Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fell Into Well

കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ അ​ധ്യാ​പ​ക​ൻ ര​ക്ഷ​പ്പെ​ടു​ത്തി

ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പ്: ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ആ​​​​ഴ​​​​മേ​​​​റി​​​​യ കി​​​​ണ​​​​റ്റി​​​​ൽ വീ​​​​ണ ഒ​​​​ന്ന​​​​ര​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

തൃ​​​​ക്കാ​​​​ക്ക​​​​ര കാ​​​​ർ​​​​ഡി​​​​ന​​​​ൽ ഹൈ​​​​സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പ് വ​​​​ട​​​​യാ​​​​ർ ചെ​​​​റു​​​​തോ​​​​ട്ടു​​​​പു​​​​റ​​​​ത്ത് ബെ​​​​ന്നി ജോ​​​​ർ​​​​ജാ​​​​ണ് കി​​​​ണ​​​​റ്റി​​​​ൽ ചാ​​​​ടി കു​​​​ഞ്ഞി​​​​നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​വി​​​​ലെ 8.45ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ബെ​​​​ന്നി ജോ​​​​ർ​​​​ജ് മു​​​​ട്ടു​​​​ചി​​​​റ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഭാ​​​​ര്യ ഷി​​​​നു​​​​മോ​​​​ളെ യാ​​​​ത്ര​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് 300 മീ​​​​റ്റ​​​​റോ​​​​ളം അ​​​​ക​​​​ലെ​​​​യു​​​​ള്ള കി​​​​ണ​​​​റ്റി​​​​ൽ കു​​​​ഞ്ഞ് വീ​​​​ണ​​​​താ​​​​യി അ​​​​റി​​​​യു​​​​ന്ന​​​​ത്.

ഉ​​​​ട​​​​ൻ അ​​​​വി​​​​ടേ​​​​ക്കെ​​​​ത്തി​​​​യ ബെ​​​​ന്നി കി​​​​ണ​​​​റ്റി​​​​ലി​​​​റ​​​​ങ്ങി ആ​​​​ഴ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് താ​​​​ഴ്ന്നു​​​​പോ​​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​​ഞ്ഞി​​​​നെ എ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി തോ​​​​ളി​​​​ൽ ക​​​​മ​​​​ഴ്ത്തി​​​​ക്കി​​​​ട​​​​ത്തി പു​​​​റ​​​​ത്തു ത​​​​ലോ​​​​ടി വെ​​​​ള്ളം പു​​​​റ​​​​ത്തേ​​​​ക്ക് ഒ​​​​ഴു​​​​ക്കി. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ കി​​​​ണ​​​റ്റി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​വ​​​​ന്ന ബെ​​​​ന്നി​​​​യു​​​​ടെ മ​​​​ക​​​​നും മാ​​​​ധ്യ​​​​മ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മാ​​​​യ ബെ​​​​ൻ​​​​വി​​​​ന്നി​​​​നു കു​​​​ഞ്ഞി​​​​നെ കൈ​​​​മാ​​​​റി.

ക​​​​ര​​​​യ്ക്കെ​​​​ത്തി​​​​യ ബെ​​​​ൻ​​​​വി​​​​ന്നി​​​​ൽ​​​​നി​​​​ന്നു കു​​​​ഞ്ഞി​​​​നെ വാ​​​​ങ്ങി​​​​യ ഷി​​​​നു​​​​മോ​​​​ൾ വാ​​​​യ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കു​​​​ഞ്ഞി​​​​ന്‍റെ മൂ​​​​ക്കി​​​​ൽ​​​​നി​​​​ന്നു വെ​​​​ള്ളം വ​​​​ലി​​​​ച്ചെ​​​​ടു​​​​ത്ത​​​​തോ​​​​ടെ കു​​​​ഞ്ഞ് ക​​​​ര​​​​ഞ്ഞു. കു​​​​ഞ്ഞി​​​​നെ പി​​​​ന്നീ​​​​ട് പൊ​​​​തി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ അ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച് പ്ര​​​​ഥ​​​​മ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ന​​​​ൽ​​​​കി.

Latest News

Corehub Up