Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forested Trenching

Malappuram

കാ​ട്മൂ​ടി​യ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ ഇ​നി പ​ന്തു​രു​ളും

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി ക​ള​ത്തി​ല​ക്ക​ര​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ ഇ​നി പ​ന്തു​രു​ളും. ഇ​വി​ടെ മ​നോ​ഹ​ര​മാ​യ മൈ​താ​നം ഒ​രു​ങ്ങി. ഏ​റെ​ക്കാ​ല​മാ​യു​ള്ള സ്പോ​ർ​ട്സ് പ്രേ​മി​ക​ളു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഇ​ത്. മു​നി​സി​പ്പാ​ലി​റ്റി അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് സ​ഹൃ​ദ​യ ക്ല​ബി​ന് കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ആ​ദ്യ കി​ക്കോ​ഫ് ന​ട​ത്തി നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദേ​ശ​ത്തെ യു​ഡി​എ​ഫ് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഫാ​സി​ൽ, ന​സീ​മ ഫി​റോ​സ് എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഈ ​മൈ​താ​നം.

ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ കൗ​ണ്‍​സി​ലി​ൽ ത​ന്നെ മൈ​താ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സ​ഹൃ​ദ​യ ക്ല​ബി​ന്‍റെ​യും ക​ള​ത്തി​ല​ക്ക​ര​യി​ലെ കാ​യി​ക പ്രേ​മി​ക​ളു​ടെ​യും ഒ​രു​പാ​ട് കാ​ല​ത്തെ സ്വ​പ്ന​മാ​ണ് ഇ​തി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ച്ച​ത്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് മൈ​താ​ന​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ പി​ഴ അ​ട​യ്ക്കേ​ണ്ടി വ​ന്നു. പ്ര​വൃ​ത്തി പി​ന്നീ​ട് നി​ർ​ത്തി​വ​ച്ചു. മൈ​താ​ന​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ​യും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up