Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fare Hike

നി​ര​ക്ക് വ​ർ​ധ​ന അം​ഗീ​ക​രി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി; ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി ഓ​ട്ടോ-​ടാ​ക്സി യാ​ത്ര​ക​ൾ​ക്ക് ചെ​ല​വേ​റും. യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ൺ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.

വി​ഷ​യം പ​ഠി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കും. ജ​നു​വ​രി ഒ​ന്നു മു​ത​ൽ പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ക​മ്മി​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ൾ ഓ​രോ യൂ​ണി​യ​നു​ക​ൾ​ക്കും അ​വ​ര​വ​രു​ടെ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാം. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​എ​സ്ഐ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ന്ത്രി സി.​പി. ജോ​ണും വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ച​തെ​ന്നും മ​ന്ത്രി. ഓ​ട്ടോ ടാ​ക്സി നി​ര​ക്കു​ക​ൾ 2022 ലാ​ണ് പ​രി​ഷ്ക​രി​ച്ച​ത്.

നി​ര​ക്ക് പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചു. അ​തി​നാ​യി ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കും. പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up