Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flavourbyneelam

എ​ന്നോ​ട് നി​ങ്ങ​ൾ ബേ​ക്കിം​ഗി​ൽ ശ്ര​ദ്ധി​ക്കാ​ൻ പ​റ​ഞ്ഞു, നി​ങ്ങ​ളോ​ടെ​നി​ക്ക് അ​ഭി​ന​യ​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ൻ പ​റ​യാ​ൻ പ​റ്റു​മോ? അ​ഹാ​ന​യെ ഇ​രു​ത്തി​ക്ക​ള​ഞ്ഞ ആ ​മ​റു​പ​ടി  

ന​ടി അ​ഹാ​ന കൃ​ഷ്ണ​യും ഇ​ൻ​സ്റ്റാ​ഗ്രാം ഫോ​ളോ​വ​റാ​യ ഫ്ലേ​വേ​ഴ്സ് ബൈ ​നീ​ലം (@flavours_by_neelam) ത​മ്മി​ലു​ള്ള ക​മ​ന്‍റ് ബോ​ക്സ് യു​ദ്ധ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലെ ച​ർ​ച്ചാ​വി​ഷ​യം.

അ​ഹാ​ന​യു​ടെ സ​ഹോ​ദ​രി ദി​യ കൃ​ഷ്ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും, കൃ​ഷ്ണ​കു​മാ​ർ കു​ടും​ബ​ത്തി​ലെ നി​ല​പാ​ടു​ക​ളി​ലെ വൈ​രു​ധ്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഫോ​ളോ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

അ​ഹാ​ന​യു​ടെ വി​വാ​ഹ​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​ങ്കെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ്ര​ധാ​ന വി​മ​ർ​ശ​നം. ദി​യ ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ എ​തി​ർ​ക്കു​മ്പോ​ൾ അ​തേ കു​ടും​ബം ദു​ൽ​ഖ​ർ സ​ൽ​മാ​നെ ഒ​പ്പം കൂ​ട്ടു​ന്ന​തി​ലെ വൈ​രു​ധ്യ​ത്തെ ഫോ​ളോ​വ​ർ ചോ​ദ്യം ചെ​യ്തു.

ഇ​ൻ​സ്റ്റാ​ഗ്രാം യൂ​സ​റു​ടെ ചോ​ദ്യം ഇ​ങ്ങ​നെ​യാ​യി​രു​ന്നു: വ്യ​ക്ത​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഈ ​പ്ര​ശ്നം ഒ​രി​ക്ക​ലും നി​ങ്ങ​ളു​ടെ വി​വാ​ഹ​ത്തെ​യോ ദു​ൽ​ഖ​ർ സ​ൽ​മാ​നെ​ക്കു​റി​ച്ചോ ഉ​ള്ള​താ​യി​രു​ന്നി​ല്ല. അ​ത് ദി​യ​യെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു. ദി​യ കേ​ര​ള​ത്തി​ലെ ആ ​മ​ത​വി​ഭാ​ഗ​ത്തെ അ​ത്ര​യ​ധി​കം എ​തി​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, അ​വ​ൾ​ക്ക് ദു​ൽ​ഖ​ർ സ​ൽ​മാ​നോ​ടും പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ട​ത​ല്ലേ? അ​താ​യി​രു​ന്നു ആ​ളു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ശ്ര​മി​ച്ച വി​ഷ​യം. അ​വ​രോ​ട് വെ​റു​പ്പു​ണ്ടാ​യി​ട്ടും നി​ങ്ങ​ൾ ദു​ൽ​ഖ​ർ സ​ൽ​മാ​നെ വി​ളി​ച്ചു​വെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. അ​താ​യി​രു​ന്നി​ല്ല​ല്ലോ ച​ർ​ച്ചാ വി​ഷ​യം, അ​ല്ലേ? ദി​യ​യെ​ക്കു​റി​ച്ചും അ​വ​ളു​ടെ നി​ല​പാ​ടി​ലെ പ്ര​ക​ട​മാ​യ വൈ​രു​ധ്യ​ത്തെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു വി​ഷ​യം."

ഇ​തി​ന് മ​റു​പ​ടി​യാ​യി, "അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ളി​ൽ ത​ല​യി​ടാ​തെ സ്വ​ന്തം ബേ​ക്കിം​ഗ് ജോ​ലി​ക​ളി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്" എ​ന്ന രീ​തി​യി​ൽ അ​ഹാ​ന പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ ഇ​തി​നു ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൈ​യ​ടി നേ​ടി​യ​ത്.

എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ പ​രി​ഹാ​സ​ത്തി​ന് മു​ന്നി​ൽ പ​ത​റാ​തെ അ​തി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ആ ​പേ​ജ് തി​രി​ച്ച​ടി​ച്ച​താ​ണ് അ​ഹാ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​പ്പോ​ലും ത​ള​ർ​ത്തി​ക്ക​ള​ഞ്ഞ​ത്.

ഫോ​ളോ​വ​റു​ടെ ത​ഗ് മ​റു​പ​ടി ഇ​ങ്ങ​നെ:

അ​ഹാ​ന, കു​റ​ഞ്ഞ​പ​ക്ഷം നി​ങ്ങ​ൾ​ക്ക് എ​ന്നോ​ട് ബേ​ക്കിം​ഗി​ൽ ശ്ര​ദ്ധി​ക്കാ​ൻ പ​റ​യാ​മ​ല്ലോ. എ​ന്നാ​ൽ എ​നി​ക്ക് നി​ങ്ങ​ളോ​ട് എ​ന്ത് പ​റ​യാ​ൻ ക​ഴി​യും? അ​ഭി​ന​യ​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ൻ പ​റ​യാ​ൻ പ​റ്റു​മോ? തീ​ർ​ച്ച​യാ​യും ഇ​ല്ല. നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന ഓ​രോ ചെ​റി​യ കാ​ര്യ​ങ്ങ​ളും, ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​വും, ചെ​യ്യു​ന്ന മേ​ക്ക​പ്പു​മെ​ല്ലാം പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ തു​ട​രു​ന്ന​താ​യി​രി​ക്കും നി​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ന​ല്ല​ത്; കാ​ര​ണം അ​ർ​ഥ​വ​ത്താ​യ ഒ​രു പോ​സ്റ്റ് ഇ​ടു​ന്ന​തി​നേ​ക്കാ​ൾ ന​ന്നാ​യി അ​ത്ത​രം കാ​ര്യ​ങ്ങ​ളാ​ണ് നി​ങ്ങ​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്.’’​ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​നേ​ക്കാ​ൾ വ്ളോ​ഗു​ക​ളും നി​ത്യേ​ന​യു​ള്ള പോ​സ്റ്റു​ക​ളു​മാ​ണ് അ​ഹാ​ന​യ്ക്ക് ഇ​ണ​ങ്ങു​ന്ന​ത് എ​ന്ന ത​ര​ത്തി​ലു​ള്ള ഈ ​ചു​ട്ട​മ​റു​പ​ടി നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്.

അ​ഹാ​ന​യെ​പ്പോ​ലും നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ഇ​ൻ​സ്റ്റാ​ഗ്രാം യൂ​സ​റു​ടെ മ​റു​പ​ടി എ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ട​ക്കം വി​ല​യി​രു​ത്തു​ന്ന​ത്.

Latest News

Corehub Up