Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Urgent Action

Ernakulam

റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ; അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ഉ​മ തോ​മ​സ് എം​എ​ൽ​എ

കാ​ക്ക​നാ​ട്: കാക്കനാട്- ഇടച്ചിറ റോഡിൽ ഇൻഫോപാർക്കിനു സമീപം കു​ഴി​ക്കാ​ട്ടു​മൂ​ലയിൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ റോ​ഡു സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഉ​മ തോ​മ​സ് എം​എ​ൽ​എ മു​ൻ​കൈ എ​ടു​ത്ത് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും, വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ര​ത്തി​ലൂ​ടെ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധ​മു​ള്ള അ​സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി​യ​ത്.

ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​ത​ട​ക്കം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. അ​ടി​യ​ന്ത​ര​പ്രാ​ധാ​ധ്യ​മു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, എ​ഡി​എം, ഡി​സി​പി, തൃ​ക്കാ​ക്ക​ര എ​സി​പി, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കൊ​ച്ചി മെ​ട്രോ, നാ​റ്റ്പാ​ക്ക് , മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ര​ന്ത​രം വി​ല​യി​രു​ത്തും

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​ത​ത് വ​കു​പ്പു​ക​ൾ എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗം ച​ർ​ച്ച ചെ​യ്യും.

ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ളും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും


  • ക​ള​ക്ട​റേ​റ്റി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ൾ വ​ൺ​വേ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റും. * ഐ​എം​ജി ജം​ഗ്ഷ​ൻ മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള റോ​ഡ് വ​ൺ​വേ ആ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ വി​ശ​ദ​മാ​യി പ​ഠി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.* സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.* സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പൊ​ലി​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. * ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സി​ല്ലാ​തെ ബ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്കും. * ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ്പാ​ത​യും മ​റ്റ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും.

  • * ⁠റോ​ഡി​ന് ഇ​രു​വ​ശ​ത്തു സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പോ​സ്റ്റു​ക​ൾ , കേ​ബി​ളു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യും.* ⁠ക​ള​ക്ട​റേ​റ്റി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ളു​ടെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം കെ​ബി​പി​എ​സ്, ക​ള​ക്റ്റ​റേ​റ്റ് അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റെ​ടു​ത്ത് റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കും. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ചു​റ്റു​മ​തി​ലു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി നി​ർ​മി​ച്ച് ന​ൽ​കും.

Latest News

Corehub Up