Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign IS Militants

നൈജീരിയയിൽ യുഎസ് ലക്ഷ്യമിട്ടത് വിദേശ ഐഎസ് തീവ്രവാദികളെ

ലാ​​​ഗോ​​​സ്: ​​​വി​​​ദേ​​​ശ ഐ​​​എ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് നൈ​​​ജീ​​​രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

സൊ​​​ക്കോ​​​റ്റോ സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​വു​​​നി വ​​​ന​​​ത്തി​​​ലെ ര​​​ണ്ട് ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് വ്യാ​​​ഴാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​ലാ ടി​​​നു​​​ബു അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും നൈ​​​ജീ​​​രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. നൈ​​​ജീ​​​രി​​​യ​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം എ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് വ്യാ​​​ഴാ​​​ഴ്ച അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ ക്രൈ​​​സ്ത​​​വ​​​രെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

നൈ​​​ജീ​​​രി​​​യ​​​യി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ വി​​​ദേ​​​ശ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ പ്രാ​​​ദേ​​​ശി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വ്യാ​​​പ​​​ക ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ആ​​​സൂ​​​ത്ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക ന​​​ട​​​പ​​​ടി.

അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യു​​​ടെ എം​​​ക്യു-9 റീ​​​പ്പ​​​ർ ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് 16 ജി​​​പി​​​എ​​​സ് ബോം​​​ബു​​​ക​​​ളാ​​​ണ് ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നും നൈ​​​ജീ​​​രി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up