Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fishing Trip

Alappuzha

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു

ഹ​രി​പ്പാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു. ആ​റാ​ട്ടു​പു​ഴ ത​റ​യി​ൽ ക​ട​വ് മ​ധു ഭ​വ​ന​ത്തി​ൽ മ​ധു​വി​ന്‍റെ (49) മൃ​ത​ദേ​ഹ​മാ​ണ് ആ​റാ​ട്ടു​പു​ഴ പ​ത്തിശേ​രി​ൽ ജ​ംഗ്ഷ​ന് വ​ട​ക്ക് ക​ല്ലി​ശേ​രി​ൽ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് തീ​ര​ത്ത് അ​ടി​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്കാ​ണ് ക​ട​ൽ ഭി​ത്തി​ക്ക് മു​ക​ളി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​റ​യി​ൽ​ക്ക​ട​വ് ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം തീ​ര​ക്ക​ട​ലി​ൽ വ​ല​നീ​ട്ടാ​ൻ ഇ​റ​ങ്ങി​യ മ​ധു​വി​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.ഭാ​ര്യ: രാ​ധി​ക. മ​ക്ക​ൾ: മ​ഹി​മ, മേ​ഘ. മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Latest News

Corehub Up