Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fefka

ഫെഫ്ക ജനറല്‍ ബോഡി യോഗം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊ​​​ച്ചി: ഫെ​​​ഫ്ക പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യൂ​​​ണി​​​യ​​​ന്‍റെ ഇ​​​ന്നു ചേ​​​രാ​​​നി​​​രു​​​ന്ന ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

യൂ​​​ണി​​​യ​​​ൻ നി​​​യ​​​മാ​​​വ​​​ലി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ങ്ങ​​​ള്‍ക്കും വി​​​രു​​​ദ്ധ​​​മാ​​​യി​​​ട്ടു​​​ള്ള പൊ​​​തു​​​യോ​​​ഗം സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി.​​​പി.​​​ മെ​​​ഹ​​​റൂ​​​ഫ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് കെ.​​​വി.​​​ ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഇ​​​ന്നു ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം ന​​​ട​​​ത്തു​​​ന്ന​​​ത് ത​​​ട​​​യാ​​​ന്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഹ​​​ര്‍ജി​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

സ​​​ര്‍ക്കാ​​​ര്‍, ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍, ഫെ​​​ഫ്ക പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യൂ​​​ണി​​​യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ക്ക് നോ​​​ട്ടീ​​​സി​​​നും നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

Movies

16 മ​ണി​ക്കൂ​ർ ജോ​ലി​സ​മ​യം 12 ആ​യി കു​റ​യും; കോ​ൾ​ഷീ​റ്റ് സ​മ്പ്ര​ദാ​യം നി​ല​വി​ൽ വ​രു​ത്തി മ​ല​യാ​ള​സി​നി​മ

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ൽ പു​തി​യ കോ​ൾ​ഷീ​റ്റ് സ​മ്പ്ര​ദാ​യം നി​ല​വി​ൽ വ​ന്നു. കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഫെ​ഫ്ക​യും ചേ​ർ​ന്ന് ക​രാ​ർ ഒ​പ്പി​ട്ടു.

ഇ​ത​നു​സ​രി​ച്ച് 16 മ​ണി​ക്കൂ​ർ ജോ​ലി​യെ​ന്ന​ത് 12 മ​ണി​ക്കൂ​റാ​യി കു​റ​യും. അ​ഭി​നേ​താ​ക്ക​ൾ ലൊ​ക്കേ​ഷ​നി​ൽ വ​രാ​ൻ വൈ​കു​മ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​റ്റി​ൽ അ​ധി​ക​ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്ന സ്ഥി​തി ഇ​തോ​ടെ മാ​റും.

തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ്ര​മം, ഓ​വ​ർ ടൈം ​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും ക​രാ​റി​ലൂ​ടെ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന എ​ല്ലാ അ​ഭി​നേ​താ​ക്ക​ളും ക​രാ​റി​ന്‍റെ ഭാ​ഗ​മാ​കും.

സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ക്ഷേ​മ​വും അ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​താ​ണ് പു​തി​യ വേ​ത​ന ക​രാ​റെ​ന്നു ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

Kerala

സി​നി​മ​യി​ൽ കോ​ൾഷീ​റ്റ് രീ​തി പു​തു​ക്കി

കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മാ ​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പു​​​​തി​​​​യ കോ​​​​ൾഷീ​​​​റ്റ് സ​​​​മ്പ്ര​​​​ദാ​​​​യം നി​​​​ല​​​​വി​​​​ൽ വ​​​​ന്നു. കേ​​​​ര​​​​ള ഫി​​​​ലിം പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ഫെ​​​​ഫ്കയും ചേ​​​​ർ​​​​ന്ന് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് 16 മ​​​​ണി​​​​ക്കൂ​​​​ർ ജോ​​​​ലി​​​​യെ​​​​ന്ന​​​​ത് 12 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി കു​​​​റ​​​​യും.

അഭിനേതാക്കൾ ലൊ​​​​ക്കേ​​​​ഷ​​​​നി​​​​ൽ വ​​​​രാ​​​​ൻ വൈ​​​​കു​​​​മ്പോ​​​​ൾ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ യൂ​​​​ണി​​​​റ്റി​​​​ൽ അ​​​​ധി​​​​ക​​​​ജോ​​​​ലി ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്ന സ്ഥി​​​​തി ഇ​​​​തോ​​​​ടെ മാ​​​​റും.

തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ വി​​​​ശ്ര​​​​മം, ഓ​​​​വ​​​​ർ ടൈം ​​​​തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ക​​​​രാ​​​​റി​​​​ലൂ​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ശ​​​​മ്പ​​​​ളം വാ​​​​ങ്ങു​​​​ന്ന എ​​​​ല്ലാ അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ളും ക​​​​രാ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും.

സി​​​​നി​​​​മാ​​​​ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ ക്ഷേ​​​​മ​​​​വും അ​​​​വ​​​​കാ​​​​ശ​​​​വും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ വേ​​​​ത​​​​ന ക​​​​രാ​​​​റെ​​​​ന്നു ഫെ​​​​ഫ്ക ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ബി. ​​​​ഉ​​​​ണ്ണി​​​​കൃഷ്ണ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Movies

ഫെ​ഫ്ക ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ പ്ര​ഖ്യാ​പ​നം; ഒ​ന്നാ​മ​തെ​ത്തി​യാ​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ  

ഫെ​ഫ്ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് ഫെ​ഫ്ക ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ വെ​ച്ച് പ്ര​ശ​സ്ത ക​നേ​ഡി​യ​ൻ സം​വി​ധാ​യി​ക​യും സ്പി​രി​റ്റ് ഓ​ഫ് സി​നി​മ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ​ല്ലി ഫൈ​ഫ് മാ​ർ​ഷ​ൽ നി​ർ​വ​ഹി​ച്ചു.

ഹ്ര​സ്വ ചി​ത്ര​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​വേ​ദി​യാ​യ ഫെ​ഫ്ക ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ൽ ഈ ​വ​ർ​ഷം മു​ത​ൽ മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും (150000/- ) ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന് ഒ​രു​ല​ക്ഷം ( 100000/) രൂ​പ​യും മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ന് അ​മ്പ​തി​നാ​യി​രം രൂ​പ​യും (50,000/) ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡാ​യി ന​ൽ​കു​ക.

മു​ഖ്യാ​തി​ഥി​യാ​യ കെ​ല്ലി ഫൈ​ഫ് മാ​ർ​ഷ​ലി​നെ ഡോ​ക്ട​ർ ബി​ജു സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ബ്ലാ​ക്ക് ബോ​ഡീ​സ് എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ശ്ര​ദ്ധേ​യ​യാ​യ കെ​ല്ലി മാ​ർ​ഷ​ൽ ത​ന്‍റെ ച​ല​ച്ചി​ത്ര അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളാ​യ ക​മ​ൽ, ടി.​കെ. രാ​ജീ​വ്കു​മാ​ർ, ശ്യാ​മ​പ്ര​സാ​ദ്, അ​ഴ​ക​പ്പ​ൻ, കു​ക്കു പ​ര​മേ​ശ്വ​ര​ൻ, ജോ​ഷി മാ​ത്യു, സ​ന്ദീ​പ് സേ​ന​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​കു​മാ​ർ അ​രൂ​ക്കു​റ്റി, ബാ​ബു പ​ള്ളാ​ശേ​രി, അ​ൻ​സി​ബ, നീ​ന കു​റു​പ്പ്, സാ​ജു ന​വോ​ദ​യ, വി.​ടി. ശ്രീ​ജി​ത്ത്, ഗി​രി​ശ​ങ്ക​ർ, സ​ജി​ൻ ലാ​ൽ, ഔ​സേ​പ്പ​ച്ച​ൻ വാ​ള​ക്കു​ഴി, സ​ന്തോ​ഷ് പ​വി​ത്രം, ഉ​ണ്ണി ശി​വ​പാ​ൽ, വേ​ണു ഗോ​പാ​ൽ, സി​ദ്ധാ​ർ​ഥ്, വേ​ണു ബി. ​നാ​യ​ർ, സാ​ജി​ദ് യാ​ഹി​യ, അ​നൂ​പ് ര​വീ​ന്ദ്ര​ൻ, എ.​എ​സ്‌. ദി​നേ​ശ് തു​ട​ങ്ങി ഒ​ട്ടേ​റെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫെ​ഫ്ക വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി സോ​ഹ​ൻ സീ​നു​ലാ​ൽ സ്വാ​ഗ​ത​വും ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ധു വി​ൻ​സെ​ന്‍റ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷോ​ർ​ട്ട് ഫി​ലിം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ലാം ബാ​പ്പു ന​ന്ദി പ​റ​ഞ്ഞു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബൈ​ജു​രാ​ജ് ചേ​ക​വ​ർ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് അ​ര​വി​ന്ദാ​ക്ഷ​ൻ, വി.​സി. അ​ഭി​ലാ​ഷ്, ജോ​ജു റാ​ഫേ​ൽ, ഷി​ബു പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​ന് പ​തി​നാ​യി​രം രൂ​പ​യും മി​ക​ച്ച ന​ട​ൻ ന​ടി ബാ​ല​താ​രം, തി​ര​ക്ക​ഥാ​കൃ​ത്ത്, ഛായാ​ഗ്രാ​ഹ​ക​ൻ, എ​ഡി​റ്റ​ർ, ക​ലാ​സം​വി​ധാ​യ​ക​ൻ, മ്യു​സി​ക് ഡ​യ​റ​ക്ട​ർ, മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ്, കോ​സ്റ്റ്യും ഡി​സൈ​ന​ർ, വി ​എ​ഫ് എ​ക്സ് ആ​ർ​ട്ടി​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള 12 വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​യ്യാ​യി​രം രൂ​പാ വീ​ത​വും ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡാ​യി ന​ൽ​കു​ക.

ജ​ന​റ​ൽ കേ​റ്റ​ഗ​റി, കാ​മ്പ​സ്, പ്ര​വാ​സി, AI ചി​ത്ര​ങ്ങ​ൾ, ഫെ​ഫ്ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള വി​ഭാ​ഗം എ​ന്നി​ങ്ങ​നെ അ​ഞ്ചു കാ​റ്റ​ഗ​റി​ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്-9074590448, 9544342226

Kerala

ഭാഗ്യലക്ഷ്മിയുടെ രാജി ഫെഫ്ക അംഗീകരിച്ചു

കൊ​​​​ച്ചി: ഡ​​​​ബ്ബിം​​​​ഗ് ആ​​​​ര്‍ട്ടി​​​​സ്റ്റ് ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ രാ​​​​ജി ഫെ​​​​ഫ്ക അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്ക​​​​പ്പെ​​​​ട്ട ദി​​​​ലീ​​​​പി​​​​നെ തി​​​​രി​​​​കെ​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണു ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി രാ​​​​ജി​​​​വ​​​​ച്ച​​​​ത്.

ഫെ​​​​ഫ്ക​​​​യു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​കാ​​​​ലം മു​​​​ത​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി നി​​​​ല​​​​വി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​മാ​​​​ണ്.

ന​​​​ടി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ തു​​​​ട​​​​ക്കം മു​​​​ത​​​​ല്‍ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ച വ്യ​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ര്‍.

Movies

ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക  

ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക. ദി​ലീ​പി​നെ ഫെ​ഫ്ക യൂ​ണി​യ​നി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഫെ​ഫ്ക ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റ് യൂ​ണി​യ​നി​ൽ നി​ന്നും ഭാ​ഗ്യ​ല​ക്ഷ്മി രാ​ജി​വ​ച്ച​ത്.

വ്യ​സ​ന​ത്തോ​ടെ രാ​ജി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് യൂ​ണി​യ​ന്‍ പ​റ​ഞ്ഞ​ത്. ഭാ​ഗ്യ​ല​ക്ഷ്മി സം​ഘ​ട​ന​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്നും രാ​ജി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും ഫെ​ഫ്ക ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഫെ​ഫ്ക​യു​ടെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ്യ​ല​ക്ഷ്മി എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യി​രു​ന്നു. ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​ണ് യൂ​ണി​യ​നി​ൽ​നി​ന്നും രാ​ജി വ​യ്ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി ഇ​മെ​യി​ൽ ചെ​യ്ത​ത്.

നാ​ളി​തു​വ​രെ​യും സം​ഘ​ട​ന​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഭാ​ഗ്യ​ല​ക്ഷ്മി​യെ​പ്പോ​ലൊ​രാ​ളു​ടെ രാ​ജി​ക്ക​ത്ത് ഏ​വ​രെ​യും ഏ​റെ വി​ഷ​മി​പ്പി​ച്ചു​വെ​ന്നും സ്വ​ന്തം നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് ക​ത്തി​ലൂ​ടെ അ​റി​യി​ച്ച​തി​നാ​ൽ മ​റ്റു നി​വ​ർ​ത്തി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് രാ​ജി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫെ​ഫ്ക ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഷോ​ബി തി​ല​ക​ൻ പ​റ​ഞ്ഞു.

Kerala

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം; ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: ഫെ​ഫ്ക​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ട​ൻ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

ദി​ലീ​പി​നെ​തി​രെ​യു​ള്ള​ത് അ​ന്തി​മ വി​ധി​യെ​ന്ന നി​ല​യി​ൽ സം​ഘ​ട​ന​ക​ൾ കാ​ണു​ന്നു​വെ​ന്നും ഇ​നി ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​കി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി അ​റി​യി​ച്ചു.

അ​തി​ജീ​വി​ത​യെ വി​ളി​ക്കാ​നോ അ​വ​രോ​ടൊ​ന്ന് സം​സാ​രി​ക്കാ​നോ സം​ഘ​ട​ന ശ്ര​മി​ച്ചി​ല്ല. ക​മ്മി​റ്റി​യി​ലു​ള്ള​വ​രോ​ട് പോ​ലും തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നോ​ട് ആ​ലോ​ചി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി.

Latest News

Corehub Up