Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Public Rowboat

Kottayam

നീ​​ര​​ണി​​യാ​​നൊ​​രു​​ങ്ങി കോ​​ട്ട​​യ​​ത്തെ ആ​​ദ്യ ജ​​ന​​കീ​​യ ചു​​ണ്ട​​ൻ​​വ​​ള്ളം

ഏ​​റ്റു​​മാ​​നൂ​​ർ: സ്വ​​ന്ത​​മാ​​യി ഒ​​രു ചു​​ണ്ട​​ൻ​​വ​​ള്ളം എ​​ന്ന ആ​​ർ​​പ്പൂ​​ക്ക​​ര ഗ്രാ​​മ​​നി​​വാ​​സി​​ക​​ളു​​ടെ സ്വ​​പ്നം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്നു. നാ​​ട് ഒ​​ത്തു​​ചേ​​ർ​​ന്നു ന​​ട​​ത്തി​​യ ജ​​ന​​കീ​​യ മു​​ന്നേ​​റ്റ​​ത്തി​​ൽ കോ​​ട്ട​​യ​​ത്തെ ആ​​ദ്യ ജ​​ന​​കീ​​യ ചു​​ണ്ട​​ൻ​​വ​​ള്ളം നീ​​ര​​ണി​​യാ​​ൻ ഒ​​രു​​ങ്ങു​​ന്നു. ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ന്‍റെ നി​​ർ​​മാ​​ണം അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലാ​​ണ്. ജൂ​​ലൈ മ​​ധ്യ​​ത്തോ​​ടെ വ​​ള്ളം നീ​​റ്റി​​ലി​​റ​​ക്കാ​​നു​​ള്ള തീ​​വ്ര​​ശ്ര​​മ​​ത്തി​​ലാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ൻ വ​​ള്ള സ​​മി​​തി.

ഇ​​ക്കൊ​​ല്ലം നെ​​ഹ്റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​യി​​ൽ ത​​ങ്ങ​​ളു​​ടെ ചു​​ണ്ട​​ൻ വ​​ള്ളം മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത് ആ​​വേ​​ശ​​ത്തോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര നി​​വാ​​സി​​ക​​ൾ. കു​​മ​​ര​​കം ഇ​​മ്മാ​​നു​​വ​​ൽ ബോ​​ട്ട് ക്ല​​ബ്ബാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ൻ തു​​ഴ​​യു​​ന്ന​​ത്.

മ​​ധ്യ​​കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ആ​​ദ്യ​​മാ​​യാ​​ണ് ബ​​ഹു​​ജ​​ന പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ ഒ​​രു ചു​​ണ്ട​​ൻ വ​​ള്ളം ജ​​ലോ​​ത്സ​​വ ലോ​​ക​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​തെ​​ന്ന് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ൻ​​വ​​ള്ള സ​​മി​​തി പ​​റ​​ഞ്ഞു. 500 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​നി​​ൽ ഷെ​​യ​​റു​​ണ്ട്. 60 ല​​ക്ഷം രൂ​​പ​​യാ​​ണ് നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ്. ആ​​ഞ്ഞി​​ലി​​ത്ത​​ടി​​യി​​ലാ​​ണ് നി​​ർ​​മാ​​ണം. പാ​​ലാ, തൊ​​ടു​​പു​​ഴ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് ല​​ക്ഷ​​ണ​​മൊ​​ത്ത ത​​ടി​​ക​​ൾ വാ​​ങ്ങി​​യ​​ത്.

ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ വ​​ള്ളം നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു. എ​​ട​​ത്വ കോ​​യി​​ൽ​​മു​​ക്ക് സാ​​ബു നാ​​രാ​​യ​​ണ​​ൻ ആ​​ചാ​​രി​​യാ​​ണ് മു​​ഖ്യ​​ശി​​ല്പി. വ​​ള്ള​​ത്തി​​ന് 128 അ​​ടി നീ​​ളം ഉ​​ണ്ടാ​​കും. മ​​ത്സ​​ര​​ത്തി​​ൽ 83 തു​​ഴ​​ച്ചി​​ൽ​​കാ​​രും അ​​ഞ്ച് അ​​മ​​ര​​ക്കാ​​രും ഏ​​ഴ് താ​​ള​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടെ 95 പേ​​ർ ചു​​ണ്ട​​നി​​ൽ ഉ​​ണ്ടാ​​കും.

ഫാ.​​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 20 അം​​ഗ ബോ​​ർ​​ഡ്‌ മെം​​ബ​​ർ​​മാ​​രാ​​ണ് ചു​​ണ്ട​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ന് ചു​​ക്കാ​​ൻ പി​​ടി​​ക്കു​​ന്ന​​ത്. എ​​ൻ.​​കെ. കു​​ര്യ​​ൻ, സ​​നൂ​​പ് മ​​ണ​​ലേ​​ൽ, ഡോ. ​​മാ​​ത്യു പു​​തി​​യി​​ടം, സ​​ണ്ണി ചി​​റ​​യി​​ൽ, ജോ​​യി വ​​ട്ട​​ത്തി​​ൽ, ബൈ​​ജു മാ​​തി​​ര​​മ്പു​​ഴ, സു​​ഭാ​​ഷ് മം​​ഗ​​ല​​ശേ​​രി എ​​ന്നി​​വ​​ർ ചു​​ണ്ട​​ൻ നി​​ർ​​മാ​​ണം കോ ​​ഓ​​ർ​​ഡി​​നേ​​റ്റ് ചെ​​യ്യു​​ന്നു.

മു​​ഖ്യ ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ, മു​​ൻ​​മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, ര​​ക്ഷാ​​ധി​​കാ​​രി അ​​ന്ന​​മ്മ മാ​​ണി, പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വെ​​ട്ടൂ​​ർ, സെ​​ക്ര​​ട്ട​​റി അ​​രു​​ൺ മോ​​ഹ​​ൻ, ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ഫി​​ലി​​പ്പ്, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ വി​​നേ​​ഷ് കു​​മാ​​ർ, ട്ര​​ഷ​​റ​​ർ വി.​​കെ. സാ​​ഗ​​ർ എ​​ന്നി​​വ​​രാ​​ണ് ചു​​ണ്ട​​ൻ വ​​ള്ള​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ.

Latest News

Corehub Up