കൊച്ചി: കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമീണമേഖലയിൽ ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്നതിന് (ഭാരത് ഉദ്യമി) ഫൈബർ പാർട്ണറായി പ്രവർത്തിക്കുന്നതിന് സംരംഭകരെ ക്ഷണിച്ചു.
എറണാകുളം ജില്ലയിലെ വാഴക്കുളം, എളങ്കുന്നപ്പുഴ, ആലങ്ങാട്, ചേരാനല്ലൂർ, കടമക്കുടി, മുളവുകാട്, കുമ്പളങ്ങി, പാമ്പാക്കുട, എടക്കാട്ടുവയൽ, മുളന്തുരുത്തി, കുമ്പളം പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ സേനാപതി, കാമാക്ഷി, കൊന്നത്തടി പഞ്ചായത്തുകളിലുമാണ് ഫൈബർ പാർട്ണർമാരെ നിയമിക്കുന്നത്.
താത്പര്യമുള്ളവർ 9188921491 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബിഎസ്എൻഎൽ എറണാകുളം പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.