Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Floodwaters.

Idukki

ന​ഗ​രം വെ​ള്ള​ത്തി​ല്‍ മു​ങ്ങി വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് ഓ​ട​ക​ൾ

 

തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ മു​ന്ന​റി​യി​പ്പി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പെ​യ്ത​ത് തീ​വ്ര​മ​ഴ. തൊ​ടു​പു​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം മ​ണി​ക്കൂ​റു​ക​ളോ​ളം മ​ഴ പെ​യ്തു. ഇ​തോ​ടെ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ള്‍ നീ​ക്കി ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.
ന​ഗ​ര​ത്തി​ല്‍ റോ​ട്ട​റി ജം​ഗ്ഷ​ന്‍, ബി​എ​സ്എ​ന്‍​എ​ല്‍ ജം​ഗ്ഷ​ന്‍, പ​ഴ​യ മ​ണ​ക്കാ​ട് റോ​ഡ്, മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം, ഭീ​മ ജം​ഗ്ഷ​ന്‍, ന്യൂ​മാ​ന്‍ കോ​ള​ജി​നു സ​മീ​പം, മ​ങ്ങാ​ട്ടു​ക​വ​ല - കാ​രി​ക്കോ​ട് റോ​ഡ് തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് ജ​ന​ങ്ങ​ളെ വ​ല​ച്ചു. മ​ങ്ങാ​ട്ടു​ക​വ​ല-​കാ​രി​ക്കോ​ട് റൂ​ട്ടി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ പ​കു​തി ഭാ​ഗ​വും വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.
പ​ല​യി​ട​ത്തും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി. ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ പാ​ടു​പെ​ട്ടു. ക​ട​ക​ളു​ടെ ഉ​ള്ളി​ലേ​ക്കും വ​രാ​ന്ത​ക​ളി​ലും വെ​ള്ളം ക​യ​റി​യ​ത് ജീ​വ​ന​ക്കാ​രെ​യും ഉ​പ​യോ​ക്താ​ക്ക​ളെ​യും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ട​ക​ളി​ലേ​ക്ക് ക​യ​റാ​നോ, തി​രി​കെ​യി​റ​ങ്ങാ​നോ ക​ഴി​യാ​ത്ത രീ​തി​യി​ല്‍ വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. ക​ച്ച​വ​ട​ത്തെ​യും ഇ​തു ബാ​ധി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. പ​ല​യി​ട​ത്തും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.
ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ന​ഗ​ര​സ​ഭ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ള്‍ നീ​ക്കി വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​നാ​യി ന​ഗ​ര​വാ​ര്‍​ഡു​ക​ളി​ലേ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഓ​ട​ക​ള്‍ ക​വി​ഞ്ഞ് വെ​ള്ള​മൊ​ഴു​കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. വാ​ര്‍​ഡ് സ​മി​തി​ക​ള്‍​ക്കു പ​ണം ന​ല്‍​കി​യെ​ന്നും എ​ന്നാ​ല്‍, അ​ന്തി​മ ബി​ല്‍ ആ​രും സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടും വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന​ത് ജ​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും ഓ​ട​ക​ള്‍ കൈ​യേ​റി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ പറ​ഞ്ഞു. ഓ​ണ്‍​ഫ​ണ്ടി​ല്‍​നി​ന്നു​ള്ള തു​ക ചെ​ല​വ​ഴി​ച്ച് ന​ഗ​ര​ത്തി​ലെ ഓ​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ഓ​ട കൈ​യേ​റ്റ​വും ടെ​ല​ഫോ​ണ്‍, ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ ഓ​ട​യ്ക്കു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തും ജ​ല​മൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​മ​രാ​മ​ത്തി​ന് ക​ത്തു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു.

Latest News

Corehub Up