​മാ​യും ആ​ഡം​ബ​ര​മാ​യും ന​ട​ത്തു​മ്പോ​ൾ, അ​ല്ലു അ​ർ​ജു​ൻ ത​ന്‍റെ ആ​രാ​ധ​ക​രെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും അ​വ​ർ​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കു​ക​യും ചെ​യ്ത് ‌ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ച​ട​ങ്ങി​നെ​ത്തി​യ ആ​രാ​ധ​ക​രോ​ട് വ​ള​രെ സ്നേ​ഹ​ത്തോ​ടെ സം​സാ​രി​ക്കു​ക​യും അ​വ​രു​ടെ ക്ഷേ​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന അ​ല്ലു​വി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

പ​രി​പാ​ടി​ക്കെ​ത്തി​യ ഓ​രോ ആ​രാ​ധ​ക​നും അ​വി​ടെ കം​ഫ​ർ​ട്ട​ബി​ൾ ആ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ താ​രം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ത​ന്‍റെ വി​ജ​യ​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ ആ​രാ​ധ​ക​രാ​ണെ​ന്ന് എ​പ്പോ​ഴും പ​റ​യാ​റു​ള്ള താ​രം, ഈ ​പ്ര​വൃ​ത്തി​യി​ലൂ​ടെ അ​വ​ർ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. സി​നി​മാ ലോ​ക​ത്ത് വ​ള​രെ അ​പൂ​ർ​വ്വ​മാ​യി മാ​ത്രം കാ​ണു​ന്ന ഇ​ത്ത​രം രീ​തി​ക​ൾ അ​ല്ലു അ​ർ​ജു​ൻ എ​ന്ന താ​ര​ത്തെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​നാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ നേ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ കു​ടും​ബ നി​മി​ഷ​ങ്ങ​ളി​ലും ആ​രാ​ധ​ക​രെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന അ​ല്ലു അ​ർ​ജു​ന്‍റെ വ​ലി​യ മ​ന​സി​നെ സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം പു​ക​ഴ്ത്തു​ക​യു​മാ​ണ്.

Latest News

Corehub Up