Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Case

പണം തിരികെ നല്‍കി; മെന്‍റലിസ്റ്റിനെതിരായ സാ​​​മ്പ​​​ത്തി​​​ക കേസ് ഒഴിവാക്കും

കൊ​​​ച്ചി: പ​​​രാ​​​തി​​​ക്കാ​​​ര​​​ന് പ​​​ണം തി​​​രി​​​കെ ന​​​ല്‍കി​​​യ​​​തോ​​​ടെ മെ​​​ന്‍റ​​​ലി​​​സ്റ്റ് ആ​​​ദി​​​ക്കെ​​​തി​​​രാ​​​യ സാ​​​മ്പ​​​ത്തി​​​ക കേ​​​സ് ഒ​​​ത്തു​​​തീ​​​ര്‍പ്പി​​​ലേ​​​ക്ക്. അ​​​ഭി​​​ഭാ​​​ഷ​​​ക ചെ​​​ല​​​വ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള തു​​​ക ആ​​​ദി പ​​​രാ​​​തി​​​ക്കാ​​​ര​​​ന് മ​​​ട​​​ക്കിന​​​ല്‍കി​​​യ​​​തോ​​​ടെ കേ​​​സ് പി​​​ന്‍വ​​​ലി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.

മെ​​​ന്‍റ​​​ലി​​​സം പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​ശേ​​​ഷം നി​​​ക്ഷേ​​​പ​​​ത്തു​​​ക​​​യും ലാ​​​ഭ​​​വി​​​ഹി​​​ത​​​വും ന​​​ല്‍കാ​​​തെ വ​​​ഞ്ചി​​​ച്ചു​​​വെ​​​ന്നു കാ​​​ണി​​​ച്ച് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ല്‍ ബി​​​സി​​​ന​​​സ് ചെ​​​യ്യു​​​ന്ന മ​​​റൈ​​​ന്‍ ഡ്രൈ​​​വ് ബ്ലൂ ​​​ക്ര​​​ഷ് ട​​​വ​​​റി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന വി.​​​ജെ. മാ​​​ത്യു (​​​ബെ​​​ന്നി) വാ​​​ഴ​​​പ്പി​​​ള്ളി​​​ല്‍ ആ​​​ണ് ആ​​​ദി​​​ക്കും സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജി​​​സ് ജോ​​​യി, പ്രോ​​​ഗ്രാം കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍മാ​​​രാ​​​യ മി​​​ഥു​​​ന്‍, അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ക്കു​​​മെ​​​തി​​​രേ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്.

സം​​​ഭ​​​വം വാ​​​ര്‍ത്ത​​​യാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ആ​​​ദി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ഒ​​​ത്തു​​​തീ​​​ര്‍പ്പി​​​നാ​​​യി വി​​​ളി​​​ച്ച​​​താ​​​യി പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഇ​​​ന്‍സോം​​​നി​​​യ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ പേ​​​രി​​​ല്‍ ലാ​​​ഭ​​​വി​​​ഹി​​​തം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ത​​​ന്‍റെ പ​​​ക്ക​​​ല്‍നി​​​ന്നു വാ​​​ങ്ങി​​​യ 35 ല​​​ക്ഷം രൂ​​​പ തി​​​രി​​​കെ ന​​​ല്‍കി​​​യാ​​​ല്‍ കേ​​​സ് പി​​​ന്‍വ​​​ലി​​​ക്കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു.

ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് കോ​​​ട​​​തിച്ചെ​​​ല​​​വ​​​ട​​​ക്കം 37 ല​​​ക്ഷം രൂ​​​പ ആ​​​ദി മ​​​ട​​​ക്കിന​​​ല്‍കി​​​യെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സ് ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ മു​​​ഖേ​​​ന ആ​​​രം​​​ഭി​​​ച്ചു. എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​ന് സം​​​യു​​​ക്ത​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up