Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Farming

Kottayam

പ​​ച്ച​​ക്ക​​റി​​യും പൂ​​ക്കൃ​​ഷി​​യു​​മാ​​യി ഓ​​ണ​​ത്തെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ കു​​ടും​​ബ​​ശ്രീ

കോ​​ട്ട​​യം: മ​​ല​​യാ​​ളി​​ക​​ളു​​ടെ വ​​ലി​​യ ആ​​ഘോ​​ഷ​​മാ​​യ ഓ​​ണ​​ത്തെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ ഇ​​ത്ത​​വ​​ണ​​യും കു​​ടും​​ബ​​ശ്രീ ഒ​​രു​​ക്ക​​ങ്ങ​​ള്‍ നേ​​ര​​ത്തെ ആ​​രം​​ഭി​​ച്ചു. മു​​ന്‍​വ​​ര്‍​ഷ​​ങ്ങ​​ളി​​ലെ പോ​​ലെ പ​​ച്ച​​ക്ക​​റി, പൂ​​ക്കൃ​​ഷി​​ക​​ള്‍​ക്കാ​​ണ് കു​​ടും​​ബ​​ശ്രീ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഒ​​രു​​ക്ക​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം തി​​രു​​വോ​​ണം, അ​​വി​​ട്ടം, ച​​ത​​യം ദി​​ന​​ങ്ങ​​ളി​​ല്‍ കു​​ടും​​ബ​​ശ്രീ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ ഓ​​ണ​​സ​​ദ്യ​​ക്കു വ​​ന്‍ ഡി​​മാ​​ൻ​​ഡാ​​യി​​രു​​ന്നു. ഇ​​തോ​​ടൊ​​പ്പം ഉ​​പ്പേ​​രി, ശ​​ര്‍​ക്ക​​ര വ​​ര​​ട്ടി എ​​ന്നി​​വ​​യു​​ടെ വി​​ല്പ​​ന​​യും പാ​​യ​​സ മേ​​ള​​യും കു​​ടും​​ബ​​ശ്രീ​​യ്ക്കു വ​​ലി​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യി​​രു​​ന്നു.
ഓ​​ണ​​ക്ക​​നി എ​​ന്ന പേ​​രി​​ൽ പ​​ച്ച​​ക്ക​​റി കൃ​​ഷി​​യും നി​​റ​​പ്പൊ​​ലി​​മ എ​​ന്ന പേ​​രി​​ൽ പൂ​​ക്കൃ​​ഷി​​യും ഒ​​രു​​ക്കു​​ന്നു. ജി​​ല്ല​​യി​​ലെ 78 സി​​ഡി​​എ​​സു​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ഏ​​ക​​ദേ​​ശം 1200 ഏ​​ക്ക​​ര്‍ സ്ഥ​​ല​​ത്തു പ​​ച്ച​​ക്ക​​റി കൃ​​ഷി​​യും 125 ഏ​​ക്ക​​റി​​ല്‍ പൂ​​ക്കൃ​​ഷി​​യു​​മാ​​ണ് ചെ​​യ്യു​​ന്ന​​ത്.

പ​​യ​​ര്‍, വെ​​ണ്ട, പ​​ട​​വ​​ലം, പാ​​വ​​ല്‍, വെ​​ള്ള​​രി, പീ​​ച്ചി​​ങ്ങ, ത​​ക്കാ​​ളി, മ​​ത്ത​​ങ്ങ, കു​​മ്പ​​ള​​ങ്ങ തു​​ട​​ങ്ങി​​യ വി​​വി​​ധ​​യി​​നം പ​​ച്ച​​ക്ക​​റി​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. കു​​ടും​​ബ​​ശ്രീ​​യു​​ടെ വി​​വി​​ധ പ്ലാ​​ന്‍റ് ന​​ഴ്‌​​സ​​റി​​ക​​ളി​​ല്‍ നി​​ന്നും കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ ന​​ഴ്സ​​റി​​ക​​ളി​​ല്‍​നി​​ന്നു​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു തൈ​​ക​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. കു​​ടും​​ബ​​ശ്രീ​​യു​​ടെ പ്ലാ​​ന്‍റ് ന​​ഴ്‌​​സ​​റി ശൃം​​ഖ​​ല​​യാ​​യ ജൈ​​വി​​ക പ്ലാ​​ന്‍റ് ന​​ഴ്‌​​സ​​റി​​ക​​ളു​​ടെ ശ​​ക്തീ​​ക​​ര​​ണ​​വും പ​​ദ്ധ​​തി​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. തൈ ​​ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ചെ​​ല​​വു​​ക​​ള്‍​ക്കാ​​യി ഓ​​രോ ന​​ഴ്‌​​സ​​റി​​ക്കും ബ​​ന്ധ​​പ്പെ​​ട്ട സി​​ഡി​​എ​​സു​​ക​​ള്‍ മു​​ഖേ​​ന 25,000 രൂ​​പ വീ​​തം പ​​ലി​​ശ​​ര​​ഹി​​ത വാ​​യ്പ​​യും അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ട്.

പൂ​​ക്കൃ​​ഷി​​യി​​ല്‍ ആ​​ദ്യ ഘ​​ട്ട​​ത്തി​​ല്‍ പ്ര​​ധാ​​ന​​മാ​​യും ബ​​ന്ദി പ്പൂ​​ക്കൃ​​ഷി​​ക്കാ​​ണ് മു​​ന്‍​ഗ​​ണ​​ന ന​​ല്കു​​ന്ന​​ത്. ഓ​​ണ​​ക്കാ​​ല​​ത്ത് ഏ​​റെ ആ​​വ​​ശ്യ​​ക്കാ​​രു​​ള്ള മ​​ഞ്ഞ, ഓ​​റ​​ഞ്ച് നി​​റ​​ങ്ങ​​ളി​​ലു​​ള്ള ബ​​ന്ദി​​പ്പൂ​​ക്ക​​ളാ​​ണ് കൂ​​ടു​​ത​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്.

വി​​ള​​വെ​​ടു​​ക്കു​​ന്ന വി​​ഷ​​ര​​ഹി​​ത പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഓ​​ണ​​ച്ച​​ന്ത​​ക​​ളി​​ലു​​ടെ​​യാ​​ണ് വി​​റ്റ​​ഴി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തൊ​​ട്ടാ​​കെ ഏ​​ക​​ദേ​​ശം 14,000 ഏ​​ക്ക​​ര്‍ സ്ഥ​​ല​​ത്താ​​ണ് കു​​ടും​​ബ​​ശ്രീ ക​​ര്‍​ഷ​​ക​​ര്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. 12,000 ഏ​​ക്ക​​റി​​ല്‍ പ​​ച്ച​​ക്ക​​റി കൃ​​ഷി​​യും 2,000 ഏ​​ക്ക​​റി​​ല്‍ പൂ​​ക്കൃ​​ഷി​​യു​​മാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.

Latest News

Corehub Up