Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Screenings

24 മ​ണി​ക്കൂ​റും സി​നി​മ പ്ര​ദ​ർ​ശ​നം; ഇ​ത്ത​വ​ണ ഐ​എ​ഫ്എ​ഫ്കെ ക​ല​ക്കും  

അ​ന്ത​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​വീ​ന്ദ്ര​ൻ. ഉ​ദ്ഘാ​ട​ന സ​മാ​പ​ന ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ആ​റു ദി​വ​സ​ങ്ങ​ളി​ൽ മേ​ള​യു​ടെ ഒ​ന്നി​ല​ധി​കം വേ​ദി​ക​ളി​ൽ രാ​പ​ക​ലി​ല്ലാ​തെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​വ​ർ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ​ക്കൂ​ടി പ​രി​ഗ​ണി​ച്ചും പ​ക​ൽ സ​മ​യ​ത്തെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​മാ​ണ് സ​മ​യം നീ​ട്ടി​ന​ൽ​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്രേ​ക്ഷ​ക​രു​ടെ കാ​ഴ്ച​പ്പാ​ട് മു​ൻ​നി​ർ​ത്തി​യാ​ണ് മേ​ള 24 മ​ണി​ക്കൂ​റു​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സി​നി​മ കാ​ണു​ക എ​ന്ന​തി​ലു​പ​രി അ​ത​നു​ഭ​വി​ക്കാ​നാ​ണ് ഡെ​ലി​ഗേ​റ്റു​ക​ൾ മേ​ള​യ്ക്കെ​ത്തു​ന്ന​ത്. രാ​വോ പ​ക​ലോ ഏ​തു സ​മ​യ​ത്തും സി​നി​മ കാ​ണാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഒ​രു​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ര​വീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ഐ​എ​ഫ്എ​ഫ്കെ​യു​ടെ പ്ര​ധാ​ന വേ​ദി​യാ​യ ടാ​ഗോ​ർ തി​യേ​റ്റ​ർ മു​ഴു​വ​ൻ സ​മ​യ ഉ​ത്സ​വ കേ​ന്ദ്ര​മാ​യി മാ​റ്റും. കൂ​ടാ​തെ ഒ​ന്നി​ല​ധി​കം വേ​ദി​ക​ളി​ലാ​യി ദി​വ​സ​വും ശ​രാ​ശ​രി ര​ണ്ട് ഷോ​ക​ൾ കൂ​ടി വ​ർ​ദ്ധി​പ്പി​ക്കാ​നും അ​ക്കാ​ദ​മി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

രാ​വി​ലെ ഏ​ഴു മ​ണി​ക്ക് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​ർ​ക്കും ഈ ​സ​മ​യം ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ പ്ര​ഭാ​ത ന​ട​ത്ത​ത്തി​നു ശേ​ഷം തി​യേ​റ്റ​റി​ലെ​ത്തി സി​നി​മ കാ​ണാം. തു​ട​ർ​ന്ന് വീ​ട്ടി​ൽ പോ​യി വി​ശ്ര​മി​ക്കു​ക​യും ചെ​യ്യാം. 'മോ​ർ​ണിം​ഗ് വാ​ക്കി​നൊ​പ്പം സി​നി​മ' എ​ന്ന ആ​ശ​യ​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

"രാ​ത്രി വൈ​കി​യും രാ​വി​ലെ നേ​ര​ത്തെ​യും വേ​ദി​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്കും നീ​ണ്ട നി​ര​യും കു​റ​യ്ക്കു​ക എ​ന്ന​താ​ണ് സ​മ​യ​പ​രി​ധി നീ​ട്ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

കൂ​ടു​ത​ൽ ഷോ​ക​ളും വ​ലി​യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് ജ​ന​പ്രി​യ സി​നി​മ​ക​ൾ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ക്കും. പോ​ലീ​സി​ന്റെ അ​നു​മ​തി​യും സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത്, രാ​ത്രി വൈ​കി ഒ​ന്നി​ല​ധി​കം വേ​ദി​ക​ൾ നി​യ​ന്ത്രി​ക്കു​ക പ്ര​യാ​സ​മാ​ണ്.

അ​തി​നാ​ൽ ഒ​രു പ്ര​ധാ​ന വേ​ദി മു​ഴു​വ​ൻ സ​മ​യ​വും സ​ജീ​വ​മാ​ക്കി നി​ല​നി​ർ​ത്താ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. ഇ​വി​ടെ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് ഏ​തു സ​മ​യ​ത്തും വ​ന്ന് സി​നി​മ ക​ണ്ട് മ​ട​ങ്ങാം. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​വും മ​റ്റ് ചി​ല പ്ര​ധാ​ന വേ​ദി​ക​ളും ര​ണ്ട് രാ​ത്രി ഷോ​ക​ളി​ൽ മാ​ത്രം ഒ​തു​ക്കാ​തെ മു​ഴു​വ​ൻ രാ​ത്രി​യും പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന വേ​ദി​ക​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്നും ഞ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ശ​സ്ത​മാ​യ മേ​ള​യു​ടെ 31-ാമ​ത് പ​തി​പ്പ് ഡി​സം​ബ​ർ 11 മു​ത​ൽ 18 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

Latest News

Corehub Up