കൊല്ലം : പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണാ നടപടികളാണ് കേസില്‍ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് തടഞ്ഞത്.
വ്യക്തമായ കാരണമില്ലാതെ പ്രോസിക്യൂട്ടറെ മാറ്റിയെന്ന ആക്ഷേപം ഉന്നയിച്ചുള്ള ഹര്‍ജിയില്‍ മറുപടി നല്‍കാനും തീരുമാനത്തിന്റെ ഫയല്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 10ന് നടന്ന ദുരന്തത്തില്‍ 112 പേര് മരണപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയാണ് നിലവിലെ കോടതി ഉത്തരവിലൂടെ താത്കാലികമായി നിലച്ചിരിക്കുന്നത്.