Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Focus

ഡോ. ​കെ. പ്ര​തി​ഭ​യു​ടെ നി​യ​മ പോ​രാ​ട്ട​വും ശ്ര​ദ്ധേ​യം

ഡോ. ​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കൊ​ല്ലം സെ​ഷ​ൻ കോ​ട​തി വി​ധി​ച്ചി​രി​ക്കെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ക്കെ​തി​രേ ആ​രോ​ഗ്യ വ​കു​പ്പി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. പ്ര​തി​ഭ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​വും ഇ​ട​പെ​ട​ലു​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​നാ​യി വി​ചാ​ര​ണ​യി​ൽ ഹാ​ജ​രാ​യി​ക്കൊ​ണ്ടി​രു​ന്ന അ​ഭി​ഭാ​ഷ​ക​നു പി​ന്നാ​ലെ എ​ത്തി വ​ക്കാ​ല​ത്തെ​ടു​ത്ത ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ ര​ണ്ടു പേ​ർ വി​ചാ​ര​ണ വേ​ള​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

പ്ര​സ്തു​ത ഘ​ട്ട​ത്തി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ക​യും നീ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​ങ്ങ​ളി​ൽ അ​ഭി​ഭാ​ഷ​ക​നെ ഹാ​ജ​രാ​ക്കാ​ൻ പ്ര​തി സ​മ​യം ചോ​ദി​ക്കു​ന്ന​ത​ല്ലാ​തെ പ്ര​തി​ക്കാ​യി അ​ഭി​ഭാ​ഷ​ക​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ്ര​തി ആ​സൂ​ത്രി​ത​മാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് പ്രോ​സി​ക്യൂ​ഷ​നെ​ക്കൊ​ണ്ട് എ​തി​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡോ. ​കെ. പ്ര​തി​ഭ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ​യും പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ​യും സ​മീ​പി​ച്ച് പ്ര​തി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ്ര​തി​ഭ​യു​ടെ പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കൊ​ല്ലം ജി​ല്ലാ പ്രോ​സി​ക്യൂ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വി​ചാ​ര​ണ തു​ട​ര​വേ എ​ത്തി​യ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നും പ്ര​തി​യു​ടെ വ​ക്കാ​ല​ത്ത് ഒ​ഴി​യു​ക​യും പ്ര​തി​ഭാ​ഗ​ത്തി​നു പു​തി​യ അ​ഭി​ഭാ​ഷ​ക​നെ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി സ​മ​യം അ​നു​വ​ദി​ക്കു​ക​യും വീ​ണ്ടും വി​ചാ​ര​ണ നീ​ളു​ക​യും ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ വി​ചാ​ര​ണ ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് ഡോ. ​കെ. പ്ര​തി​ഭ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​നെ സ​മീ​പി​ച്ചു പ​രാ​തി ന​ൽ​കി പ്ര​തി​ക്കെ​തി​രേ നി​യ​മ പോ​രാ​ട്ടം തു​ട​ർ​ന്നു. ഡോ. ​കെ. പ്ര​തി​ഭ​യു​ടെ പ​രാ​തി​യി​ൽ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യോ​ടു റി​പ്പോ​ർ​ട്ട് തേ​ടു​ക​യും വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം വി​ചാ​ര​ണ ഒ​രി​ക്ക​ലും ത​ട​സ​പ്പെ​ടാ​ത്ത​തും വേ​ഗ​ത്തി​ലാ​യ​തും ശ്ര​ദ്ധേ​യ​മാ​ണ്.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ന്ദീ​പി​നെ ചി​കി​ത്സി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​ക്ക​വേ പോ​ലീ​സ് മാ​റി​നി​ന്ന​ത് പ്ര​തി​ക​ളു​ടെ വൈ​ദ്യ പ​രി​ശോ​ധ​നാ ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​വും വ​ന്ദ​ന ദാ​സി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ മ​റ​വി​ലു​ണ്ടാ​യി.

കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന പ്ര​തി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള​തും റി​മാ​ൻ​ഡി​നു ശേ​ഷ​വു​മു​ള്ള വൈ​ദ്യ പ​രി​ശോ​ധ​ന​ക​ളി​ൽ ക​സ്റ്റ​ഡി മ​ർ​ദ​നം ഡോ​ക്ട​ർ​ക്ക് ബോ​ധ്യ​മാ​യാ​ൽ പ്ര​തി​ക്ക് പോ​ലീ​സി​നെ ഭ​യ​ക്കാ​തെ വി​വ​രം ഡോ​ക്ട​ർ​മാ​രോ​ട് തു​റ​ന്നു​പ​റ​യാ​ൻ പ​രി​ശോ​ധ​നാ വേ​ള​യി​ൽ പോ​ലീ​സ് അ​ല്പം അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന മാ​ർ​ഗ​രേ​ഖ അ​ട​ക്കം വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പു​തു​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി പു​റ​ത്തു വ​ന്ന​ത് ഡോ. ​കെ. പ്ര​തി​ഭ ഹൈ​ക്കോ​ട​തി മു​ഖേ​ന ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. പ്ര​സ്തു​ത മാ​ന​ദ​ണ്ഡ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ളി​ൽ പ്ര​തി​ക​ളെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​മ്പോ​ൾ പോ​ലീ​സ് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നു വി​വ​രി​ക്കു​ന്ന​താ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ന്ദീ​പി​നെ എ​ത്തി​ക്ക​വേ പോ​ലീ​സി​ന് മാ​റി നി​ൽ​ക്കാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി ഡോ. ​കെ. പ്ര​തി​ഭ രം​ഗ​ത്തു വ​ന്നി​രു​ന്നു.

സ​ന്ദീ​പി​നെ പ്ര​തി​യാ​യി​ട്ട​ല്ല കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നും പോ​ലീ​സി​നു ഫോ​ൺ ചെ​യ്ത് റോ​ഡി​ൽ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം സ​ന്ദീ​പ് നി​ൽ​ക്ക​വേ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​ണ് പോ​ലീ​സ് എ​ത്തി​ച്ച​തെ​ന്ന ശ​രി​യാ​യ വാ​ദ​ഗ​തി ചൂ​ണ്ടി​ക്കാ​ണി​ച്ചും പ്ര​തി​ക​ളു​ടെ വൈ​ദ്യ പ​രി​ശോ​ധ​നാ നി​ർ​ദേ​ശ​ങ്ങ​ളും സ​ന്ദീ​പി​ന്‍റെ ചി​കി​ത്സ​യും വ്യ​ത്യ​സ്ത​മെ​ന്ന ഡോ. ​കെ. പ്ര​തി​ഭ​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച ജ​സ്റ്റീ​സ് കെ. ​നാ​രാ​യ​ണ കു​റു​പ്പി​ന്‍റെ നി​യ​മ​സ​ഭ അം​ഗീ​ക​രി​ച്ച ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലും ഡോ. ​കെ. പ്ര​തി​ഭ​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച നി​ല​പാ​ടു​ക​ളെ ക​മ്മീ​ഷ​ൻ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

ഡോ. ​വ​ന്ദ​ന ദാ​സി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡോ. ​കെ. പ്ര​തി​ഭ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കു​ക​യും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വ​ന്ദ​ന ദാ​സി​ന് ന​ൽ​കി​യ എം​ബി​ബി​എ​സ് ബി​രു​ദം മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യെ​ന്ന് ഡോ. ​കെ പ്ര​തി​ഭ​യു​ടെ നി​വേ​ദ​ന​ത്തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​ത​യും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വ​ന്ദ​ന ദാ​സി​ന്‍റെ ഘാ​ത​ക​ൻ കു​റ്റ​ക്കാ​ര​നെ​ന്നു തെ​ളി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വ​ന്ദ​ന​യു​ടെ നീ​റു​ന്ന ഓ​ർ​മ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ അ​ണ​യി​ല്ലെ​ന്നും നി​ല​വി​ൽ താ​നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ കൂ​ടി​യാ​യ ഡോ. ​കെ. പ്ര​തി​ഭ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up