Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fhokana

America

ഫൊ​ക്കാ​ന പ്ര​സി​ഡ​ണ്ട് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന് ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​രം

ന്യൂ​യോ​ർ​ക്ക്: 2026-28 വ​ർ​ഷ​ത്തേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫൊ​ക്കാ​ന പ്ര​സി​ഡ​ണ്ട് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ മാ​തൃ സം​ഘ​ട​ന​യാ​യ ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. സെ​പ്തം​ബ​ര് മാ​സം പ​ന്ത്ര​ണ്ടാം തീ​യ​തി ശ​നി​യാ​ഴ്ച ന്യൂ ​സി​റ്റി സു​ക്കോ​ർ പാ​ർ​ക്ക് ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററി​ൽ വെ​ച്ചാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

38 വ​ർഷ​ങ്ങ​ളാ​യി ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ബോ​ർ​ഡ് മെ​മ്പ​റും, സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും , കേ​ര​ള ജ്യോ​തി ചീ​ഫ് എ​ഡി​റ്റ​റും ആ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ണ്ട് വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ​യും അ​സോ​സി​യേ​ഷ​ന്‍റെയും മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ന്യൂ ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ഹോ​ണ. ബി​ൽ വെ​ബ​ർ, ക്ലാ​ർ​ക്‌​സ്‌​ടൗ​ൺ സൂ​പ്പ​ർ​വൈ​സ​ർ ഹോ​ണ. ജോ​ർ​ജ് ഹോ​ഹ്മാ​ൻ, കൗ​ണ്ടി ല​ജി​സ്ലേ​റ്റ​ർ ഹൊ​ണ. ആ​നി പോ​ൾ, ബോ​ർ​ഡ് മെം​ബേ​ർ​സ് ആ​യ നോ​ഹ ജോ​ർ​ജ്, സ​ജി പോ​ത്ത​ൻ, ഫൊ​ക്കാ​ന പി ​ആ​ർ ഓ ​കൂ​ടി​യാ​യ ജി​ജി റ്റോം, ​അ​ജി ക​ളീ​ക്ക​ൽ, റെ​വ മാ​ത്യു തോ​മ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ്മാ​രാ​യ വ​ർഗീ​സ് ഉ​ല​ഹ​ന്നാ​ൻ, മ​ത്താ​യി ചാ​ക്കോ, ഷാ​ജി​മോ​ൻ വെ​ട്ടം, മ​ത്താ​യി പി. ​ദാ​സ്, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഇ​ങ്ങ​നെ ഒ​രു സ്വീ​ക​ര​ണം ന​ൽ​കി​യ​തി​ൽ പ്ര​സി​ഡ​ണ്ട് വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള​യോ​ടും മ​റ്റു ചു​മ​ത​ല​ക്കാ​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ജാ​തി മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ കൂ​ടാ​തെ മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും, അ​മേ​രി​ക്ക​ക്ക​യി​ലാ​യാ​ലും നാ​ട്ടി​ലാ​യാ​ലും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി എ​ന്നും കൂ​ടെ ഉ​ണ്ടാ​കും എ​ന്നും വാ​ഗ്ദാ​നം ചെ​യ്തു.ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷൈ​മി ജേ​ക്ക​ബ് സ്വാ​ഗ​ത​വും, ട്രെ​ഷ​റ​ർ അ​ല​ക്സ് എ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up