Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fastag

ഫാ​സ്റ്റ് ടാ​ഗ് അ​ക്കൗ​ണ്ട് കാ​ലി; എ​ൻ​എ​ച്ച് 66-ൽ ​വ​ൺ​വേ തെ​റ്റി​ച്ച് തി​രി​ഞ്ഞോ​ടി കെ​എ​സ്ആ​ർ​ടി​സി

കോ​ഴി​ക്കോ​ട്: ടോ​ൾ​പ്ലാ​സ​യി​ൽ അ​ട​യ്ക്കാ​ൻ ഫാ​സ്റ്റ് ടാ​ഗ് അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ എ​ൻ എ​ച്ച് 66ൽ ​നി​ന്ന് വ​ൺ​വേ തെ​റ്റി​ച്ച് തി​രി​ഞ്ഞോ​ടി കെ​എ​സ്ആ​ർ​ടി​സി ബ​സ്. ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട് നി​ന്നും രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ച്ച​ത്. തൊ​ണ്ട​യാ​ട് നി​ന്നും ദേ​ശീ​യ​പാ​ത ബെ​പ്പാ​സി​ലേ​ക്ക് ക​യ​റി​യ ബ​സ് ടോ​ൾ പ്ലാ​സ​യി​ൽ എ​ത്തി​യ​പ്പോ​യ​പ്പോ​ഴാ​ണ് ഫാ​സ്റ്റ്ടാ​ഗി​ൽ ആ​വ​ശ്യ​ത്തി​ന് ബാ​ല​ൻ​സ് ഇ​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ മ​ന​സി​ലാ​ക്കി​യ​ത്.

തു​ട​ർ​ന്ന് അ​വി​ടെ​നി​ന്ന് ബ​സ് വ​ള​ച്ച് തി​രി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. മ​ദ്ധ്യ​ത്തി​ലൂ​ടെ​യു​ള്ള സ്പീ​ഡ് ട്രാ​ക്കി​ലൂ​ടെ​യാ​ണ് ബ​സ് മൂ​ന്ന് കി​ലോ​മീ​റ്റ​ർ പോ​യ​ത്. തു​ട​ർ​ന്ന് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ർ പ്ര​തി​ക​രി​ച്ച​തോ​ടെ യാ​ത്ര സ്ലോ ​ട്രാ​ക്കി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട​ൻ കി​ച്ച​ൺ​സി​ന്റെ സ​മീ​പ​ത്തു​ള്ള എ​ക്സി​റ്റി​ൽ​വ​ച്ച് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച ബ​സ് യാ​ത്ര തു​ട​ർ​ന്നു. ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഫാ​സ്റ്റ്ടാ​ഗി​ൽ പ​ണ​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ത​ന്‍റെ യു​പി​ഐ വ​ഴി പ​ണ​മ​ട​ച്ചാ​ൽ തു​ക റീ​ഇം​ബേ​ഴ്സ് ചെ​യ്യാ​ൻ വ​കു​പ്പി​ല്ല. ഇ​താ​ണ് പ​ണ​മ​ട​യ്ക്കാ​തെ തി​രി​കെ പോ​കാ​ൻ ഡ്രൈ​വ​റെ പ്രേ​രി​പ്പി​ച്ച​ത്. കെ​എ​സ്ആ‌​ർ​ടി​സി​ക്ക് ഒ​രു വ​ശ​ത്തേ​ക്ക് 445 രൂ​പ​യാ​ണ് ഫാ​സ്റ്റാ​ഗി​ൽ ഈ​ടാ​ക്കു​ന്ന​ത്. യു​പി​ഐ വ​ഴി അ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ 556.25 രൂ​പ ന​ൽ​കേ​ണ്ടി​വ​രും.

Latest News

Corehub Up