Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festivities

അ​ത്തം പി​റ​ന്നു; മ​ല​യാ​ളി ഓ​ണാ​വേ​ശ​ത്തി​ലേ​ക്ക്, തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര ഇ​ന്ന് 

കൊ​ച്ചി: അ​ത്തം പി​റ​ന്ന​തോ​ടെ മ​ല​യാ​ളി ഓ​ണാ​വേ​ശ​ത്തി​ലേ​ക്ക് ക​ട​ന്നു. സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കാ​ല​ത്തി​ന്‍റെ വി​ളം​ബ​ര​മാ​കു​ന്ന തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര ഇ​ന്ന് ന​ട​ക്കും. കൊ​ച്ചി രാ​ജ​വം​ശ​ത്തി​ന്‍റെ പ്ര​തി​നി​ധി അ​ത്തം പ​താ​ക ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. അ​ത്തം ന​ഗ​റി​ൽ (തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി) രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ത്താ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര താ​രം ജ​ഗ​ദീ​ഷ് ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

അ​ത്തം പ​ത്തി​ന് പൊ​ന്നോ​ണം എ​ന്നാ​ണ് ചൊ​ല്ലെ​ങ്കി​ലും ഇ​ക്കു​റി 11-ാം നാ​ളാ​ണ് പൊ​ന്നോ​ണം. തി​രു​വോ​ണം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​ക്ക​ള​ങ്ങ​ൾ വി​രി​യു​ന്ന ഓ​ണ​ക്കാ​ല​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലേ​ക്ക് നാ​ട് ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞു. പൂ ​വി​പ​ണി​ക​ളും ഇ​തി​നോ​ട​കം ത​ന്നെ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം വി​പ​ണി​യി​ലേ​ക്ക് പൂ​ക്ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. പു​ലി​ക​ളി, തെ​യ്യം, വേ​ല​ക​ളി, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ ത​ന​ത് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഘോ​ഷ​യാ​ത്ര തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തെ ആ​ഘോ​ഷ​ത്തി​ലാ​ഴ്ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ൽ ത​ന്നെ ന​ഗ​ര​ത്തി​ൽ വി​പു​ല​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up