എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളി തിരുനാളിന് മുന്നോടിയായി ഇടവകയിലെ ജനങ്ങള്‍ ഒത്തുകൂടി എടത്വ ടൗണും പരിസരവും സ്കൂൾ, കോളജ് വളപ്പുകളും മാലിന്യ വിമുക്തമാക്കി.
കൂട്ടായ്മ ലീഡേഴ്സിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ആയിരത്തോളം വരുന്ന പ്രവര്‍ത്തകരാണ് എടത്വ പള്ളി മുതല്‍ കോളേജ് ജംഗ്ഷന് വരെയുള്ള റോഡിനിരുവശത്തേയും മാലിന്യങ്ങളും, പുല്‍കാടുകൾ വെട്ടിയും നീക്കം ചെയ്തത്. സെന്റ് അലോഷ്യസ്, സെന്റ് മേരീസ്, ജോര്‍ജ്ജിയന്‍ സ്കൂള്‍ വളപ്പുകളിലെയും, കോളേജ്, എടത്വ ടൗൺ, ബോട്ട് ജെട്ടി റോഡ്, ഐറ്റിസി റോഡ്, മഠം എന്നീ പ്രദേശങ്ങളിലെയും മാലിന്യങ്ങളാണ് നീക്കം ചെയ്തത്. വികാരി ജോസഫ് കളരിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിൽ, ജനറല്‍ കണ്‍വീനര്‍ പ്രഫ. പി.വി. ജെറോം, കൈക്കാരന്മാരായ മനോജ് മാത്യു പുത്തന്‍വീട്ടിൽ, സിബിച്ചന് കോനാട്ട്, സാബു ആശാംപറമ്പിൽ, കണ്‍വീനര്‍മാരായ ദിലീപ്മോന്‍ വര്‍ഗീസ്, മേഴ്സി സോണി പടാരത്തിൽ, ബിനോയി ഉലക്കപാടില്‍, ജെറിന് പോള്‍ കല്ലറയ്ക്കൽ, ജോസഫ് ഗ്രിഗറി, ആകാശ് ജോളി കിളിരൂർ, ഷിജു പേരയ്ങ്ങാട്ട്, റീന റോജി കറുകയിൽ, രേഷ്മാ ജോണ്സണ്, ജോസ്മി വള്ളോംതറ, റിന്‍സി കണ്ടത്തിപറമ്പിൽ, അച്ചന്‍കുഞ്ഞ് മൂന്നുപറ, ലാലിമ്മ കണ്ണംതറ, ഷാനി തൈപറമ്പിൽ. ആലിസ് പീടികച്ചിറ, കുന്നേല്‍ കുഞ്ഞമ്മ, മോളി അജിത്ത്, കൊച്ചുമോൾ, ബിന്സപ്പന്, രേഷ്മ ജോണ്സണ്. കുട്ടപ്പന് ഓടേറ്റില്‍ എന്നിവര്‍ നേതൃത്വം നല്കി.