Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Following Elections

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആക്രമണത്തിര; പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു ന​​​​യ​​​​ത​​​​ന്ത്ര ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ അ​​​​മേ​​​​രി​​​​ക്ക മാ​​​​റ്റി​​​​ത്തു​​​​ട​​​​ങ്ങി

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്യാ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് ആ​​​​ശ​​​​ങ്ക. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ചി​​​​ല​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ന​​​​യ​​​​ത​​​​ന്ത്ര ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും അ​​​​മേ​​​​രി​​​​ക്ക മാ​​​​റ്റി​​​​ത്തു​​​​ട​​​​ങ്ങി.

ഹൂ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​ത്യാ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും സൗ​​​​ദി വി​​​​ടാ​​​​ൻ സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്. ലെ​​​​ബ​​​​ന​​​​ൻ, യു​​​​എ​​​​ഇ, ഖ​​​​ത്ത​​​​ർ, ജോ​​​​ർ​​​​ദാ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ യു​​​​എ​​​​സ് ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ളെ​​​​യും താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രെ മാ​​​​റ്റാ​​​​ൻ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം കു​​​​വൈ​​​​ത്തി​​​​ലും ബ​​​​ഹ്‌​​​​റൈ​​​​നി​​​​ലും ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ല​​​​ക്ഷ്യം​​​​വ​​​​ച്ച് അ​​​​ടു​​​​ത്തി​​​​ടെ ഇ​​​​റാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​റാ​​​​നും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളും കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​ണു സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​സ് മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തു​​​​ന്ന​​​​ത്. ഹൂ​​​​തി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ സൗ​​​​ദി​​​​ക്കു പു​​​​റ​​​​ത്തേ​​​​ക്കും അ​​​​തി​​​​വേ​​​​ഗം വ്യാ​​​​പി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്നു സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

യു​​എ​​സും ഇ​​​​സ്ര​​​​യേ​​​​ലും ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യി പു​​​​തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യേ​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​റാ​​​​നെ​​​​തി​​​​രേ വീ​​​​ണ്ടും സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോണ​​​​ൾ​​​​ഡ് ട്രം​​​​പ് സൂ​​​​ച​​​​ന ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യാ​​​​ൽ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന് ടെ​​​​ഹ്‌​​​​റാ​​​​നും മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​നി​​​​ടെ, അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ലു​​​​കാ​​​​സ് ഡ്രോ​​​​ൺ തെ​​​​ക്ക​​​​ൻ തു​​​​റ​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​മാ​​​​യ ബ​​​​ന്ദ​​​​ർ അ​​​​ബ്ബാ​​​​സി​​നു മു​​​​ക​​​​ളി​​​​ൽ​​​​വ​​​​ച്ച് ഇ​​​​റാ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി ത​​​​സ്നിം വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സൈ​​​​നി​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ൾ വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണി​​​​ത്. വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലാ​​​​യ ജോ​​​​ർ​​​​ജ് വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പോ​​​​രി​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി ‘വാ​​​​ൾ സ്ട്രീ​​​​റ്റ് ജേ​​​​ണ​​​​ൽ’ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ളോ​ട് പ​റ​യു​മോ? ക്ഷു​​​​ഭി​​​​ത​​​​നാ​​​​യി ട്രം​​​​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ക്ഷു​​​​ഭി​​​​ത​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. താ​​​​ൻ അ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യാ​​​​ൽ അ​​​​ത് നി​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​യു​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തോ​​​​ട് ട്രം​​​​പി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യേ​​​​ക്കാം, എ​​​​ന്നാ​​​​ൽ മി​​​​ക​​​​ച്ചൊ​​​​രു ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​നും അ​​​​തു​​​​പോ​​​​ലെ​​ത​​​​ന്നെ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​ൻ ഇ​​​​റാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന ത​​​​ന്‍റെ വാ​​​​ദം ട്രം​​​​പ് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ലി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷം ഇ​​​​റാ​​​​നി​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up