Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Field

കൃത്രിമ അവയവരംഗത്ത് വിപ്ലവം സൃഷ്‌ടിച്ച് സിപിഒ

കോ​ട്ട​യം: സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും പു​തി​യ ചി​റ​കു​ക​ള്‍ ന​ല്‍കി, മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ വീ​ണ്ടും തി​രി​കെ ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കോ​ട്ട​യം അ​മ്മ​ഞ്ചേ​രി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സി​പി​ഒ (Center for Prosthetics and Orthotics).

പ്രോ​സ്‌​തെ​റ്റി​ക്സ് ആ​ന്‍ഡ് ഓ​ര്‍ത്തോ​ട്ടി​ക്സ് മേ​ഖ​ല​യി​ല്‍ ഉ​ന്ന​ത പ​ഠ​ന​വും വൈ​ദ​ഗ്ധ്യ​വും നേ​ടി​യ അ​മ​ല്‍ ര​മ​ണ​നാ​ണ് ജ​ന്മ​നാ​ലോ അ​പ​ക​ടം മൂ​ല​മോ വൈ​ക​ല്യം സം​ഭ​വി​ച്ച​വ​ര്‍ക്ക് കൈ​താ​ങ്ങാ​യി​ മാ​റു​ന്ന​ത്. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ അ​മ​ല്‍, ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ബാ​ച്ചി​ലേ​ഴ്സ് ഓ​ഫ് പ്രോ​സ്ത​റ്റി​ക്സ് ആ​ന്‍ഡ് ഓ​ര്‍ത്തോ​ട്ടി​ക്സ് (ബി​പി​ഒ) ബി​രു​ദം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

പ്ര​ധാ​ന സേ​വ​ന​ങ്ങ​ള്‍

പ്രോ​സ്ത​റ്റി​ക്സ് (Prosthetics): അ​പ​ക​ട​ങ്ങ​ള്‍ മൂ​ല​മോ, പ്ര​മേ​ഹം മൂ​ല​മോ കാ​ല്‍/​കൈ നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്ന രോ​ഗി​ക​ള്‍ക്കോ, ജ​ന്മ​നാ വെ​ക​ല്യ​മു​ള്ള​വ​ര്‍ക്കോ വേ​ണ്ടി അ​ത്യ​ന്താ​ധു​നി​ക രീ​തി​യി​ലു​ള്ള കൃ​ത്രി​മ കൈ​കാ​ലു​ക​ളും അ​വ​യ​വ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു.

ഓ​ര്‍ത്തോ​ട്ടി​ക്സ് (Orthotics): ശ​രീ​ര​ത്തി​ലെ വൈ​ക​ല്യ​ങ്ങ​ള്‍ക്കും അ​സ്ഥി​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കും പ​രി​ഹാ​ര​മാ​യി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച് ചി​കി​ത്സ ന​ല്‍കു​ന്നു. ഓ​ര്‍ത്തോ​ട്ടി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വൈ​ക​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കും.

സ്‌​കോ​ളി​യോ​സി​സ് ചി​കി​ത്സ: കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളി​ല്‍ (പ്ര​ത്യേ​കി​ച്ച് പെ​ണ്‍കു​ട്ടി​ക​ളി​ല്‍) ന​ട്ടെ​ല്ലി​നു​ണ്ടാ​കു​ന്ന വ​ള​വു​ക​ള്‍ (Scoliosis) സ​ര്‍ജ​റി കൂ​ടാ​തെ ത​ന്നെ സ്പൈ​ന​ല്‍ ബ്രേ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ഡ​യ​ബ​റ്റി​ക് പാ​ദ​ര​ക്ഷ​ക​ളും ഇ​ന്‍സോ​ളു​ക​ളും: പ്ര​മേ​ഹ​രോ​ഗി​ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക പാ​ദ​ര​ക്ഷ​ക​ളും, ഉ​പ്പു​റ്റി വേ​ദ​ന, ഫ്ളാ​റ്റ് ഫൂ​ട്ട് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍ക്കു​ള്ള ഇ​ന്‍സോ​ളു​ക​ളും ഇ​വി​ടെ ക​സ്റ്റ​മൈ​സ് ചെ​യ്തു നി​ര്‍മി​ച്ചു ന​ല്‍കു​ന്നു.

രോ​ഗി​കേ​ന്ദ്രീ​കൃ​ത ചി​കി​ത്സ

സി​പി​ഒ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത അ​വ​ര്‍ ന​ല്‍കു​ന്ന രോ​ഗി​കേ​ന്ദ്രീ​കൃ​ത പ​രി​ച​ര​ണ​മാ​ണ്. ഓ​രോ രോ​ഗി​യു​ടെ​യും പ്രാ​യം, സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ലം, മ​സി​ലു​ക​ളു​ടെ അ​വ​സ്ഥ, ദൈ​നം​ദി​ന ജീ​വി​ത​രീ​തി എ​ന്നി​വ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് അ​നു​യോ​ജ്യ​മാ​യ സാ​മ​ഗ്രി​ക​ള്‍ നി​ര്‍ദേ​ശി​ക്കു​ന്ന​ത്. കൃ​ത്രി​മ കാ​ല്‍ വ​യ്ക്കു​ന്ന​തി​ന് മു​മ്പ് ട്ര​യ​ല്‍ ലി​മ്പ് ന​ല്‍കി, ന​ട​ക്കാ​നു​ള്ള കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍കു​ന്നു.

ദീ​ര്‍ഘ​നാ​ള്‍ ന​ട​ക്കാ​തി​രു​ന്ന​തി​നാ​ല്‍ മ​സ്തി​ഷ്‌​ക​ത്തി​നു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ഒ​രു ആ​ഴ്ച​യോ​ളം സൗ​ജ​ന്യ ട്രെ​യി​നിം​ഗും ന​ല്‍കു​ന്നു. ലോ​ക​ത്തി​ലെ പ്ര​ധാ​ന ബ​യോ​മെ​ഡി​ക്ക​ല്‍ ക​മ്പ​നി​ക​ളാ​യ ഓ​ട്ടോ​ബോ​ക്ക്, ഓ​ഷൂ​ര്‍ തു​ട​ങ്ങി​യ ബ്രാ​ന്‍ഡു​ക​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ര​ണ്ടു മു​ത​ല്‍ 10 വ​ര്‍ഷം വ​രെ വാ​റ​ണ്ടി​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും തു​ട​ര്‍സേ​വ​ന​ങ്ങ​ളും കി​ട്ടും.

പ്ലാ​സ്റ്റി​ക്, ഗ്ലാ​സ് ഫൈ​ബ​ര്‍, കാ​ര്‍ബ​ണ്‍ ഫൈ​ബ​ര്‍ തു​ട​ങ്ങി​യ മെ​റ്റീ​രി​യ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​ത്. വി​ര​ലു​ക​ള്‍ ച​ലി​പ്പി​ക്കാ​നും കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും വാ​ഹ​നം ഓ​ടി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന മ​യോ ഇ​ല​ക്‌​ട്രി​ക് (Myoelectric) / എ​ക്സ്റ്റേ​ണ​ലി പ​വേ​ര്‍ഡ് പ്രോ​സ്റ്റ​സി​സ് വ​രെ​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ രോ​ഗി​യു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് സി​പി​ഒ വ​ഴി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.
ഫോ​ണ്‍: 9372214707.

Sports

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​ന്നു ക​​ള​​ത്തി​​ല്‍

കൊ​​ച്ചി: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ഒ​​മ്പ​​താം പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​ന്നു ക​​ള​​ത്തി​​ല്‍.

ഹോം ​​ഗ്രൗ​​ണ്ടാ​​യ ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ നോ​​ര്‍​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ത്രി 7.30നാ​​ണ് കി​​ക്കോ​​ഫ്.

ഇം​​ഗ്ലീ​​ഷ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ആ​​ഷ്‌​‌​ലി വെ​​സ്റ്റ് വു​​ഡി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​റ​​ങ്ങു​​ന്ന മൂ​​ന്നാം മ​​ത്സ​​ര​​മാ​​ണി​​ത്. ഈ ​​സീ​​സ​​ണി​​ലെ ആ​​ദ്യ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും ഒ​​രു സ​​മ​​നി​​ല മാ​​ത്രം അ​​വ​​കാ​​ശ​​പ്പെ​​ടാ​​നു​​മു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​യി​​രു​​ന്നു ഡേ​​വി​​ഡ് ക​​റ്റാ​​ല​​യെ പു​​റ​​ത്താ​​ക്കി ആ​​ഷ്‌​‌​ലി വെ​​സ്റ്റ്‌വു​​ഡി​​നെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യ​​ത്.

ആ​​ഷ്‌​​ലി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ്‌​​പോ​​ര്‍​ട്ടിം​​ഗ് ഡ​​ല്‍​ഹി എ​​ഫ്‌​​സി​​യോ​​ട് 2-0ന് ​​കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ സൂ​​ച​​ന ബ്ലാ​​സ്റ്റേ​​ഴ്‌​​സ് സം​​ഘം ന​​ല്‍​കി​​യി​​രു​​ന്നു.

ച​​രി​​ത്ര​​ജ​​യം

ആ​​ഷ്‌‌​​ലി​​യു​​ടെ ശി​​ക്ഷ​​ണത്തി​​ലെ ര​​ണ്ടാം മ​​ത്സ​​രം 11നു ​​ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ ന​​ട​​ന്ന​​താ​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി 2-1നു ​​ജ​​യി​​ച്ചു.

അ​​താ​​ക​​ട്ടെ 27-ാം മി​​നി​​റ്റി​​ല്‍ ഫ​​ല്ലോ​​യു​​ടെ സെ​​ല്‍​ഫ് ഗോ​​ളി​​ല്‍ പി​​ന്നി​​ലാ​​യ​​ശേ​​ഷം. ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ വി​​ക്ട​​ര്‍ ബെ​​ര്‍​ട്ടോ​​മി​​യും (61), അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ന്‍ ഫ്രാ​​ഞ്ചു​​വും (78) നേ​​ടി​​യ ഗോ​​ളു​​ക​​ളി​​ലൂ​​ടെ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. കൊ​​ച്ചി ക്ല​​ബ്ബി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ല്‍ ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ ആ​​ദ്യ ജ​​യ​​മാ​​യി​​രു​​ന്നു അ​​ത്. 2025-26 ഐ​​എ​​സ്എ​​ല്ലി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ ജ​​യ​​വും.

ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി

ഐ​​എ​​സ്എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ത​​രം​​താ​​ഴ്ത്ത​​ല്‍ നി​​ല​​വി​​ല്‍ വ​​രു​​ന്ന സീ​​സ​​ണ്‍ ആ​​ണി​​ത്ത​​വ​​ണ​​ത്തേ​​ത്. 14 ടീം ​​മ​​ത്സ​​രി​​ക്കു​​ന്ന ലീ​​ഗി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​ര്‍ അ​​ടു​​ത്ത സീ​​സ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗി​​ല്‍ (പ​​ഴ​​യ ഐ ​​ലീ​​ഗ്) ക​​ളി​​ക്ക​​ണം. നി​​ല​​വി​​ല്‍ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി 13-ാം സ്ഥാ​​ന​​ത്താ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്.

തരം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ക്ല​​ബ്ബു​​ക​​ളി​​ല്‍ ഒ​​ന്നാ​​ണെ​​ന്നു ചു​​രു​​ക്കം. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി 10-ാം സ്ഥാ​​ന​​ത്താ​​ണ് നോ​​ര്‍​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി. ക​​ളി​​ച്ച ഏ​​ഴ് മ​​ത്സ​​ര​​ത്തി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട മു​​ഹ​​മ്മ​​ദ​​ന്‍ എ​​സ്‌സി​​യാ​​ണ് 14-ാം സ്ഥാ​​ന​​ത്ത്.

Kerala

സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കും​ മു​മ്പേ ക​ള​ത്തി​ലി​റ​ങ്ങി ആ​ല​ങ്കോ​ട്

തൃ​​​​ശൂ​​​​ർ: സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം പ്ര​​​​ഖ്യാ​​​​പി​​​​ക്കും​​​​മു​​​​ന്പേ സാം​​​​സ്കാ​​​​രി​​​​ക​​​​ന​​​​ഗ​​​​രി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഗോ​​​​ദ​​​​യാ​​​​ക്കി പ​​​​ര്യ​​​​ട​​​​നം തു​​​​ട​​​​ങ്ങി ക​​​​വി ആ​​​​ല​​​​ങ്കോ​​​​ട് ലീ​​​​ലാ​​​​കൃ​​​​ഷ്ണ​​​​ൻ.

അ​​​​ക്കാ​​​​ദ​​​​മി​​​​ക് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യും സാം​​​​സ്കാ​​​​രി​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളെ നേ​​​​രി​​​​ൽ​​​​ക​​​​ണ്ടും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​കാ​​​​ഹ​​​​ളം മു​​​​ഴ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ല​​​​ങ്കോ​​​​ട്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഫോ​​​​ട്ടോ​​​​ഷൂ​​​​ട്ടി​​​​നു​​​​ശേ​​​​ഷം സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ലെ​​​​ത്തി സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​പി. അ​​​​ബൂ​​​​ബ​​​​ക്ക​​​​റെ​​​​യും സം​​​​ഗീ​​​​ത​​​​നാ​​​​ട​​​​ക അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രി​​​​വെ​​​​ള്ളൂ​​​​ർ മു​​​​ര​​​​ളി​​​​യെ​​​​യും ക​​​​ണ്ടു. തു​​​​ട​​​​ർ​​​​ന്ന് സാ​​​​റാ ജോ​​​​സ​​​​ഫി​​​​നെ​​​​യും വീ​​​​ട്ടി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. വൈ​​​കു​​​ന്നേ​​​രം പു​​​​ല്ല​​​​ഴി, ഒ​​​​ള​​​​രി, കി​​​​ഴ​​​​ക്കേ​​​​കോ​​​​ട്ട, കു​​​​ട്ട​​​​നെ​​​​ല്ലൂ​​​​ർ, കു​​​​രി​​​​യ​​​​ച്ചി​​​​റ, ക​​​​ണ്ണം​​​​കു​​​​ള​​​​ങ്ങ​​​​ര, വ​​​​ടൂ​​​​ക്ക​​​​ര എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ നേ​​​​രി​​​​ൽ​​​​ക​​​​ണ്ടു സൗ​​​​ഹൃ​​​​ദം സ്ഥാ​​​​പി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സി​​​​പി​​​​ഐ ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​യ ആ​​​​ല​​​​ങ്കോ​​​​ടി​​​​നു ഉ​​​ജ്വ​​​ല സ്വീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ൾ ന​​​​ല്കി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ആ​​​​ല​​​​ങ്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ പ​​​​ഴ‍​യ​​​​കാ​​​​ല നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

District News

ക​ളം പി​ടി​ക്കാ​ൻ ആ​വേ​ശ​ത്തോ​ടെ

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച മു​റു​കു​ന്നു. സം​സ്ഥാ​ന നേ​താ​ക്ക​ളെ​ത്തി​യാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. സീ​റ്റു കി​ട്ടാ​ത്ത​തി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​ല​യി​ട​ത്തു​മു​ണ്ട്. എ​ങ്കി​ലും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള ദി​വ​സ​ത്തി​നു മു​ന്പ് പ്ര​ശ്നം തീ​ർ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളെ ക​ള​ത്തി​ലി​റ​ക്കാ​ൻ മു​ന്ന​ണി​ക​ൾ ആ​ഞ്ഞു​പി​ടി​ക്കു​ക​യാ​ണ്..


ജി​ല്ലാ പ​ഞ്ചാ​യ​ത്ത്


ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ​യാ​യി. ഇ​ത്ത​വ​ണ 17 ഡി​വി​ഷ​നാ​ണ്. ഒ​ന്ന് കൂ​ടു​ത​ൽ. അ​ധി​ക​മാ​യി വ​ന്ന സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്കും. അ​താ​യ​ത് ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഏ​ഴു സീ​റ്റ് എ​ട്ടാ​കും. സി​പി​ഐ അ​ഞ്ച് സീ​റ്റി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നാ​ലു സീ​റ്റി​ലും മ​ത്സ​രി​ക്കും.

ഉ​പ്പു​ത​റ , വാ​ഗ​മ​ണ്‍ ഡി​വി​ഷ​നു​ക​ൾ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ൽ വ​ച്ചു​മാ​റും. ക​ഴി​ഞ്ഞ ത​വ​ണ സി​പി​ഐ മ​ത്സ​രി​ച്ച ഉ​പ്പു​ത​റ ഡി​വി​ഷ​നി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​സ്.​രാ​ജ​ൻ മ​ത്സ​രി​ക്കും. വ​നി​ത സം​വ​ര​ണ​മാ​യ വാ​ഗ​മ​ണ്‍ ഡി​വി​ഷ​നി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ആ​ന്‍റ​ണി, മോ​ളി ഡൊ​മി​നി​ക് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ൽ. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ക​രി​മ​ണ്ണൂ​ർ സീ​റ്റ് സി​പി​ഐ​യ്ക്കു ന​ൽ​കി അ​ടി​മാ​ലി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഏ​റ്റെ​ടു​ക്കും.


യു​ഡി​എ​ഫി​ൽ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ന​ത്തോ​ടെ അ​ന്തി​മ​ധാ​ര​ണ​യാ​കു​മെ​ന്ന് ക​ണ്‍​വീ​ന​ർ പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സ് 11 സീ​റ്റി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ഞ്ചു സീ​റ്റു​ക​ളി​ലു​മാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ വ​ർ‌​ധി​ച്ച സീ​റ്റ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്കാ​ൻ സാ​ധ്യ​ത​യി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ഞ്ചു സീ​റ്റി​ൽ​ത​ന്നെ മ​ത്സ​രി​ക്കും. വ​ർ​ധി​ച്ച ഒ​രു സീ​റ്റ് ഉ​ൾ​പ്പ​ടെ കോ​ണ്‍​ഗ്ര​സ് 12 ഡി​വി​ഷ​നു​ക​ളി​ൽ ജ​ന​വി​ധി തേ​ടും. ബി​ജെ​പി​യു​ടെ​യും സീ​റ്റു ച​ർ​ച്ച​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ ബി​ഡി​ജെ​എ​സ് ഒ​രു സീ​റ്റി​ൽ​ത്ത​ന്നെ​യാ​കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ളും ഇ​ന്ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും.


തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ


തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​പ്പോ​ൾ യു​ഡി​എ​ഫ് അ​വ​സാ​ന വ​ട്ട ച​ർ​ച്ച​യി​ലാ​ണ്. ബി​ജെ​പി​യി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ല്ല. 35 വാ​ർ​ഡു​ക​ൾ ഇ​ത്ത​വ​ണ 38 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ 27 സീ​റ്റു​ക​ളി​ൽ സി​പി​എം മ​ത്സ​രി​ക്കും. സി​പി​ഐ അ​ഞ്ചി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​റി​ലും മ​ത്സ​രി​ക്കും. ശ​നി​യാ​ഴ്ച​യോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കും.യു​ഡി​എ​ഫി​ൽ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


ക​ഴി​ഞ്ഞ ത​വ​ണ 35 സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് -23, മു​സ്ലിം ലീ​ഗ് -എ​ട്ട്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്നു വാ​ർ​ഡു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ മു​സ്ലിം ലീ​ഗും കേ​ര​ള കോ​ണ്‍​ഗ്ര​സും കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടു സീ​റ്റു​ക​ൾ കൂ​ടി വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം. പ​രി​ഹാ​രം കാ​ണാ​ൻ നേ​തൃ​ത്വം ഇ​ട​പെ​ടും.


ക​ഴി​ഞ്ഞ ത​വ​ണ എ​ട്ടു സീ​റ്റു​ക​ൾ നേ​ടി​യ ബി​ജെ​പി ഇ​പ്രാ​വ​ശ്യം നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ ബി​ഡി​ജെ​എ​സും മ​ത്സ​രി​ച്ചി​രു​ന്നു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച.

ക​ട്ട​പ്പ​ന​യി​ൽ ഇ​ക്കു​റി തീ​പാ​റും


ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽ ഇ​ക്കു​റി മ​ത്സ​രം തീ​പാ​റും. ക​ട്ട​പ്പ​ന​യു​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യേ​ക്കും. പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ൾ എ​ക്കാ​ല​വും കേ​ര​ള കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നു​മാ​യി​രു​ന്നു മു​ൻ​തൂ​ക്കം. ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ്യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സും മ​ല​നാ​ടു ക​ർ​ഷ​ക യൂ​ണി​യ​നും നേ​ർ​ക്കു​നേ​ർ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യം കോ​ണ്‍​ഗ്ര​സി​നാ​യി.

പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​ടി. സെ​ബാ​സ്റ്റ്യ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്താ​യ​തോ​ടെ ഭ​ര​ണം അ​വ​രു​ടെ കൈ​യി​ലാ​യി. എ​ന്നാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ വ​ക്ക​ച്ച​ൻ ക​ല​യ​ത്തി​നാ​ലാ​യി​രു​ന്നു. പി​ന്നീ​ടു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്നു. മാ​ത്യു (അ​പ്പ​ച്ച​ൻ) കു​ള​ക്കാ​ട്ടു​വ​യ​ലി​ൽ പ്ര​സി​ഡ​ന്‍റാ​യി.


അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ തോ​മ​സ് ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യെ​ങ്കി​ലും തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം പാ​പ്പ പൂ​മ​റ്റ​ത്തി​നോ​ടു തോ​റ്റ​തോ​ടെ യു​ഡി​എ​ഫി​നു ഭ​ര​ണം ന​ഷ്ട​മാ​യി. 1995ലെ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ് ഭ​ര​ണം കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് വ​ഴു​തി​പ്പോ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഭ​ര​ണം ന​ഷ്‌​ട​മാ​ക്കി​യ​ത്.

1995ൽ ​സി​പി​എം നേ​താ​വ് വി.​കെ. സോ​മ​ൻ പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ ഇ​ട​തു പ്ര​സി​ഡ​ന്‍റാ​യി. സോ​മ​ൻ പ്ര​സി​ഡ​ന്‍റാ​യ​തോ​ടെ സി​പി​എ​മ്മി​ലും പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യി. ക​ട്ട​പ്പ​ന ഏ​രി​യാ ക​മ്മി​റ്റി​യും ജി​ല്ലാ ക​മ്മി​റ്റി​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശ്രീ​ന​ഗ​രി രാ​ജ​ന്‍റെ രാ​ജി​യി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ആ​ക്ര​മ​ണ​ത്തി​ലു​മെ​ത്തി. 2000ത്തി​ൽ ജോ​യി​വെ​ട്ടി​ക്കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ചു.


2005ൽ ​ഭ​ര​ണം വീ​ണ്ടും എ​ൽ​ഡി​എ​ഫി​നാ​യി. അ​ന്ന് എ​ൽ​ഡി​എ​ഫി​ലാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജെ ​പ്ര​തി​നി​ധി സു​നി​ത ത​ങ്ക​ച്ച​നും ടേം ​വി​ഭ​ജ​ന​ത്തി​ൽ സി​പി​എം പ്ര​തി​നി​ധി പ്ര​വ​ദാ ശി​വ​രാ​ജ​നും പ്ര​സി​ഡ​ന്‍റാ​യി. 2010ലും ​യു​ഡി​എ​ഫ് ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ചു.


2015ൽ ​ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യാ​യ​തോ​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി. ജോ​യി വെ​ട്ടി​ക്കു​ഴി പ്ര​ഥ​മ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ. തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ ജോ​ണി കു​ള​ന്പ​ള്ളി​യും ചെ​യ​ർ​മാ​നാ​യി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി. വ​നി​ത അ​ധ്യ​ക്ഷ അ​ധി​കാ​ര​മേ​റ്റു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​ഗ​ര​സ​ഭ​യി​ൽ അ​ക്കൗ​ണ്ടു തു​റ​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.


വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്,എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ ഒ​രു​പോ​ലെ വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ഇ​ക്കു​റി ഇ​രു മു​ന്ന​ണി​ക​ളി​ലേ​യും പ്ര​മു​ഖ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, മു​ൻ എം​എ​ൽ​എ ഇ.​എം. ആ​ഗ​സ്തി, മു​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ണി കു​ള​ന്പ​ള്ളി, ജോ​ണി ചീ​രാം​കു​ന്നേ​ൽ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ, മു​ൻ കൗ​ണ്‍​സി​ല​ർ ജോ​സ് ക​ല​യ​ത്തി​നാ​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​ആ​ർ. സ​ജി​യു​ടെ പേ​രാ​ണ് പ്ര​ധാ​ന​മാ​യി കേ​ൾ​ക്കു​ന്ന​ത്.


എ​ൽ​ഡി​എ​ഫി​ൽ സീ​റ്റു ധാ​ര​ണ ആ​യി​ട്ടു​ണ്ട്. സി​പി​എം 14, കേ​ര​ള​കോ​ണ്‍​ഗ്ര​സ് -എം 12, ​സി​പി​ഐ ഏ​ഴ്, എ​ൻ​സി​പി ഒ​ന്ന്, ജ​ന​താ​ദ​ൾ ഒ​ന്ന് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കും. യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് സീ​റ്റു​ക​ളി​ൽ ഏ​ക​ദേ​ശ​ധാ​ര​ണ ആ​യി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് പൂ​ർ​ണ​രൂ​പ​മാ​യി​ട്ടി​ല്ല.

 

വിജ്ഞാപനം ഇന്ന് വരും


തൊ​ടു​പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും. രാ​വി​ലെ 11 മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം. പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 21 ആ​ണ്. സ്ഥാ​നാ​ർ​ഥി​ക്ക് നേ​രി​ട്ടോ നി​ർ​ദ്ദേ​ശ​ക​ൻ വ​ഴി​യോ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സ്ഥാ​നാ​ർ​ഥി അ​തേ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ ഏ​തെ​ങ്കി​ലും വാ​ർ​ഡി​ലെ വോ​ട്ട​റാ​യി​രി​ക്ക​ണം. പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന തീ​യ​തി​യി​ൽ 21 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. ബ​ധി​ര​മൂ​ക​നാ​യി​രി​ക്ക​രു​ത്.


സ്ഥാ​നാ​ർ​ഥി​യെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ന്ന വ്യ​ക്തി അ​തേ വാ​ർ​ഡി​ലെ വോ​ട്ട​റാ​യി​രി​ക്ക​ണം. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് മൂ​ന്നു സെ​റ്റ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സം​വ​ര​ണ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ആ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നു​ള്ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന​വ​ർ 2000 രൂ​പ​യും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി സ്ഥാ​നാ​ർ​ഥി​ക​ൾ 4000 രൂ​പ​യും, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 5000 രൂ​പ​യു​മാ​ണ് കെ​ട്ടി​വ​യ്ക്കേ​ണ്ട​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​കു​തി തു​ക മ​തി​യാ​കും.


സ്ഥാ​നാ​ർ​ഥി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന സ​മ​യ​ത്ത് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ക്രി​മി​ന​ൽ​കേ​സു​ക​ൾ, സ്ഥാ​നാ​ർ​ഥി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​സ്തി​യും ബാ​ധ്യ​ത​യും, സ​ർ​ക്കാ​രി​നോ ഏ​തെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​നോ ന​ൽ​കാ​നു​ള്ള കു​ടി​ശി​ക, അ​യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​ത്രി​ക​യോ​ടൊ​പ്പം ഫോ​റം 2 എ​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.


ഒ​രാ​ൾ ഒ​രു ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ ഒ​രു വാ​ർ​ഡി​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ പാ​ടു​ള്ളൂ. ഒ​ന്നി​ൽ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളി​ൽ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ന​ൽ​കി​യാ​ൽ എ​ല്ലാം നി​ര​സി​ക്കും. എ​ന്നാ​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാം.


നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യും 2എ ​ഫാ​റ​വും പൂ​ർ​ണ​മാ​യി പൂ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​റ​പ്പാ​ക്ക​ണം. ഭേ​ദ​ഗ​തി ചെ​യ്ത ഫോ​റ​ങ്ങ​ൾ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ വ​ര​ണാ​ധി​കാ​രി മു​ന്പാ​കെ​യോ അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്പാ​കെ​യോ നി​യ​മ​പ്ര​കാ​രം സ​ത്യ​പ്ര​തി​ജ്ഞ​യോ ദൃ​ഢ​പ്ര​തി​ജ്ഞ​യോ ചെ​യ്ത് നി​ശ്ചി​ത ഫാ​റ​ത്തി​ൽ ഒ​പ്പു​വ​ച്ച് പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.സ്ഥാ​നാ​ർ​ഥി​യു​ടെ യോ​ഗ്യ​ത​യും അ​യോ​ഗ്യ​ത​യും സം​ബ​ന്ധി​ച്ച് വ​ര​ണാ​ധി​കാ​രി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും.

Latest News

Corehub Up