Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag Of Victory For

Alappuzha

തുഴപ്പാടകലെ വീയപുരത്തിന്‍റെ വിജയക്കൊടി...

കൈ​ന​ക​രി: കൈ​ന​ക​രി പ​ന്പ​യാ​റ്റി​ൽ ന​ട​ന്ന സി​ബി​എ​ൽ ആ​റാം സീ​സ​ൺ ഒ​ന്പ​താ​മ​ത് മ​ത്സ​ര​ത്തി​ൽ കൈ​ന​ക​രി യു​ബി​സി എ​ഫ്സി തു​ഴ​ഞ്ഞ വീ​യ​പു​രം ചു​ണ്ട​ൻ ജേ​താ​വാ​യി.
പ​ള്ളാ​തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മേ​ൽ​പ്പാ​ടം ചു​ണ്ട​നു​മാ​യി ഇ​ഞ്ചോ​ടി​ഞ്ച് ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഏ​താ​നും മൈ​ക്രോ സെ​ക്ക​ന്‍റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​ന്ത​ള്ളി​യാ​ണ് വീ​യ​പു​രം ഇ​ക്കു​റി ജേ​താ​വാ​യ​ത്.

അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ അ​രോ​മ ചു​ണ്ട​ന് മൂ​ന്നാം​സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.നെ​ഹ്ര​റു​ട്രോ​ഫി ഫൈ​ന​ലി​ലെ വാ​ശി ആ​വ​ർ​ത്തി​ച്ച കൈ​ന​ക​രി നെ​ട്ടാ​യ​ത്തി​ൽ റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​യാ​ണ് യു​ബി​സി​യു​ടെ വീ​യ​പു​രം ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്ത​ത്.

ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​വ​രു​ടെ ഫൈ​ന​ലി​ൽ നി​ര​ണം ചു​ണ്ട​നും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​വ​രു​ടെ ഫൈ​ന​ലി​ൽ ആ​ർ​പ്പു​ക്ക​ര ചു​ണ്ട​നും ഒ​ന്നാം സ്ഥാ​നം നേ​ടി. വെ​പ്പ് ബി ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ചാം​ബ്യ​നും ഇ​രു​ട്ടു​കു​ത്തി വ​ള​ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫും വി​ജ​യി​ക​ളാ​യി.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.മ​ത്സ​രം വീ​ക്ഷി​ക്കു​വാ​നാ​യി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നു​മാ​യെ​ത്തി​യ നൂ​റ് ക​ണ​ക്കി​ന് വ​രു​ന്ന ജ​ലോ​ത്സ​വ പ്രേ​മി​ക​ൾ കൈ​ന​ക​രി​യു​ടെ ഇ​രു​ക​ര​ക​ൾ​ക്കും വ​ൻ ആ​വേ​ശ​മാ​യി.

സ്വന്തം ത​ട്ട​ക​ത്തിൽ വീ​യ​പു​ര​ത്തി​ന് അ​ട്ടി​മ​റിവി​ജ​യം

കു​ട്ട​നാ​ട്: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഐ​പി​എ​ല്‍ മാ​തൃ​ക​യി​ലു​ള്ള ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ൽ) ആ​റാം സീ​സ​ണി​ന്‍റെ ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ല്‍ ന​ട​ന്ന ഒ​മ്പ​താം മ​ത്സ​ര​ത്തി​ല്‍ യു​ബി​സി കൈ​ന​ക​രി എ​ഫ് സി ​തു​ഴ​ഞ്ഞ വീ​യ​പു​ര​ത്തി​ന് അ​ട്ടി​മ​റി വി​ജ​യം.

വ​ള്ളം ക​ളി​യു​ടെ മെ​ക്ക​യെ​ന്ന​റി​യ​പ്പെ​ടു​ന്ന കൈ​ന​ക​രി​യി​ലെ പ​മ്പ​യാ​റി​ലെ നെ​ട്ടാ​യ​ത്തി​ലെ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ മി​ന്ന​ല്‍​പ്പി​ണ​ര്‍ പോ​ലെ​യാ​ണ് യു​ബി​സി എ​ഫ് സി (3.52.935 ​മി​നി​റ്റ്) തു​ഴ​ഞ്ഞു ക​യ​റി​യ​ത്. മ​ത്സ​രം തു​ട​ങ്ങി ആ​ദ്യ പാ​ദ​ത്തി​ല്‍ പ​ത്ത് തു​ഴ​പ്പാ​ടു​ക​ള്‍​ക്കെ​ങ്കി​ലും യു​ബി​സി കൈ​ന​ക​രി അ​നി​ഷേ​ധ്യ ലീ​ഡ് ക​ര​സ്ഥ​മാ​ക്കി. പ​കു​തി​യോ​ടെ ലീ​ഡ് അ​ര​വ​ള്ള​പ്പാ​ടി​ലേ​ക്ക്.

പ​കു​തി​യ്ക്ക് ശേ​ഷം കൊ​ല്ലം അ​രോ​മ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ അ​രോ​മ ചു​ണ്ട​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന വെ​ല്ലു​വി​ളി. ഇ​തേ​സ​മ​യം പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ഒ​പ്പ​മെ​ത്താ​ന്‍ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചു. തു​ട​ക്ക​ത്തി​ല്‍ നേ​ടി​യ ലീ​ഡ് മു​ത​ലെ​ടു​ത്ത് യു​ബി​സി എ​ഫ് സി ​കൈ​ന​ക​രി വി​ജ​യ​ത്തി​ലേ​ക്കെ​ത്തി.

ഫി​നി​ഷ് സ​മ​യ​ത്ത് ട്രാ​ക്ക് തെ​റ്റി​ച്ച​തി​നാ​ല്‍ ര​ണ്ടാ​മ​തെ​ത്തി​യെ​ങ്കി​ലും അ​രോ​മ ചു​ണ്ട​ന് സി​ബി​എ​ല്‍ സാ​ങ്കേ​തി​ക സ​മി​തി അ​ഞ്ച് സെ​ക്ക​ൻഡ് പി​ഴ ചു​മ​ത്തി​യി​രു​ന്നു. അ​തി​നാ​ല്‍ മേ​ൽ​പ്പാ​ടം ചു​ണ്ട​ന് (പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബ്) (3.53.892 മി​നി​റ്റ്) ര​ണ്ടാം സ്ഥാ​ന​വും അ​രോ​മ ചു​ണ്ട​ന് (3.58.188 മി​നി​റ്റ്) മൂ​ന്നാം സ്ഥാ​ന​വും പ്ര​ഖ്യാ​പി​ച്ചു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കൈ​ന​ക​രി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​എ​ല്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, ടൂ​റി​സം വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഓ​ടി, വെ​പ്പ് വ​ള്ള​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക മ​ത്സ​ര​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ പ​ട്ടി​ക​യി​ല്‍ 82 പോ​യി​ന്റു​മാ​യി അ​രോ​മ ഒ​ന്നാം സ്ഥാ​നം നി​ല​നി​റു​ത്തു​ന്നു. 81 പോ​യി​ന്റു​മാ​യി മേ​ല്‍​പ്പാ​ടം ര​ണ്ടാ​മ​തും 73 പോ​യി​ന്റു​മാ​യി വീ​യ​പു​രം മൂ​ന്നാം സ്ഥാ​ന​ത്തും നി​ല​യു​റ​പ്പി​ക്കു​ന്നു.

കൈ​ന​ക​രി​യി​ലെ മ​ത്സ​ര​ഫ​ലം

വീ​യ​പു​രം ചു​ണ്ട​ൻ-(​യു​ബി​സി​കൈ​ന​ക​രി എ​ഫ് സി) ​ഒ​ന്ന്, മേ​ൽ​പ്പാ​ടം ചു​ണ്ട​ൻ- (പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്) ര​ണ്ട്, അ​രോ​മ ചു​ണ്ട​ൻ- (അ​രോ​മ ബോ​ട്ട് ക്ല​ബ്, പ​ര​വൂ​ർ, കൊ​ല്ലം) മൂ​ന്ന്, നി​ര​ണം ചു​ണ്ട​ൻ- (നി​ര​ണം ബോ​ട്ട് ക്ല​ബ്, നി​ര​ണം) നാ​ല്, ന​ടു​ഭാ​ഗം ചു​ണ്ട​ൻ- (പി​ബി​സി പു​ന്ന​മ​ട എ​ന്‍​സ​എ​ഫ് സി ​ബോ​ട്ട് ക്ല​ബ്) അ​ഞ്ച്, പു​ണ്യാ​ള​ൻ നി​ര​ണം- (കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ്,കു​മ​ര​കം) ആ​റ്, ആ​ർ​പ്പൂ​ക്ക​ര ചു​ണ്ട​ൻ-(​ഇ​മ്മാ​നു​വ ബോ​ട്ട് ക്ല​ബ്, കു​മ​ര​കം) ഏ​ഴ് ചെ​റു​ത​ന ചു​ണ്ട​ൻ- (എ​ന്‍​ബി​സി നാ​ട്ട​കം ബോ​ട്ട് ക്ല​ബ്) എ​ട്ട്, ത​ല​വ​ടി ചു​ണ്ട​ൻ-(​വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ്) ഒ​മ്പ​ത്.

ഫൈ​ന​ല​ട​ക്കം ആ​കെ 11 മ​ത്സ​ര​ങ്ങ​ളു​ള്ള ഈ ​സീ​സ​ണി​ലെ മ​റ്റ് ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ- 14ന് ​കാ​യം​കു​ള​ത്തും 21ന് ​കൊ​ല്ല​ത്തും ന​ട​ക്കും. 21ന് ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടെ​യാ​ണ് സി​ബി​എ​ൽ ആ​റാം സീ​സ​ണി​ന് സ​മാ​പ​ന​മാ​വു​ന്ന​ത്. ഓ​രോ മ​ത്സ​ര​വേ​ദി​ക​ളി​ലും വി​ജ​യി​ക​ളാ​കു​ന്ന​വ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് മൂ​ന്ന് ല​ക്ഷ​വും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. ബോ​ണ​സാ​യി ഓ​രോ ടീ​മി​നും നാ​ല് ല​ക്ഷം രൂ​പ വീ​ത​വും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന ക്ല​ബി​ന് 25 ല​ക്ഷ​വും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 15 ല​ക്ഷ​വും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ക്ല​ബി​ന് 10 ല​ക്ഷം രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

Latest News

Corehub Up