Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final Stretch

Wayanad

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ൽ: ആ​വേ​ശ​ത്തി​ൽ മു​ന്ന​ണി​ക​ളും പ്ര​വ​ർ​ത്ത​ക​രും

മാ​ന​ന്ത​വാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​വേ​ശ​ത്തി​ൽ.പ്ര​മു​ഖ നേ​താ​ക്ക​ളെ ക​ള​ത്തി​ലി​റ​ക്കി മൂ​ന്ന് മു​ന്ന​ണി​ക​ളും എ​ത്തി​യ​തോ​ടെ പ്ര​ചാ​ര​ണ​രം​ഗം ചൂ​ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു മു​ന്പ് പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ സ്വ​ന്തം​ത​ട്ട​ക​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ.

പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​ചാ​ര​ണം ഊ​ർ​ജ്ജ​ത​മാ​ക്കു​ക​യാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ടും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് പ്ര​വ​ർ​ത്ത​ക​രും സ്ഥാ​നാ​ർ​ഥി​ക​ളും വോ​ട്ടു പി​ടി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പു​ള്ള അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യും ഈ​സ്റ്റ​ർ അ​വ​ധി​യും പ്ര​വ​ർ​ത്ത​ക​ർ പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫി​നാ​യി എം.​എ. ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി. ​ശ്യാം രാ​ജി​നാ​യി കേ​ന്ദ്ര പ​ട്ടി​ക വ​ർ​ഗ സ​ഹ​മ​ന്ത്രി ദു​ർ​ഗാ​ദാ​സ് ഒ​യി​ഗെ​യും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു. ഇ​ന്ന് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നാ​യി പ്രി​യ​ങ്കാ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും. ക​ടു​ത്ത വേ​ന​ൽ​ചൂ​ടി​ലും ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ക​ല​ന്തി​യോ​ളം പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്പോ​ൾ അ​വ​സാ​ന​മ​ണി​ക്കൂ​റു​ക​ളി​ൽ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ക​യാ​ണ്. ഇ​ന്ന് ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​വും ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

Latest News

Corehub Up