ന്യൂഡൽഹി: വിദേശ സന്ദർശനത്തിനിടെ പരിക്കേറ്റ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനെ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹി ഗുരുഗ്രാം മെഡാന്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വച്ച് ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു.
ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം. ടാന്‍സാനിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.
ഡോക്ടന്മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം ഡൽഹിയിലേയ്ക്ക് മടങ്ങി വന്നു. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച (10/10/2026) യാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.