Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fitnesstracker

ഗൂ​ഗി​ളി​ന്‍റെ സ്ക്രീ​നി​ല്ലാ​ത്ത ഫി​റ്റ്‌​ന​സ് ട്രാ​ക്ക​ർ; "ഫി​റ്റ്ബി​റ്റ് എ​യ​ർ' ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫി​റ്റ്‌​ന​സ് ബെ​ൻ​ഡ് 'ഫി​റ്റ്ബി​റ്റ് എ​യ​ർ' (Fitbit Air) ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തും. പി​ക്‌​സ​ൽ 11 സീ​രീ​സ് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളു​ടെ ലോ​ഞ്ചി​ന് പി​ന്നാ​ലെ​യാ​ണ് ക​മ്പ​നി ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഫി​റ്റ്‌​ന​സ് ബ്രാ​ൻ​ഡാ​യ 'വൂ​പ്പ്' മോ​ഡ​ലു​ക​ൾ​ക്ക് സ​മാ​ന​മാ​യി സ്ക്രീ​നി​ല്ലാ​ത്ത ഡി​സൈ​നി​ലാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വെ​റും 12 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള ഈ ​വെ​യ​റ​ബി​ളി​ൽ ഡി​സ്‌​പ്ലേ ന​ൽ​കി​യി​ട്ടി​ല്ല. പ​ക​രം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പ്, ഉ​റ​ക്ക​ത്തി​ന്‍റെ ഘ​ട്ട​ങ്ങ​ൾ, സ്‌​ട്രെ​സ് ലെ​വ​ൽ, വ​ർ​ക്ക്ഔ​ട്ടു​ക​ൾ എ​ന്നി​വ കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്ത് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. ന​ട​ത്തം, ഓ​ട്ടം, സൈ​ക്ലിം​ഗ് ഉ​ൾ​പ്പെ​ടെ 140ല​ധി​കം കാ​യി​ക വി​നോ​ദ​ങ്ങ​ളും വ്യാ​യാ​മ​ങ്ങ​ളും സ്വ​യം തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി ഇ​തി​നു​ണ്ട്.

പു​തു​താ​യി പ​രി​ഷ്ക​രി​ച്ച 'ഗൂ​ഗി​ൾ ഹെ​ൽ​ത്ത്' ആ​പ്പു​മാ​യി ബ​ന്ധ​പ്പി​ച്ചാ​ണ് ഫി​റ്റ്ബി​റ്റ് എ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​രി​ക്കാ​രാ​കാ​തെ ത​ന്നെ അ​ടി​സ്ഥാ​ന ഫി​റ്റ്‌​ന​സ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ങ്കി​ലും, എ​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ്യ​ക്തി​ഗ​ത നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കാ​യി 'ഗൂ​ഗി​ൾ ഹെ​ൽ​ത്ത് പ്രീ​മി​യം' പ്ലാ​നി​ന്‍റെ സൗ​ജ​ന്യ ട്ര​യ​ലും ഗൂ​ഗി​ൾ ന​ൽ​കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ 99 ഡോ​ള​ർ (ഏ​ക​ദേ​ശം ₹9,450) വി​ല​യു​ള്ള ഫി​റ്റ്ബി​റ്റ് എ​യ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ഔ​ദ്യോ​ഗി​ക വി​ല ക​മ്പ​നി ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും സ​മാ​ന​മാ​യ മ​റ്റു വെ​യ​റ​ബി​ളു​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ത് ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up