ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ... കലരാനുളള സാധ്യത) ഏറെയാണ്. ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ തയാർ ചെയ്യുന്ന പശ്ചാത്തലവും വൃത്തിയുളളതായിരിക്കണം. അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളിൽ കൂടിയും അണുബാധയുണ്ടാവാം. ഏതു സമയത്തും ഇതു സംഭവിക്കാം. പലപ്പോഴും, ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ.
ഷവർമയിലെ മയണൈസ്
ഷവർമയിൽ ഉപയോഗിക്കുന്ന മയണൈസ് (എണ്ണയും മുട്ടയും കൂടി മിക്സ് ചെയ്തത്) ചിലപ്പോൾ അപകടകാരിയാകുന്നു. ഒരു മുട്ട കേടാണെങ്കിൽ അതിൽനിന്നു വരുന്ന സാൽമൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. ഇതു തയാറാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കേടാകാനുളള സാധ്യതകൾ പലതാണ്.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചിക്കൻ
ഫ്രഷ് ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്പോൾ അതിൽ മൈക്രോബ്സ് ഒന്നും പെരുകുന്നില്ല. എന്നാൽ പുറത്തെടുക്കുന്പോൾ നോർമൽ താപനിലയിൽ വരുന്പോൾ സൂക്ഷ്മാണുക്കൾ പെരുകാനുളള സാധ്യത കൂടുതലാണ്.
വേവിച്ച ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണു പലപ്പോഴും കണ്ടുവരുന്നത്. താപനിലയിൽ വ്യത്യാസം വന്നാൽ ഫ്രിഡ്ജിലിരുന്നുതന്നെ കേടാകാം. അല്ലെങ്കിൽ പാകം ചെയ്തപ്പോൾ വേണ്ടവിധം വേവാത്ത ചിക്കൻ ഭാഗങ്ങൾ വഴിയും കണ്ടാമിനേഷൻ വരാം.
വിളമ്പുന്നവർ വേസ്റ്റ് കൈകാര്യം ചെയ്യുമ്പോൾ...
ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ കൈയിൽനിന്നു കണ്ടാമിനേഷൻ(മാലിന്യം കലരൽ) വരാം. അടുക്കളയിൽ മറ്റെന്തെങ്കിലും ജോലി ചെയ്്ത ശേഷം കൈ കഴുകാതെ അല്ലെങ്കിൽ മാംസാഹാരം കൈകാര്യം ചെയ്യുകയോ മറ്റോ ചെയ്തശേഷം കൈകഴുകാതെ ഫുഡ് കൈകാര്യം ചെയ്താൽ സൂക്ഷ്മാണുക്കൾ ഫാസ്റ്റ് ഫുഡിലെത്താം. അതാണ് ക്രോസ് കണ്ടാമിനേഷൻ. പലപ്പോഴും വിളന്പുന്നവർ തന്നെയാകും വേസ്റ്റും എടുക്കുന്നത്. വേസ്റ്റെടുത്ത ശേഷം കൈ സോപ്പിട്ടു കഴുകാതെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്പോഴും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ മാലിന്യങ്ങൾ കടന്നുകൂടാനിടയുണ്ട്.
വേസ്റ്റ് തുണിയിൽ നിന്ന്...
ഭക്ഷണം തയാറാക്കുകയും വിളന്പുകയും ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പരമപ്രധാനം. യഥാർഥത്തിൽ ഏറ്റവും വൃത്തിക്കുറവുള്ള അടുക്കള ഉപകരണം എന്നു പറയാവുന്നതു മനുഷ്യന്റെ കൈ തന്നെയാണ്. തീൻമേശയും മറ്റും തുടയ്ക്കാൻ ഉപയോഗിച്ച വേസ്റ്റ് തുണി എടുത്ത കൈ കൊണ്ടുതന്നെ വീണ്ടും ഭക്ഷ്യവിഭവങ്ങൾ എടുത്തു വിളന്പുന്ന രീതി പലപ്പോഴും കാണാറുണ്ട്.(വേസ്റ്റ് തുടയ്ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ കണ്ടാമിനേഷൻ സംഭവിക്കാം.

പാകം ചെയ്തതും ചെയ്യാത്തതും ഫ്രിഡ്ജിൽ ചേർത്തുവച്ചാൽ
ചിലപ്പോൾ ചിക്കൻ മുറിച്ച ബോർഡിൽ തന്നെയാകും പച്ചക്കറികളും മുറിക്കുന്നത്. ഷവർമ പോലെയുളള വിഭവങ്ങൾക്കു വേണ്ട കാബേജും ചിലപ്പോൾ മുറിക്കുന്നതു ചിക്കൻ മുറിച്ചുവച്ച അതേ പാത്രത്തിലായിരിക്കും. അങ്ങനെയും കണ്ടാമിനേഷൻ വരാം. അതുപോലെ തന്നെ പാകം ചെയ്തതും അരിഞ്ഞതുമായ വിഭവങ്ങൾ ഫ്രിഡ്ജിൽ ചേർത്തു വയ്ക്കുന്പോഴും ഒന്നിലെ മൈക്രോ ബാക്ടീരിയ മറ്റേതിലേക്കു പകരാം. ഇവിടെയു മുണ്ട് ക്രോസ് കണ്ടാമിനേഷൻ. ഇറച്ചിയിൽ സ്പർശിച്ച ശേഷം പച്ചക്കറി എടുക്കുന്പോഴും ഇതു സംഭവിക്കാം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്സൾട്ടന്റ്