Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Following The

ആക്രമണം തുടർന്ന് ഇറാനും അമേരിക്കയും

ടെ​​​ഹ്റാ​​​ൻ: ​​​യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ ഏ​​​റ്റു​​​മു​​​ട്ട​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​റാം ദി​​​ന​​​വും തു​​​ട​​​ർ​​​ന്നു. ഇ​​​റാ​​​ൻ ഇ​​​ന്ന​​​ലെ ഗ​​​ൾ​​​ഫ്​​​ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ച്ചു. അ​​​മേ​​​രി​​​ക്ക ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഇ​​​റാ​​​നി​​​ലു​​​ട​​​നീ​​​ളം ബോം​​​ബി​​​ട്ടു.

ജോ​​​ർ​​​ദാ​​​ൻ, കു​​​വൈ​​​റ്റ്, ബ​​​ഹ്റി​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ക്ര​​​മ​​​ണം. ജോ​​​ർ​​​ദാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഇ​​​ന്ധ​​​ന​​​സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് ഇ​​​റാ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​ന്‍റെ തു​​​റ​​​മു​​​ഖന​​​ഗ​​​ര​​​മാ​​​യ ബ​​​ന്ദ​​​ർ അ​​​ബ്ബാ​​​സ്, ഗ്രേ​​​റ്റ​​​ർ തു​​​ൻ​​​പ് ദ്വീ​​​പ് എ​​​ന്നി​​​വി​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ബോം​​​ബി​​​ട്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം സ്ഫോ​​​ട​​​ന​​​ശ​​​ബ്ദ​​​ങ്ങ​​​ൾ കേ​​​ട്ട​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ അ​​​ഹ്‌​​​വാ​​​സി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ൻ​​​സ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പം അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഇ​​​സ്മാ​​​യേ​​​ൽ ബാ​​​ഗേ​​​യി പ​​​റ​​​ഞ്ഞു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു.

ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നേ​​​ര​​​ത്തേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​റാ​​​ന്‍റെ ഊ​​​ർ​​​ജ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ടു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ രാ​​​ജ്യ​​​ത്തി​​​നു ഗു​​​ണ​​​ക​​​ര​​​മ​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ പാ​​​ലി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ മു​​​ഹ​​​മ്മ​​​ദ് ഗാ​​​ലി​​​ബാ​​​ഫ് പ​​​റ​​​ഞ്ഞു. ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം രാ​​​ജ്യ​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up