Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feaset

Pathanamthitta

തിരുനാളാഘോഷം: കു​ന്പ​നാ​ട് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ

കു​ന്പ​നാ​ട്: സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. 24 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന

22, 23 തീ​യ​തി​ക​ൾ ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് സു​വി​ശേ​ഷ പ്ര​സം​ഗം. ഫാ. ​ജോ​സ് മ​ണ്ണൂ​ർ​കി​ഴ​ക്കേ​തി​ൽ, ഫാ. ​മാ​ത്യു പു​ത്ത​ൻ​പീ​ടി​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 24ന് ​ആ​റി​ന് പു​ല്ലാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ഫാ. ​ചെ​റി​യാ​ൻ കു​രി​ശും​മൂ​ട്ടി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് റാ​സ ആ​രം​ഭി​ക്കും. ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ കാ​ർ​മി​ക​നാ​കും. കു​ന്പ​നാ​ട് പ​ള്ളി​യി​ൽ സ​മാ​പ​ന ആ​ശി​ർ​വാ​ദം.

25നു ​രാ​വി​ലെ ഒ​ന്പ​തി​ന് കൂ​രി​യ ബി​ഷ​പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സി​നു സ്വീ​ക​ര​ണം. 9.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. കു​രി​ശ​ടി​യി​ലേ​ക്ക് റാ​സ, കൊ​ടി​യി​റ​ക്ക്.

ഇ​ട​മ​ൺ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ


വെ​ച്ചൂ​ച്ചി​റ: ഇ​ട​മ​ൺ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 23 മു​ത​ൽ 25 വ​രെ ന​ട​ക്കും. 23 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് , ല​ദീ​ഞ്ഞ് വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​വ​ർ​ഗീ​സ് മ​ണ​ക്കാ​ട്ട് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

24 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ചെ​ണ്ട​മേ​ളം തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​സി​ജു ഞ​ള്ളി​മാ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30 ന് ​ഇ​ട​മ​ൺ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്. ഫാ. ​ജോ​സ​ഫ് മ​രു​തോ​ലി​ൽ സ​ന്ദേ​ശം ന​ൽ​കും. 25 ന് ​രാ​വി​ലെ 10 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​വീ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന്.

പു​റ​മ​റ്റം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ

പു​റ​മ​റ്റം: സെ​ന്‍റ് മേ​രീ​സ് ഊ​ർ​ശ്ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ദി​നേ​ശ് പാ​റ​ക്ക​ട​വി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

നാ​ളെ​യും 22നും ​ആ​റി​നു സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തേ തു​ട​ർ​ന്ന് ധ്യാ​നം. ഫാ. ​ബി​ബി​ൻ മാ​ത്യു, ഫാ. ​തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ ധ്യാ​നം ന​യി​ക്കും. 23 ന് 5.30 ​ന് സ​ന്ധ്യാ ന​മ​സ്കാ​രം. 6.30 ന് ​പ​ള്ളി​യി​ൽ നി​ന്ന് കു​ന്നും​പു​റ​ത്തു പ​ടി, സെ​ന്‍റ് കു​ര്യാ​ക്കോ​സ് കു​രി​ശ​ടി, പ​ന്നി​ക്കോ​ട്ടു പ​ടി, തേ​ക്കും​പ​ടി, പു​ത്ത​ൻ ക​യ്യാ​ല​യ്ക്ക​ൽ​പ്പ​ടി വ​ഴി തി​രി​കെ പ​ള്ളി​യി​ലേ​ക്ക് റാ​സ .
24 ന് ​ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം. തു​ട​ർ​ന്ന് നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, ദേ​വാ​ല​യ കു​രി​ശ​ടി​യി​ലേ​ക്ക് റാ​സ, അ​നു​മോ​ദ​നം.

പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഫാ. ​ദി​നേ​ശ് പാ​റ​ക്ക​ട​വി​ൽ - വി​കാ​രി, മ​ത്താ​യി ടി. ​വ​ർ​ഗീ​സ് - ട്ര​സ്റ്റി, വി.​എ.​ഫി​ലി​പ്പോ​സ് - സെ​ക്ര​ട്ട​റി, എ.​റ്റി. ഏ​ബ്ര​ഹാം, ആ​ഷ്ബി പി. ​വ​ർ​ഗീ​സ് - ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

Latest News

Corehub Up