ലണ്ടന്‍: ഫ്രാങ്ക് ലംപാര്‍ഡ് പരിശീലിപ്പിക്കുന്ന കവന്‍ട്രി സിറ്റി എഫ്സി ഇംഗ്ലണ്ടിലെ ഒന്നാം ഡിവിഷന് ഫുട്ബോളായ പ്രീമിയര്‍ ലീഗ് യോഗ്യത സ്വന്തമാക്കി.
ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്ലാക്ക്ബേണ്‍ റോവേഴ്സുമായി 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് 2026-27 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള യോഗ്യത കവന്‍ട്രി സിറ്റി എഫ്സി സ്വന്തമാക്കിയത്.
25 വര്‍ഷശേഷം
നീണ്ട 25 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കവന്‍ട്രി സിറ്റി എഫ്സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നത്. 1992-93ല്‍ ഇംഗ്ലീഷ് ഒന്നാം ഡിവിഷന് പ്രീമിയര്‍ ലീഗ് എന്നാക്കി മാറ്റിയപ്പോള്‍ ഫൗണ്ടിംഗ് മെംബറായിരുന്നു കവന്‍ട്രി സിറ്റി.
2000-01ല്‍ തരംതാഴ്ത്തപ്പെട്ടശേഷം ഇതാദ്യമായാണ് കവന്‍ട്രി പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തുന്നത്. 1967 മുതല്‍ തുടര്‍ച്ചയായ 34 വര്‍ഷം ഇംഗ്ലീഷ് ഒന്നാം ഡിവിഷനില്‍ കളിച്ച ടീമാണ് കവന്‍ട്രി.
142 വര്‍ഷത്തെ ചരിത്രമുള്ള കവന്‍ട്രി സിറ്റിയുടെ മാനേജര്‍ സ്ഥാനത്ത് ഫ്രാങ്ക് ലംപാര്‍ഡ് എത്തുന്നത് 2024ലാണ്.