Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag Was Raised

Thrissur

ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി പെ​രു​മ്പ​ട​പ്പ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി.

ഫാ. ​ഡി​ന്‍റോ തെ​ക്കി​നി​യ​ത്ത് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ​ഫി​ൻ കാ​ട്ടു​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ൺ​സ​ൺ പു​ലി​ക്കോ​ട്ടി​ൽ, അ​ന്‍റോ​ണി​യോ പു​ലി​ക്കോ​ട്ടി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ഷി ചി​റ്റി​ല​പ്പി​ള്ളി, ജോ. ​ക​ൺ​വീ​ന​ർ റാ​ഫേ​ൽ കു​ണ്ടു​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

14നാ​ണ് ഊ​ട്ടു തി​രു​നാ​ൾ. 13ന് ​വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, തു​ട​ർ​ന്ന് കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നേ​ർ​ച്ച അ​രി വി​ത​ര​ണം, തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ചെ​റി​യാ​ൻ മാ​ളി​യേ​ക്ക​ൽ സി​എം​ഐ കാ​ർ​മി​ക​നാ​കും.

തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഊ​ട്ടു നേ​ർ​ച്ച വെ​ഞ്ച​രി​പ്പ് എ​ന്നി​വ ന​ട​ക്കും. 17ന് ​രാ​വി​ലെ 6.30ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up