കൊച്ചി: നിരവധി കേസുകളിലെ പ്രതിയും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയുമായിരുന്ന ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം മരട് ഐക്കരതുണ്ടിയില് വീട്ടില്‍ സോമരാജനെ(31)യാണ് മരട് പോലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊച്ചി സിറ്റിയിലെ എറണാകുളം സെന്‍ട്രല്‍ മരട്, ഹില്‍പാലസ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച, കേസുകളിലെ പ്രതിയായ സോമരാജന് നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.