Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Failing To Handle

America

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി; ഡാള​സ് ഐ​എ​സ്‌​ഡി​ക്ക് 10 ല​ക്ഷം ഡോ​ള​ർ പി​ഴ

ഡാ​ള​സ് : അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഡാ​ളസ് ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റി​ന് 10 ല​ക്ഷം ഡോ​ള​റി​ന്‍റെ പി​ഴ​യും ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ളും. യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫി​സാ​ണ് ചൊ​വ്വാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

1,45,000 ഡോ​ള​ർ നേ​രി​ട്ടു​ള്ള പി​ഴ​യാ​യും, 8,55,000 ഡോ​ള​ർ അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന​ങ്ങ​ൾ, ഓ​ഡി​റ്റു​ക​ൾ, നി​യ​മ​ന​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യും സ്കൂ​ൾ അ​ധി​കൃ​ത​ർ ചെ​ല​വ​ഴി​ക്കും. മു​ൻ സ്പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​നാ​യ മൈ​ക്ക​ൽ റോ​യ​ലി​നെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ൾ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ര​ഹ​സ്യ​മാ​യി ഒ​തു​ക്കി​ത്തീ​ർ​ക്കു​ക​യും, സ്റ്റേ​റ്റ് ബോ​ർ​ഡി​നെ അ​റി​യി​ക്കാ​തെ രാ​ജി വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ചെ​ങ്കി​ലും, വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​ഒ​ത്തു​തീ​ർ​പ്പെ​ന്ന് ഡാ​ല​സ് ഐ​എ​സ്‌​ഡി വ്യ​ക്ത​മാ​ക്കി. ഫെ​ഡ​റ​ൽ ഫ​ണ്ടു​ക​ൾ കൈ​പ്പ​റ്റു​ന്ന സ്കൂ​ളു​ക​ൾ സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന ‘പ്രോ​ജ​ക്ട് സേ​ഫ് സ്കൂ​ൾ​സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

Latest News

Corehub Up