Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Right

വനഭൂമിയിലെ വാണിജ്യവിള കൃഷി വനാവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: വ​ന​ഭൂ​മി​യി​ല്‍ വാ​ണി​ജ്യ​വി​ള​ക​ള്‍ കൃ​ഷി ചെ​യ്യു​ന്ന​ത് വ​നാ​വ​കാ​ശ​മ​ല്ലെ​ന്നും അ​തി​ന്‍റെ പേ​രി​ല്‍ വ​ന​മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​മോ തു​ട​ര്‍താ​മ​സ​മോ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി.

ത​മി​ഴ്നാ​ട്ടി​ലെ മേ​ഘ​മ​ല വ​ന​ഭൂ​മി കൈ​യേ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍ജി​യി​ലാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ശ്രീ​വി​ള്ളി​പു​ത്തൂ​ര്‍-​മേ​ഘ​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ​യും അ​ഗ​സ്ത്യ​മ​ല പ​രി​സ്ഥി​തി​ലോ​ല ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യ മേ​ഘ​മ​ല വ​ന​ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ശോ​ധി​ച്ച​ത്.

വ​ന​മേ​ഖ​ല​യി​ല്‍ പ​ട്ടു​നൂ​ല്‍ പ​രു​ത്തി കൃ​ഷി ചെ​യ്യു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത ചെ​റു​കി​ട വ​ന​വി​ഭ​വ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ല്‍ വ​രു​മെ​ന്ന ത​മി​ഴ്നാ​ട് സ​ര്‍ക്കാ​രി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. വാ​ണി​ജ്യ​വി​ള​ക​ളു​ടെ ആ​സൂ​ത്രി​ത കൃ​ഷി സ്വാ​ഭാ​വി​ക​മാ​യി ല​ഭി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ളു​ടെ ആ​ശ​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. വ​ന​മേ​ഖ​ല​യി​ല്‍ ഇ​ത്ത​രം കൃ​ഷി അ​നു​വ​ദി​ക്കു​ന്ന​ത് വ​ന​ത്തി​ന്‍റെ സ്വാ​ഭാ​വി​കസ്വ​ഭാ​വം ത​ന്നെ മാ​റ്റു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ​യും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം​നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​യോ​ഗി​ച്ചു. കേ​ന്ദ്ര എം​പ​വേ​‍ഡ് ക​മ്മി​റ്റി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ത​മി​ഴ്നാ​ട് പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ്സും സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. സ​മി​തി പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി മു​ദ്ര​വ​ച്ച ക​വ​റി​ല്‍ റി​പ്പോ​ര്‍ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു.

വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട വ​ന​വാ​സി​ക​ളും മ​റ്റു പ​ര​മ്പ​രാ​ഗ​ത വ​ന​വാ​സി​ക​ളും നി​ശ്ചി​ത നി​യ​മ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. വ​ന​മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​ക താ​മ​സ​വും ഉ​പ​ജീ​വ​ന​ത്തി​നാ​യി വ​ന​ഭൂ​മി​യെ ആ​ശ്ര​യി​ക്കു​ന്ന​തും അ​തി​ല്‍ പ്ര​ധാ​ന​മാ​ണ്. മ​റ്റ് പ​ര​മ്പ​രാ​ഗ​ത വ​ന​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ 2005 ഡി​സം​ബ​ര്‍ 13നു ​മു​മ്പു​ള്ള മൂ​ന്ന് ത​ല​മു​റ​ക​ളു​ടെ അ​ഥ​വാ 75 വ​ര്‍ഷ​ത്തെ വ​ന​വാ​സ​വും തെ​ളി​യി​ക്ക​ണം.

Latest News

Corehub Up