Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : February

America

മോ​ഷ​ണ​വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ട കൗ​മാ​ര​ക്കാ​ര​നെ പി​ടി​കൂ​ടി; ജോ​ജി എ​ബ്ര​ഹാ​മി​ന് ഓ​ഫീ​സ​ർ ഓ​ഫ് ദ ​മ​ന്ത് ബ​ഹു​മ​തി

ഫി​ല​ഡ​ൽ​ഫി​യ: മോ​ഷ്‌​ട‌ി​ച്ച വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച 16 വ​യ​സു​കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഈ ​സം​ഭ​വ​ത്തി​ൽ ധൈ​ര്യ​വും ജാ​ഗ്ര​ത​യും പ്ര​ക​ടി​പ്പി​ച്ച ഓ​ഫീ​സ​ർ ജോ​ജി എ​ബ്ര​ഹാം (#1348) ഫെ​ബ്രു​വ​രി​യി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ ഓ​ഫ് ദ ​മ​ന്ത് ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സ് വ​കു​പ്പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​ല​യാ​ളി​യാ​യ ജോ​ജി എ​ബ്ര​ഹാം.

ഫെ​ബ്രു​വ​രി 12ന് ​വൈ​കു​ന്നേ​രം 4:09ഓ​ടെ, ബ​ക്സ് കൗ​ണ്ടി പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 11000 ബ​സ്റ്റി​ൽ​ട​ൺ അ​വ​ന്യൂ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​യ ഓ​ഫീ​സ​ർ എ​ബ്ര​ഹാം, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന ഹ്യു​ണ്ടാ​യി എ​ലാ​ൻ​ട്ര വാ​ഹ​ന​ത്തെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

 

Kerala

മു​ണ്ട​ക്കൈ -ചൂ​ര​ല്‍​മ​ല പു​ന​ര​ധി​വാ​സം; ഫെ​ബ്രു​വ​രി​യോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ദു​ര​ന്തം ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പു​തു​വ​ര്‍​ഷ പി​റ​വി ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ ഒ​റ്റ മ​ന​സോ​ടെ വ​യ​നാ​ട് മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രോ​ടൊ​പ്പം നി​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ക​ല്‍​പ്പ​റ്റ ബൈ​പ്പാ​സി​ന് സ​മീ​പം ഏ​റ്റെ​ടു​ത്ത എ​ല്‍​സ്റ്റ​ണ്‍ എ​സ്‌​റ്റേ​റ്റ് ഭൂ​മി​യി​ല്‍ ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

410 വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ടൗ​ണ്‍​ഷി​പ്പ്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം. ഫെ​ബ്രു​വ​രി​യോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

207 വീ​ടു​ക​ളു​ടെ വാ​ര്‍​പ്പ് പൂ​ര്‍​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി വീ​ടു​ക​ളു​ടെ പ​ണി​ക​ള്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ന്നൂ​റോ​ളം വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ച് ഒ​ന്നാം ഘ​ട്ട​മാ​യി ഫെ​ബ്രു​വ​രി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

മൂന്നാം വട്ടവും എല്ലാം ശരിയാക്കാൻ എല്‍ഡിഎഫിന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.

വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.

ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.

എല്‍ഡിഎഫിന്‍റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.

വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.

തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.

നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.

കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.

Latest News

Corehub Up